Saturday, February 6, 2016

പരിസ്ഥിതി സൗഹൃദ വാഹനങ്ങളുമായി മഹീന്ദ്ര




വാഹനപ്രേമികളെ ഞെട്ടിക്കുന്നതില്‍ മഹീന്ദ്രയെ വെല്ലാന്‍ മറ്റാരുമില്ല. മൂന്ന് ഇലക്ട്രിക് വാഹനങ്ങളും ഒരു ഹൈഡ്രജന്‍ ബസ്സുമാണ് മഹീന്ദ്ര ഇക്കുറി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ചിട്ടുള്ളത്. കരുത്തന്‍ സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനങ്ങള്‍ക്കിടയിലും മഹീന്ദ്രയുടെ പരിസ്ഥിതി സൗദൃദ വാഹനങ്ങള്‍ എക്‌സ്‌പോയില്‍ സന്ദര്‍ശകരുടെ മനം കവരുന്നു.
ഇന്ത്യന്‍ വിപണിയിലുള്ള വെരിറ്റോ സെഡാന്റെ ഇലക്ട്രിക് പതിപ്പാണ് ഇവയില്‍ പ്രധാനം. നാല് മണിക്കൂര്‍കൊണ്ട് കാര്‍ പൂര്‍ണമായും ചാര്‍ജുചെയ്യാം. ഒരുതവണ ചാര്‍ജുചെയ്താന്‍ 150 കിലോമീറ്റര്‍ ഓടാന്‍ ഇ  വേരിറ്റോയ്ക്ക് കഴിയും. നിര്‍മാണത്തിന് തയ്യാറായ ഇ   വേരിറ്റോയാണ് അവതരിപ്പിച്ചിട്ടുള്ളത്. എന്ന് വിപണിയില്‍ ഇറക്കണം എന്നകാര്യത്തില്‍ അന്തിമതീരുമാനം എടുത്തിട്ടില്ല. ഈവര്‍ഷംതന്നെ വിപണിയില്‍ എത്തുമെന്ന് സൂചനയുണ്ട്. വിപണിയിലുള്ള യൂട്ടിലിറ്റി വാഹനം സുപ്രോയുടെ ഇലക്ട്രിക് പതിപ്പും മഹീന്ദ്ര അവതരിപ്പിച്ചിട്ടുണ്ട്. 4.5 മണിക്കൂര്‍കൊണ്ട് വാഹനം പൂര്‍ണമായും ചാര്‍ജുചെയ്യാം. ഒറ്റത്തവണ ചാര്‍ജുചെയ്താല്‍ 100 കി.മി ഓടും.
ചെറു ഇലക്ട്രിക് കാര്‍ ഇ2ഒയുടെ കരുത്തുറ്റ വകഭേദം ഇ2ഒ സ്‌പോര്‍ട്ടും മഹീന്ദ്ര അവതരിപ്പിച്ചിട്ടുണ്ട്. ഒറ്റത്തവണ ചാര്‍ജുചെയ്താല്‍ 200 കി.മി ഓടുന്ന ചെറു വൈദ്യുത കാറാണ് ഇ2ഒ. മഹീന്ദ്രയുടെ ഹൈഡ്രജന്‍ ബസ് കോസ്‌മോ ആണ് ഓട്ടോ എക്‌സ്‌പോയിലെ മറ്റൊരു താരം. നിര്‍മ്മാണത്തിന് തയ്യാറായ വാഹനമാണ് അവതരിപ്പിച്ചിട്ടുള്ളത്. ഹൈഡ്രജന്‍ ഇന്ധനവും അനുമതികളും ലഭിച്ചാല്‍ ഉടന്‍ വിപണിയില്‍ ഇറക്കാന്‍ കഴിയുമെന്ന് മഹീന്ദ്ര അവകാശപ്പെടുന്നു. ഒരു കിലോമീറ്റര്‍ ദൂരമോടാന്‍ 12 രൂപ മാത്രമാവും ഹൈഡ്രജന്‍ ബസ്സിന് ചിലവാക്കേണ്ടിവരിക.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...