Friday, February 5, 2016

ടസ്‌കോണുമായി ഓട്ടോ എക്‌സ്‌പോയില്‍ ഹ്യുണ്ടായ്



കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ കാര്‍ കയറ്റുമതിക്കാരും വലിപ്പത്തില്‍ ഇന്ത്യയിലെ രണ്ടാമത്തെ കാര്‍ നിര്‍മാതാക്കളുമായ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ തങ്ങളുടെ ആഗോള സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കിളായ ടസ്‌കോണ്‍, ഗ്രേറ്റര്‍ നോയിഡയില്‍ നടക്കുന്ന 2016 ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ചു. 
ഇന്ത്യയിലെ വാഹനവിപണിയില്‍ വരാന്‍ പോകുന്ന എസ്‌യുവികളുടെ മുന്നേറ്റത്തില്‍ മികച്ചൊരു ചുവടുവയ്പായാണ് ടസ്‌കോണ്‍ പരിഗണിക്കപ്പെടുന്നത്. മികച്ച രൂപകല്‍പനയും ആധുനിക സാങ്കേതികവിദ്യകളും കൈമുതലായുള്ള ടസ്‌കോണ്‍, ഇന്ത്യയില്‍ ഹ്യുണ്ടായ് ഭാവിയില്‍ അവതരിപ്പിക്കുമെന്നു കരുതപ്പെടുന്ന മോഡലുകളെപ്പറ്റിയുള്ള പ്രതീക്ഷകള്‍ക്കും അപ്പുറത്താണ്. ഹ്യൂണ്ടായുടെ ബ്രാന്‍ഡ് സിഗ്‌നേച്വര്‍ എന്നു വിശേഷിപ്പിക്കാവുന്ന പുതുതലമുറ ഹെക്‌സാഗണല്‍ ഗ്രില്‍ ഉള്‍പ്പെടെ കരുത്തുറ്റതും സുന്ദരവുമായ ഫീച്ചറുകളാണ് ടസ്‌കോണിലുള്ളത്.
'എക്‌സ്പീരിയന്‍സ് ഹ്യുണ്ടായ്' എന്നതാണ് ഓട്ടോ എക്‌സ്‌പോയിലെ തങ്ങളുടെ വിഷയമെന്നും ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച അനുഭവവും എന്നെന്നും ഓര്‍മിക്കുന്ന നിമിഷങ്ങളും സംഭാവനചെയ്യാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും ഹ്യുണ്ടായ് മോട്ടോര്‍ ഇന്‍ഡ്യ ലിമിറ്റഡ് എംഡിയും സിഇഒയുമായ വൈ കെ കൂ പറഞ്ഞു. വാഹനങ്ങളുടെ രൂപകല്‍പനയിലും സാങ്കേതികവിദ്യയിലും ഹ്യുണ്ടായ് പുലര്‍ത്തുന്ന മികവും ഭാവി ഉല്‍പന്നങ്ങളും അവതരിപ്പിക്കാനുള്ള മികച്ച ഇടമായാണ് ഓട്ടോ എക്‌സ്‌പോയെ തങ്ങള്‍ കാണുന്നതെന്നും കൂ വ്യക്തമാക്കി. 
ടസ്‌കോണിനെ കൂടാതെ എക്‌സ്‌പോയിലെ ഹ്യൂണ്ടായ് പവലിയന്‍ ഒട്ടേറെ വിസ്മയ കാഴ്ചകളാണ് ഒരുക്കിയിരിക്കുന്നത്. ലോകപ്രശസ്തമായ പ്ലേസ്റ്റേഷന്‍ ഗ്രാന്‍ ടുറിസ്‌മോ റേസിംഗ് ഗെയിമിനായി വികസിപ്പിച്ചെടുത്ത ഹ്യൂണ്ടായ് എന്‍ 2025 വിഷന്‍ ഗ്രാന്‍ ടുറിസ്‌മോ എക്‌സ്‌പോയിലെ ഫ്യൂച്ചര്‍ സോണിലെ മുഖ്യ ആകര്‍ഷണമാണ്. ഹ്യുണ്ടായിയുടെ വിവിധ മോഡലുകളും, സാങ്കേതികത്തികവും സുരക്ഷയും ഉറപ്പാക്കുന്ന സാങ്കേതികവിദ്യകളും എക്‌സ്‌പോയിലെ വിവിധ സോണുകളിലായി ഹ്യുണ്ടായ് അവതരിപ്പിച്ചിട്ടുണ്ട്.   

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...