Wednesday, April 6, 2016

സോണിയുടെ നോയ്‌സ്‌ കാന്‍സലിങ്ങ്‌ ഹെഡ്‌ഫോണ്‍



കൊച്ചി : ഇന്ത്യയില്‍ ആദ്യത്തെ ഹൈ റെസലൂഷന്‍ വയര്‍ലസ്‌ നോയ്‌സ്‌ കാന്‍സലിങ്ങ്‌ ഹെഡ്‌ഫോണ്‍, എംഡിആര്‍ 100 എബിഎന്‍, സോണി ഇന്ത്യ വിപണിയില്‍ അവതരിപ്പിച്ചു. ഈ ബ്ലൂടൂത്ത്‌ ഹെഡ്‌ഫോണില്‍ ഡിജിറ്റല്‍ നോയ്‌സ്‌ കാന്‍സലേഷന്‍ സംവിധാനം ആണുള്ളത്‌.
സംഗീതത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുമ്പോള്‍ മറ്റൊരു ശബ്‌ദവും ശല്യപ്പെടുത്താത്ത സാങ്കേതികവിദ്യയാണ്‌ 100 എബിഎന്നിലുള്ളത്‌.
ചുറ്റുമുള്ള ശബ്‌ദങ്ങള്‍ വിലയിരുത്തിക്കൊണ്ട്‌ പരിസരത്തിന്‌ അനുയോജ്യമായ നോയ്‌സ്‌ കാന്‍സലേഷന്‍ മോഡ്‌ തെരഞ്ഞെടുക്കുകയാണ്‌ ഇതില്‍ ചെയ്യുന്നത്‌. ബ്ലൂടൂത്തും നോയ്‌സ്‌ കാന്‍സലേഷന്‍ സംവിധാനവും ഉപയോഗിക്കുമ്പോള്‍ പോലും നീണ്ട 20 മണിക്കൂര്‍ ബാറ്ററി ലൈഫ്‌ ലഭിക്കുന്നു എന്നത്‌ ശ്രദ്ധേയമാണ്‌. വാക്ക്‌മാന്‍, എംപി3 പ്ലെയര്‍, ഫോണ്‍, ടാബ്‌ലെറ്റ്‌ എന്നിവയ്‌ക്കെല്ലാം അനുയോജ്യവും തികച്ചും പ്രായോഗികവുമാണ്‌ ഈ ഹെഡ്‌ഫോണ്‍. 
എല്‍.ഡി.എ.സി.ടി.എം എന്ന ഓഡിയോ കോഡിങ്ങ്‌ സാങ്കേതികവിദ്യയാണ്‌ ഇവിടെ ഉയര്‍ന്ന റെസലൂഷനിലുള്ള ശബ്‌ദത്തിനായി പ്രയോജനപ്പെടുത്തുന്നത്‌. സാധാരണ ബ്ലൂടൂത്ത്‌ ഓഡിയോയില്‍ ഉള്ളതിനെ അപേക്ഷിച്ച്‌ മൂന്നിരട്ടി ഉയര്‍ന്ന തലത്തില്‍ 990 കെബിപിഎസ്‌ വേഗതയിലാണ്‌ ഇതില്‍ ഡാറ്റാ കൈമാറ്റം നടക്കുന്നത്‌. ത�ൂലം ഏറ്റവും മികച്ച രീതിയില്‍ സംഗീതം ആസ്വദിക്കാന്‍ കഴിയും. 
മൈക്രോഫോണ്‍ ഘടിപ്പിച്ചിട്ടുള്ള എംഡിആര്‍ 100 എബിഎന്‍ 1.2 എം കണക്‌ടിങ്‌ കേബിള്‍ പ്രയോജനപ്പെടുത്തി വയേര്‍ഡ്‌ ഹെഡ്‌ഫോണ്‍ ആയും ഉപയോഗിക്കാനാവും. 21,990 രൂപയാണ്‌ വില. 290 ഗ്രാം ഭാരമുള്ള കറുത്ത നിറത്തിലുള്ള ഈ ഹെഡ്‌സെറ്റ്‌ യു.എസ്‌.ബി വഴി ചാര്‍ജു ചെയ്യാനാവും.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...