കൊച്ചി: കര്‍ഷക സമൂഹത്തിനിടയില്‍ ഫെയര്‍ ട്രേഡിന്റെയും ജൈവകൃഷിയുടേയും പ്രാധാന്യം പ്രചരിപ്പിക്കാനായി കോട്ടയം ആസ്ഥാനമായ മണര്‍കാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി (മാസ്സ്) ഇടുക്കിയിലെ ഇടിഞ്ഞമലയില്‍ ഇന്റര്‍നാഷണല്‍ സസ്റ്റെയ്‌നബിള്‍ അക്കാദമി ഫോര്‍ ഫെയര്‍ട്രേഡ് ആന്റ് ഓര്‍ഗാനിക്ക് ഫാര്‍മിങ്ങ് സ്ഥാപിക്കാനൊരുങ്ങുന്നു. ഇന്ത്യയിലേയും വിദേശത്തേയും വിദ്യാര്‍ത്ഥികള്‍ക്ക് ഗവേഷണത്തിനും പരസ്‌പരം അറിവുകള്‍ പങ്കുവെക്കുന്നതിനുമുള്ള കേന്ദ്രമായാണ് ഈ സ്ഥാപനം വിഭാവനം ചെയ്‌തിരിക്കുന്നതെന്ന് മാസ്സ് പ്രസിഡന്റും പ്ലാന്റിറിച്ച് അഗ്രിടെക് മാനേജിങ്ങ് ഡയറക്ടറുമായ ബിജുമോന്‍ കുര്യന്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ശ്രീകുമാര്‍ എന്നിവര്‍ വാര്‍്‌ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കഫെ ഡി മോണ്‍ എന്ന പേരില്‍ മേല്‍ത്തരം കാപ്പി ലഭ്യമാക്കുന്ന കോഫിഷോപ്പ് ശൃംഖലയ്‌ക്കും തുടക്കം കുറിക്കും. കേരളത്തില്‍ ഏഴ് കോഫി ഷോപ്പുകളാണ് ആരംഭിക്കുക.25 ലക്ഷം രൂപ ചെലവില്‍ ആദ്യ കോഫി ഷോപ്പ് കൊച്ചിയില്‍ ഉടന്‍ ആരംഭിക്കും.
2001ല്‍ കര്‍ഷകരുടെ സഹകരണ പ്രസ്ഥാനമായി രൂപം കൊണ്ട മണര്‍ക്കാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഇപ്പോള്‍ 18 വില്ലേജുകളിലായി 5000 കര്‍ഷകര്‍ അംഗങ്ങളായ സംഘടനയായി വളര്‍ന്നിട്ടുണ്ട്. ജൈവകാര്‍ഷിക രീതി പ്രോത്സാഹിപ്പിക്കാനും കര്‍ഷകര്‍ക്ക് പ്രത്യേകിച്ച് കാപ്പി കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വിപണി വിലയും സുസ്ഥിരമായ ബിസിനസ് ബന്ധങ്ങളും ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ദേശീയ-അന്തര്‍ദേശീയ ജൈവ മാനദണ്ഡങ്ങള്‍ക്കും പെയര്‍ട്രേഡും മറ്റ് സുസ്ഥിര മാനദന്ധങ്ങള്‍ക്കും അനുസൃതമായി കര്‍ഷകര്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നു. ഭൂരിഭാഗം സ്‌ത്രീകള്‍ അംഗങ്ങളായുള്ള 18 ഗ്രൂപ്പുകളുടെ ശൃംഖല പ്ലാന്റ് റിച്ച് അഗ്രിടെക്കിന്റെ സഹായത്തോടെയാണ് സ്ഥാപിക്കപ്പെട്ടത്. കാപ്പിക്കു പുറമെ കൊക്കോ,കറുവപ്പട്ട, കുരുമുളക്, വാനില, ,ഏലം ,ഗ്രാമ്പു,ജാതിക്ക,ഇഞ്ചി,മഞ്ഞള്‍ ,നാളികേരം ,പൈനാപ്പിള്‍ എന്നീ 12 ഫെയര്‍ട്രേഡ് സര്‍ട്ടിഫൈഡ് ഉല്‍പ്പന്നങ്ങളും മാസ്സിലെ അംഗങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നു.
കാര്‍ഷിക വിളകളില്‍ ഉണ്ടാകുന്ന വില തകര്‍ച്ചയില്‍ നിന്നും കര്‍ഷകരെ രക്ഷിക്കാന്‍ കഴിയുന്നുണ്ട്. മാസിനു കീഴില്‍ 3100 ഹെക്ടര്‍ സ്ഥലത്ത് കൃഷി ചെയ്യുന്നുണ്ട്. ഇവിടങ്ങളില്‍ നിന്നും പ്രതിവര്‍ഷം 4000 ടണ്‍ സുഗന്ധവ്യഞ്‌ജനങ്ങളും 6500 ടണ്‍ കൊക്കോയും 2600 ടണ്‍ കാപ്പിയും 1970 ടണ്‍ പഴങ്ങളും ഉല്‍പ്പാദിപ്പിക്കുന്നു. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കു പുറമെ മിഡില്‍ ഈസ്റ്റ്, ഇറ്റലി,യു.കെ, സ്വീറ്റ്‌സര്‍ലണ്ട്, നെതര്‍ലാണ്ട് തുടങ്ങിയ രാജ്യങ്ങളിലേക്കും പ്ലാന്റ് റിച്ച് ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട് കഴിഞ്ഞവര്‍ഷം 30 കോടി രൂപയുടെ വിറ്റ് വരവ് ലഭിച്ചു. മാസിന്റെ ടേണോവര്‍ 15 കോടി രൂപയും വരും
സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ഹോര്‍ട്ടികള്‍ച്ചര്‍ മിഷനിലൂടെ ഇടുക്കി, വയനാട്, കാസര്‍കോട് ജില്ലകളിലായി 3000 ഹെക്ടറില്‍ ജൈവകൃഷി നടപ്പാക്കാനും സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാക്കാനുമുള്ള പദ്ധതിക്കും തുടക്കം കുറിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി മറയൂരിലെ കീടാന്നൂര്‍ ഗ്രാമം ഏറ്റെടുത്തിട്ടുണ്ട്
മാസ്‌പ്രസിഡന്റും പ്ലാന്റ് റിച്ച് അഗ്രിടെക് മാനേജിംഗ് ഡയറക്ടറുമായ ബിജുമോന്‍ കുര്യനെ ഈ മാസം ബെര്‍ലിനില്‍ നടന്ന ഇന്റര്‍നാഷണല്‍ ഫെയര്‍ട്രേഡ് കോണ്‍ഫ്രന്‍സില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഫാന്‍ ഫെയര്‍ട്രേഡ് അവര്‍ഡ് നല്‍കി ആദരിച്ചിരുന്നു. ഈ ബഹുമതി നേടുന്ന ആദ്യത്തെ ഇന്ത്യാക്കാരനുമാണ് അദ്ദേഹം.
No comments:
Post a Comment