കൊച്ചി : ഇന്ത്യയിലെ മക്‌ഡൊണാള്‍ഡ്‌സിന്റെ 20-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് പുതിയ മഹാരാജമക് സാന്‍ഡ്‌വിച്ചുകള്‍ അവതരിപ്പിച്ചു. വെജിറ്റേറിയന്‍, ചിക്കന്‍ ഇനങ്ങളില്‍ ലഭ്യമാണ്.
1996-ല്‍ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും ജനപ്രീതി നേടിയ ബിഗ് മക്-ന്റെ പുനരവതരണമാണ് ചിക്കന്‍ മഹാരാജ മക്. ബീഫ്, ചിക്കന്‍ സാന്‍ഡ്‌വിച്ചുകള്‍ എന്നിവയ്‌ക്കുമപ്പുറം ബിഗ്‌മക് ബ്രാന്‍ഡ് നാമം എത്തിക്കുവാനുള്ള പുതിയ തുടക്കമാണ് വെജ് മഹാരാജ മക്.
ബിഗ്‌മക്-ല്‍ മക്‌ഡൊണാള്‍ഡ് ഒരു സസ്യഭക്ഷണം അവതരിപ്പിക്കുന്ന ആദ്യത്തെ രാജ്യമാണ് ഇന്ത്യ. സമ്പുഷ്‌ടവും മൊരിഞ്ഞതുമായ ചീസി കോണ്‍ പാറ്റികൊണ്ടാണ് മഹാരാജ മക് തയ്യാറാക്കുന്നത്. വെജിറ്റബിള്‍ കോക്‌ടെയ്‌ല്‍ സോസിനൊപ്പമാണ് വിളമ്പുക.
പച്ചമുളക്, ചുവന്നുള്ളി, ചെഡര്‍ ചീസ് സ്ലൈസ്, ഫ്രഷ് ക്രിസ്‌പി ഐസ്‌ബര്‍ഗ് ലെറ്റൂസ് എന്നീ പ്രീമിയം ചേരുവകളാണ് ബിഗ്‌മകിലുള്ളത്.
ചിക്കന്‍ മഹാരാജ മക് ഫാറ്റി ഫ്‌ളെയിം ഗ്രില്‍ഡ് ആണ്. സ്വാദിഷ്‌ടമായ സാന്‍ഡ്‌വിച്ചുകള്‍ എള്ളുകളാല്‍ അലങ്കരിച്ച് ഹബനെരോ സോസിനൊപ്പമാണ് വിളമ്പുക. ഏറ്റവും ഉയരം കൂടിയ ബര്‍ഗറുകളിലൊന്നാണ് ഇത്. മൂന്ന് അടുക്കുള്ള വലിയ ബണ്ണിലാണ് ബിഗ്‌മക് സാന്‍ഡ്‌വിച്ചുകള്‍ ലഭിക്കുക. വെജ് മഹാരാജ മകിന്റെ വില 145 രൂപ. ചിക്കന്‍ മഹാരാജ മകിന്റേത് 160 രൂപയും.
സമാനതകളില്ലാത്ത രുചി വൈശിഷ്‌ട്യമാണ് ക്ലാസിക് മഹാരാജ മകിനെ ജനപ്രീതിയേറിയ സാന്‍ഡ്‌വിച്ച് ആക്കി മാറ്റിയതെന്ന് മക്‌ഡൊണാള്‍ഡ്‌സ് ഇന്ത്യ മാനേജിംഗ് ഡയറക്‌ടര്‍ സ്‌മിത ജാതിയ പറഞ്ഞു.
പുതിയ മഹാരാജ മക് സാന്‍ഡ്‌വിച്ചുകളോടൊപ്പം ആസ്വാദ്യകരമായ ബ്ലാക് ഫോറസ്റ്റ് മക്‌ഫ്‌ളറിയും മഹാസ്‌മൂതിയും മക്‌ഡൊണാള്‍ഡ് അവതരിപ്പിച്ചിട്ടുണ്ട്. ബ്ലാക്‌ഫോറസ്റ്റ് മക്‌ഫ്‌ളറിയുടെ വില 68 രൂപ മുതലും മഹാസ്‌മൂതിയുടെ വില 259 രൂപ മുതലുമാണ്.
No comments:
Post a Comment