Saturday, February 6, 2016

നെറ്റിപ്പട്ടം കെട്ടിയ ആനയുടെ തലയെടുപ്പാണ് റോഡ് മാസ്റ്റര്‍ എന്ന ബൈക്കിന്.



നെറ്റിപ്പട്ടം കെട്ടിയ ആനയുടെ തലയെടുപ്പാണ് റോഡ് മാസ്റ്റര്‍ എന്ന ബൈക്കിന്. ഇന്ത്യന്‍ ആണ് നിര്‍മ്മാതാക്കള്‍. പേര് ഇന്ത്യനെന്നാണെങ്കിലും കമ്പനി ഇന്ത്യനല്ല, അമേരിക്കനാണ്. വിന്റേജ് ശൈലി പിന്തുടരുന്ന ക്രൂസര്‍ ബൈക്കാണ് ഇന്ത്യന്‍. 35 ലക്ഷം മുതല്‍ 40 ലക്ഷം വരെയാണ് വില. തുകല്‍ സീറ്റുകളും വശങ്ങളിലുള്ള തുകല്‍ പൊതിഞ്ഞ പെട്ടികളുമാണ് ബൈക്കിന് ആനച്ചന്തം നല്‍കുന്നത്. 1811 സി.സി വി ട്വിന്‍ എന്‍ജിനാണ് ബൈക്കിന്റെ ഹൃദയം. 
കീലെസ് ഇഗ്‌നിഷന്‍, ഇന്റഗ്രേറ്റഡ് ഓഡിയോ സിസ്റ്റം, ബ്ലൂടൂത്ത് കണക്ടിവിറ്റി, എല്‍.ഇ.ഡി ലൈറ്റുകള്‍, റിമോട്ട് ലോക്കിങ്, സ്വിച്ചിട്ട് നിയന്ത്രിക്കാവുന്ന വിന്‍ഡ് സ്‌ക്രീന്‍ തുടങ്ങിയവയാണ് സവിശേഷതകള്‍. ഇന്ത്യന്‍ ചീഫ് ഡാര്‍ക്ക് ഹോഴ്സ്, ചീഫ് ക്ലാസിക്, ചീഫ് വിന്റേജ്, ഇന്ത്യന്‍ സ്‌കൗട്ട്, ചീഫ്ടെയ്ന്‍ എന്നിവയും ഇന്ത്യന്‍ പവലിയനില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ആനയുടെ തലയെടുപ്പുള്ള റോഡ് മാസ്റ്റര്‍ ഈവര്‍ഷംതന്നെ വിപണിയില്‍ എത്തുമെന്നാണ് സൂചന.

No comments:

Post a Comment

അഞ്ച് മിനിറ്റ് കൊണ്ട് ബ്രേക്ക്ഫാസ്റ്റ്;

 അഞ്ച് മിനിറ്റ് കൊണ്ട് ബ്രേക്ക്ഫാസ്റ്റ്; ആറ്  പുതിയ ഉല്‍പ്പന്നങ്ങളുമായി ഈസ്റ്റേണ്‍  : അഞ്ചു മിനിറ്റ് കൊണ്ട്  പാചകം ചെയ്തു കഴിക്കാന്‍ കഴിയുന്...