Friday, February 5, 2016

ഇന്ത്യയിലെ ആദ്യത്തെ സാഹസിക യൂട്ടിലിറ്റി വാഹനമായ ഇസൂസു ഡി മാക്‌സ് വി ക്രോസ് അവതരിപ്പിച്ചു


കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ സാഹസിക യൂട്ടിലിറ്റി  വാഹനമായ ഇസൂസു ഡി മാക്‌സ് വി ക്രോസ് അവതരിപ്പിച്ചു. ഗ്രേറ്റര്‍ നോയിഡയില്‍ നടന്ന ഓട്ടോ എസ്‌പോ 2016ലാണ് വാഹനം പ്രദര്‍ശിപ്പിച്ചത്. ഇസുസൂ മോട്ടോഴ്‌സ് ഇന്ത്യാ ചെയര്‍മാനും റപ്രസെന്റേറ്റീവ് ഡയറക്ടറുമായ സുസ്മു ഹോസോയിയും ഇസുസു ഇന്ത്യാ മാനേജിങ് ഡയറക്ടര്‍ നൗഹിറോ യമഗുച്ചിയും ചേര്‍ന്നാണ് വാഹനം വിപണിയിലിറക്കിയത്്. വ്യാവസായിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഇസുസു ഡി മാക്‌സ പിക് അപ്പില്‍റെപുതിയ നിരയും ഓട്ടോ എക്‌സപോയില്‍ അവതരിപ്പിച്ചു.
ഓഫ് റോഡ് സാഹസിക യാത്രകള്‍ ആഗ്രഹിക്കുന്നവരെ ലക്ഷ്യം വെച്ചാണ്  ഇ ഇസൂസു ഡി മാക്‌സ് വി ക്രോസ് നിര്‍മ്മിച്ചിരിക്കുന്നത്. സാഹസിക യാത്രകളോട് ഇന്ത്യക്കാര്‍ക്കിടയില്‍ വളര്‍ന്നുവരുന്ന താത്പര്യത്തിന് അനിയോജ്യമാകുംവിധമാണ് നിര്‍മ്മാണം.
4 വീല്‍ ഡ്രൈവൂം ഒട്ടേറെ     സവിശേഷതകളോടും കൂടിയ  ഇസുസു ഡിമാക്‌സ് വി ഒരു 'പേഴ്‌സണല്‍ വാഹനം' ആയി രജിസ്റ്റര്‍ ചെയ്യാം 'വിക്രോസ്' ബാഡ്ജ്  പേഴ്‌സണല്‍ ലൈഫ് സ്റ്റൈല്‍ വാഹനങ്ങളുടെ സവിശേഷതയാണ്.
വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള ഇസൂസു ഡി മാക്‌സ് 4ഃ4, 4ഃ2 കോണ്‍ഫ്രിഗേഷനിലും ലഭിക്കും.  ക്രൂ ക്യാബ് സിംഗിള്‍ ക്യാബ്, ഹൈ റൈഡ് / നോര്‍മല്‍ റൈഡും ഫ്‌ളാറ്റ് ഡെക്ക്/  ആര്‍ച്ച് ഡെക്ക് ബോഡികളും ലഭ്യമാണ്.  കാബ് ഷാസി വേരിയന്റിലും ഇസുസു ഡി മാക്‌സ് ലഭ്യമാണ്.
ഇസൂസു ഡി മാക്‌സ് വി ക്രോസ് ഇന്ത്യയിലെ ആദ്യത്തെ സാഹസിക യൂട്ടിലിറ്റി വാഹനം
ഇസൂസുവിന്റെ രണ്ടാം തലമുറയില്‍പ്പെട്ട പിക്ക് അപ്പ് വാഹനമായ ഇസുസു ഡി മാക്‌സ് വി ക്രോസ് യൂറോപ്പ്, ഓസ്‌ട്രേലിയ, തായലാന്റ്, തെക്കെ അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ മാത്രമാണ് നിലവില്‍ ലഭ്യമായിട്ടുള്ളത്. കൂടുതല്‍ കരുത്തോടുകൂടി നിരത്തിലിറക്കിയ വാഹനം സുരക്ഷയ്ക്കും കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ട്. ഇസുസുവിന്റെ  വിഖ്യാതമായ എന്‍ജിനിയറിങ് വൈദഗ്ദ്യമാണ് ഇതിന്റെ പിന്‍ബലം.
134 എച്ച് പി കരുത്തും, ബി എസ് 4 കോംപ്ലിയന്റ്  ഹൈ പ്രഷര്‍ കോമണ്‍ റയില്‍ ഫ്യൂവല്‍ ഇന്‍ജക്ഷന്‍ ഡീസല്‍ എന്‍ജിനും, 5 സ്പീഡ് ട്രാന്‍സ്മിഷനുമാണ് മറ്റൊരു  പ്രത്യേകത. ഓഫ് റോഡ് യാത്രകള്‍ക്കായി 4 വീല്‍ ഡ്രൈവ് (ഷിഫ്റ്റ് ഓണ്‍ ഫ്‌ളൈ) ഡ്രൈവ് മോഡും കൂടുതല്‍ വീതിയുള്ള വീല്‍ ട്രാക്കും നീളം കൂടിയ വീല്‍ ബേസുമാണ് മറ്റൊരു പ്രധാന പ്രത്യേകത. ഐജിആര്‍ഐപി (ഇസുസു ഗ്രാവിറ്റി റസ്‌പോണ്‍സ് ഇന്റലിജന്റ് ഫ്‌ളാറ്റ് ഫോം) എന്ന പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച വാഹനനത്തിന്റെ ഷാസി  കൂടുതല്‍ വേഗതയും സുരക്ഷയും ഉറപ്പുവരുത്തുന്നത്ാണ്.
ഇസുസു ഡി മാക്‌സ് വി ക്രോസ് സ്വകാര്യ രജിസ്‌ട്രേഷന് വില 15 ലക്ഷവും, വ്യാവസായിക ആവശ്യങ്ങല്‍ക്കുള്ള ഇസുസു ഡി മാക്‌സ് ക്രൂക്യാബിന് 8.5 മുതല്‍ 9.5 വരെയാണ് വില. വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള ഇസുസു ഡി മാക്‌സ് സിഗിള്‍ ക്യാബിന്റെ വില പിന്നീട് അറിയിക്കും.  ഒരോ പ്രദേശത്തെയും ടാക്‌സും നികുതിയും അനുസരിച്ച് വിലയില്‍ മാറ്റമുണ്ടാകും.  ആന്ധ്രാപ്രദേശ് ശ്രീ സിറ്റിയിലാണ് ഇസുസു ഡി മാക്‌സ് വി ക്രോസിന്റെ നിര്‍മ്മാണം. മേക്ക് ഇന്ത്യാ പദ്ധതിയുടെയുടെ ഭാഗമായി കമ്പനിയുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ ശക്തമാക്കുകയാണ്. 

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...