Monday, February 1, 2016

മിന്ത്രയ്‌ക്ക്‌ 800 ദശലക്ഷം ഡോളറിന്റെ വിപണനനേട്ടം



കൊച്ചി : ഫാഷന്‍ ബ്രാന്‍ഡുകളിലെ മുന്‍നിര കമ്പനിയായ മിന്ത്ര, 2016 ജനുവരി വരെയുള്ള ഒരു വര്‍ഷത്തിനുള്ളില്‍ 800 ദശലക്ഷം ഡോളറിന്റെ വില്‍പന നേട്ടം കൈവരിച്ചു. 2016-17 മൊത്തം വിപണന ലക്ഷ്യം ഒരു ബില്യണ്‍ ഡോളറാണ്‌.
മിന്ത്രയുടെ ഫാഷന്‍ ബ്രാന്‍ഡുകള്‍ക്കാണ്‌ നേട്ടത്തില്‍ പ്രധാന പങ്ക്‌. മാര്‍ക്വീ ബ്രാന്‍ഡുകളായ എംആന്‍ഡ്‌എസ്‌, ഫോര്‍ എവര്‍ 21, എന്നിവ വില്‍പനയില്‍ വന്‍ വളര്‍ച്ചയാണ്‌ രേഖപ്പെടുത്തിയത്‌.
2015 ഡിസംബറില്‍ മിന്ത്ര പ്ലാറ്റ്‌ഫോമില്‍ 2000 ബ്രാന്‍ഡുകളാണുണ്ടായിരുന്നത്‌. റോഡ്‌സ്റ്റര്‍, പ്യൂമ, നൈക്‌, വെരോമോഡ്‌, യുസിബി എന്നിവയായിരുന്നു അവയില്‍ ഉയര്‍ന്ന ബ്രാന്‍ഡുകള്‍.
മിന്ത്രയുടെ ഫാഷന്‍ ബ്രാന്‍ഡിലെ താരം റോഡ്‌സറ്റര്‍ ആണ്‌. 2015-16 ല്‍ 400 കോടി രൂപയാണ്‌ റോഡ്‌സ്റ്റര്‍ ലക്ഷ്യമിടുന്നത്‌. 2016 അവസാനം ഇത്‌ 650 കോടിയിലെത്തുമെന്നാണ്‌ പ്രതീക്ഷ. 2015-ലെ മൊത്തം വരുമാനത്തിന്റെ 20 ശതമാനം റോഡ്‌സ്റ്ററിന്റേതാണ്‌.
30 അന്താരാഷ്‌ട്ര ബ്രാന്‍ഡുകളാണ്‌ മിന്ത്രയുടെ പ്ലാറ്റ്‌ഫോമില്‍ ഉണ്ടായിരുന്നത്‌. സ്‌കോച്ച്‌ ആന്‍ഡ്‌ സോഡ, ഹാര്‍ലിഡേവിസണ്‍, ഫെറാരി, ടിംബര്‍ലാന്‍ഡ്‌ എന്നിവ ഇതില്‍ ഉള്‍പ്പെടും.
വനിതാ വിഭാഗം ബ്രാന്‍ഡുകള്‍ 2015-ല്‍ 73 ശതമാനം വളര്‍ച്ചയാണ്‌ കൈവരിച്ചത്‌. 995 വനിതാ ബ്രാന്‍ഡുകളില്‍ 90,000 ഇനങ്ങളാണ്‌ ഉണ്ടായിരുന്നത്‌. ബ്രാന്‍ഡുകളില്‍ 25 ശതമാനം വര്‍ധനയും വനിത വസ്‌ത്രധാരണ കാറ്റലോഗില്‍ 55 ശതമാനം വര്‍ധനവുമാണ്‌ രേഖപ്പെടുത്തിയത്‌.
പുരുഷ വിഭാഗം ബ്രാന്‍ഡുകള്‍ 2014-ലെ 263 എണ്ണത്തില്‍ നിന്നും 2015-ല്‍ 419 ആയി ഉയര്‍ന്നു. 70 ശതമാനം വര്‍ധന. സ്‌പോര്‍ട്‌സ്‌ വസ്‌ത്ര വിഭാഗത്തിലെ പ്രമുഖരില്‍ അഡിഡാസ്‌, ടിംബര്‍ലാന്റ്‌, നോര്‍ത്ത്‌ഫേസ്‌, കൊളംമ്പിയ എന്നിവ ഉള്‍പ്പെടുന്നു.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...