Tuesday, February 2, 2016

പ്രതിരോധ സേനാംഗങ്ങള്‍ക്കായി സേവനമൊരുക്കുന്ന പവര്‍ സല്യൂട്ട്‌ അക്കൗണ്ട്‌

ആക്‌സിസ്‌ ബാങ്ക്‌ പ്രതിരോധ സേനാംഗങ്ങള്‍ക്കായി സേവനമൊരുക്കുന്ന പവര്‍ സല്യൂട്ട്‌ അക്കൗണ്ട്‌ അവതരിപ്പിച്ചു.

കൊച്ചി: രാജ്യത്തെ 3ാമത്തെ വലിയ സ്വകാര്യ ബാങ്കായ ആക്‌സിസ്‌ ബാങ്ക്‌ പ്രതിരോധ സേനാംഗങ്ങള്‍ക്ക്‌ ശമ്പളം മുതല്‍ പെന്‍ഷന്‍ വരെയുള്ള സമഗ്രമായ സേവനം നല്‍കുന്ന പദ്ധതി 'പവര്‍ സല്യൂട്ട്‌' അവതരിപ്പിച്ചു. ഇതിനായി കരസേന, നാവിക സേന, കോസ്റ്റ്‌ ഗാര്‍ഡ്‌ എന്നിവരുമായി ധാരണാപത്രം ഒപ്പുവെച്ചു.
ഇതിനോടൊപ്പം, സെക്യൂരിറ്റി ഡെപ്പോസിറ്റ്‌ ഇല്ലാതെ തന്നെ വിമുക്ത ഭടന്‍മാര്‍ക്ക്‌ ബിസിനസ്‌ കറസ്‌പോണ്ടന്റാകാനുള്ള അവസരവും ആക്‌സിസ്‌ ബാങ്ക്‌ ഒരുക്കിയിട്ടുണ്ട്‌.
പവര്‍ സല്യൂട്ടിന്‌ കീഴില്‍ പ്രതിരോധ സേനാംഗങ്ങള്‍ക്ക്‌ ബാങ്കിങ്ങിന്‌ പുറമെ, ലോണ്‍ ഉത്‌പന്നങ്ങളും െ്രെപഡ്‌ ക്രെഡിറ്റ്‌ കാര്‍ഡും ഉള്‍പ്പടെ നിരവധി സേവനങ്ങള്‍ ലഭ്യമാകും. ഈ ആനുകൂല്യങ്ങള്‍ റിട്ടയര്‍മെന്റിന്‌ ശേഷവും തുടരും.
പവര്‍ സല്യൂട്ട അക്കൗണ്ട്‌ പ്രതിരോധ സേനാംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സീറോ ബാലന്‍സ്‌ അക്കൗണ്ട്‌ ആയിരിക്കും. ഇതിനോടൊപ്പം, വ്യക്തിഗത അപകട മരണ ഇന്‍ഷ്വറന്‍സും സൗജന്യ എ ടി എം സൗകര്യവും ലഭിക്കും.
പ്രധാനപ്പെട്ട 20 പ്രതിരോധ കേന്ദ്രങ്ങളിലെ എ ടി എം പവര്‍ സല്യൂട്ട്‌ എ ടി എമ്മുകളാക്കും. എല്ലാ പ്രധാനപ്പെട്ട പരിശീലന കേന്ദ്രങ്ങളിലും റെജിമെന്റല്‍ സെന്ററുകളിലും എ ടി എം/ ഇ ലോബി എന്നിവ ആരംഭിക്കും.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...