Saturday, February 6, 2016

ടി.വി.എസ് അപ്പാഷെ ആര്‍.ടി.ആര്‍

വിദേശ ബൈക്കുകള്‍ക്കിടയില്‍ താരമായി വിലസുകയാണ് ടി.വി.എസ് അപ്പാഷെ ആര്‍.ടി.ആര്‍ 450 എഫ്.എക്‌സ്. ഓഫ് റോഡ് സാഹസികവിനോദങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഡെര്‍ട്ട് ബൈക്ക് വിഭാഗത്തില്‍പ്പെട്ട മോട്ടോര്‍സൈക്കിളാണിത്.

കരുത്തുറ്റ 450 സി.സി എന്‍ജിനാണ് ബൈക്കിലുള്ളത്. 55 ഹോഴ്‌സ് പവര്‍ കരുത്തുനല്‍കും എന്‍ജിന്‍. ഭാരംക്കുറവാണ് പ്രധാന സവിശേഷത. സാഹസിക വിനോദങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ മികച്ച നിയന്ത്രണം ലഭ്യമാകുന്ന തരത്തിലാണ് ഷാസിയുടെയും സസ്‌പെന്‍ഷന്റെയും രൂപകല്‍പ്പന.പഞ്ചറാകാത്ത പ്രത്യേക ടയറുകളാണ് ഉപയോഗിച്ചിട്ടുള്ളത്. പെര്‍ഫോമന്‍സ് കിറ്റുമുണ്ട്. ടി.വി.എസ് റേസിങ് ടീമിന്റെ അനുഭവസമ്പത്താണ് ബൈക്കിന് പിന്നിലെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...