കൊച്ചി : പുതുതലമുറ സോഫ്‌റ്റ്‌വെയര്‍
ഡെവലപ്പേഴ്‌സിനെ ശാക്തീകരിക്കുന്ന പരിപാടിയുടെ ഭാഗമായി നാഷണല്‍ അസോസിയേഷന്‍ ഓഫ്
സോഫ്‌റ്റ്‌വെയര്‍ ആന്‍ഡ് സര്‍വീസസ് ഓഫ് കമ്പനീസ് (നാസ്‌കോം) റാപിഡ്
വാല്യൂസിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ടെക്കാത്തോണ്‍ സമാപിച്ചു.
കാക്കനാട്
ഇന്‍ഫോപാര്‍ക്കിലെ നാസ്‌കോം സ്റ്റാര്‍ട് അപ് വെയര്‍ഹൗസില്‍ നടന്ന 24 മണീക്കൂര്‍
ടെക്കാത്തോണ്‍ കൊച്ചിയില്‍ നടന്ന ഇത്തരത്തിലുള്ള ആദ്യ
പരിപാടിയാണ്.
പ്രോഗ്രാമേഴ്‌സ്, ആപ്ലിക്കേഷന്‍ ഡെവലപ്പേഴ്‌സ് സംരംഭകര്‍
തുടങ്ങിയ മേഖലകളില്‍ നിന്നും 110 ഓളം എന്‍ജീനിയറിംഗ് വിദ്യാര്‍ത്ഥികള്‍
പങ്കെടുത്തു. സോഫ്‌റ്റ്‌വെയര്‍, ഹാര്‍ഡ്‌വെയര്‍ വികസനത്തിനായിരുന്നു ടെക്കാത്തോണ്‍
ഊന്നല്‍ നല്‍കിയത്.
കാബട് സൊലൂഷന്‍ സിഇഒ വെങ്കിടേഷ് ത്യാഗരാജന്‍, 10,000
സ്റ്റാര്‍ട്‌അപ് നാസ്‌കോം സി എക്‌സ് ഒ അരുണ്‍ നായര്‍, സുജിത്ത് ഉണ്ണി
(നാസ്‌കോം), ജിയോജിത് ടെക്‌നോളജിസ് മാനേജിംഗ് ഡയറക്‌ടര്‍ എ. ബാലകൃഷ്‌ണന്‍,
റാപിഡ് വാല്യു സിടിഒ കെ.എന്‍ റിനീഷ്, ഇന്‍ഫോ പാര്‍ക് സിഇഒ ഹൃഷികേശ് നായര്‍,
സുയാതി ടെക്‌നോളജീസ് ഡയറക്‌ടര്‍ എന്‍.പി.വിന്‍സെന്റ്, കാബട് സൊലുഷന്‍സ് സിടിഒ
ഷിബു ബഷീര്‍, എസ് എസ് കണ്‍സള്‍ട്ടിങ്ങ് സിഇഒ ഷൈലന്‍ സുഗുണന്‍ എന്നിവര്‍
പങ്കെടുത്തു.
സാങ്കേതിക വിദ്യാപശ്ചാത്തലം ഉള്ളവരുടെ ചുരുക്കപ്പട്ടിക
തയ്യാറാക്കി ടീമുകളാക്കി തരംതിരിച്ച് നൂതന കണ്ടുപിടുത്തങ്ങള്‍ക്ക് നാസ്‌കോം
പ്രോത്സാഹനം നല്‍കി. എം ഗവേണന്‍സ്, മൊബൈല്‍, സോഷ്യല്‍, ഐഒടി, അനലറ്റിക്‌സ,്
ബിഗ് ഡാറ്റാ എന്നിവയിലായിരൂന്നു കൂട്ടായ പരീക്ഷണം. 24 മണിക്കൂറിനുള്ളില്‍ നൂതന
സാങ്കേതിക വിദ്യ ഉപയോഗിച്ച് 22 പുതിയ വെബ് ആപുകളാണ് അവര്‍
വികസിപ്പിച്ചെടുത്തത്.
നൂതന കണ്ടുപിടുത്തങ്ങളില്‍ ട്രാഫിക് കോപ് സൊലൂഷന്‍സ്
ടീം ഒരു ലക്ഷം രൂപയുടെ ഒന്നാം സമ്മാനം നേടി. മൈ കമീസ് ഡോട്ട് കോമിനാണ് 50,000
രൂപയുടെ രണ്ടാം സമ്മാനം. ഇന്‍സെപ് സെന്നിനാണ് 25,000 രൂപയുടെ മൂന്നാം സമ്മാനം.
ജില്ലാ കളക്‌ടര്‍ എം.ജി.രാജമാണിക്യം സമ്മാനദാനം നിര്‍വഹിച്ചു.
നാസ്‌കോം
വൈസ്‌പ്രസിഡന്റ് രജത് ടണ്‌ഡനും റാപിഡ് വാല്യു സിടിഒ കെ.എന്‍.റിനീഷും സമാപന
പ്രസംഗങ്ങള്‍ നടത്തി
No comments:
Post a Comment