ലെനോവോ യോഗ
ലാപ്‌ടോപ്പും ടാബും വിപണിയില്‍
കൊച്ചി : ലോകത്തിലെ ഏറ്റവും വലിയ പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ നിര്‍മാതാക്കളായ ലെനോവോ, യോഗ 900 കണ്‍വര്‍ട്ടിബിള്‍ ലാപ്‌ടോപ്പുകളും യോഗ ടാബ് 30 പ്രോയും വിപണിയില്‍ ഇറക്കി. പിസിയുടേയും ടാബ്‌ലറ്റിന്റേയും ഉപയോഗങ്ങള്‍ക്ക് പുതിയ മാനം നല്‍കുകയാണ് പുതിയ ഉല്‍പന്നങ്ങള്‍ വഴി ലെനോവോയുടെ ലക്ഷ്യം. ലോകത്തെ ഏറ്റവും നേരിയ ഇന്റല്‍കോര്‍ കണ്‍വര്‍ട്ടിബിള്‍ ലാപ്‌ടോപ് ആണ് യോഗ 900.
ഇന്റലിന്റെ ഏറ്റവും പുതിയ 6-ാം ജെന്‍ കോര്‍ 17 പ്രോസസര്‍ ശാക്തീകരിക്കുന്ന യോഗ 900, ഏറ്റവും നേര്‍ത്ത സുന്ദരിയാണ്. 1.49 സെമിയും 1.29 കിലോഗ്രാമും മാത്രമേ ഉള്ളുവെങ്കിലും 8ജിബി ശേഷിയുള്ള ഡബിള്‍ റാമിന്റെ കരുത്താണുള്ളത്. ലാപ്‌ടോപ് സ്റ്റാന്‍ഡ്, ടെന്റ്, ടാബ്‌ലറ്റ് എന്നീ നാല് മോഡുകളില്‍ ഉപയോഗിക്കാം.
മറ്റുള്ളവയെ അപേക്ഷിച്ച് 50 ശതമാനം കൂടുതലുള്ള ബാറ്ററി ലൈഫ് ഒമ്പതു മണിക്കൂര്‍ വീഡിയോ പ്ലേബാക് പ്രദാനം ചെയ്യുന്നു. 34 സെമി ക്യുഎച്ച്‌ഡി (3200 ഃ1800) ഐപിഎസ് ഡിസ്‌പ്ലേയാണുള്ളത്. വില 1,22,090 രൂപ. ക്രോമാസ്റ്റോഴ്‌സ്, സെലക്‌ട് ലെനോവോ സ്റ്റോര്‍, ഒഫിഷ്യല്‍ ലെനോവോ ഓണ്‍ലൈന്‍ സ്റ്റോര്‍ എന്നിവിടങ്ങളില്‍ ലഭിക്കും.
യോഗാ ടാബ് 3 പ്രോ ലോകത്തിലെ ഏറ്റവും ചെറിയ ഹോം തീയറ്റര്‍ ആണ്. 178 സെ.മി സ്‌ക്രീന്‍ ഏറ്റവും മികച്ച ഹോം തീയറ്ററാണ് ഒരുക്കുന്നത്. യാത്രാവേളയില്‍ സിനിമ കാണാനും വീഡിയോ ഗെയിംസിനും ബ്രൗസിങ്ങിനും സഹായകവുമാണ്. 180 ഡിഗ്രി റൊട്ടേറ്റബിള്‍ ആണ് പ്രൊജക്‌റ്റിന്റെ സ്ഥാനം. ഇഞ്ചിന് 299 പിക്‌സല്‍, 26 സെ.മി ക്യൂഎച്ച്‌ഡി സ്‌ക്രീന്‍ എന്നിവയും ശ്രദ്ധേയമാണ്. വില 39,990 രൂപ. ഫ്‌ളിപ്‌കാര്‍ട്ടില്‍ ലഭ്യം.
യോഗ 900 ഇന്ത്യയിലെ എല്ലാ ക്രോമാ സ്റ്റോറുകളിലും ലഭിക്കുമെന്ന് ഇന്‍ഫിനിറ്റി റീട്ടെയ്‌ല്‍ സിഎംഒ റിതേഷ് ഘോഷ് അറിയിച്ചു. യോഗാ ബ്രാന്‍ഡ് ഉപഭോക്തൃ അധിഷ്‌ടിത ഉല്‍പ്പന്നമാണെന്ന് ലെനോവോ ഇന്ത്യ മാര്‍ക്കറ്റിംഗ് ഡയറക്‌ടര്‍ ഭാസ്‌കര്‍ ചൗധരി പറഞ്ഞു.

No comments:
Post a Comment