Wednesday, October 21, 2015

സ്‌മാര്‍ട്‌ഫോണ്‍ ഉപയോഗം വ്യാപിപ്പിക്കാന്‍ മൈക്രോമാക്‌സ്‌



കൊച്ചി : മുന്‍നിര കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ്‌ കമ്പനിയായ മൈക്രോമാക്‌സ്‌ ഇന്‍ഫോമാറ്റിക്‌സ്‌ സ്‌മാര്‍ട്‌ഫോണ്‍ ഉപയോഗം കൂടുതല്‍ ജനങ്ങളിലേയ്‌ക്ക്‌ എത്തിക്കാന്‍ സമഗ്രമായ പരിപാടികള്‍ ആവിഷ്‌കരിച്ചു. 
അതിവേഗ 3ജി ഇന്റര്‍നെറ്റ്‌ കണക്‌ടിവിറ്റി, വലിയ ഡിസ്‌പ്ലേ, മികച്ച മള്‍ട്ടിമീഡിയ പ്രവര്‍ത്തനം അവിശ്വസനീയമായ വിലകുറവ്‌ എന്നീ കാര്യങ്ങള്‍ക്കാണ്‌ മൈക്രോമാക്‌സ്‌ മുന്‍തൂക്കം നല്‍കുക. കുറഞ്ഞ വിലയ്‌ക്ക്‌ കൂടുതല്‍ പ്രത്യേക സ്‌മാര്‍ട്‌ഫോണുകള്‍ കമ്പനി പുറത്തിറക്കും.
ബോള്‍ട്‌ എസ്‌ 302 - 3199 രൂപ, ബോള്‍ട്‌ ഡി 303 - 3199 രൂപ, ബോള്‍ട്‌ ക്യു 331- 4999 രൂപ, ബോള്‍ട്‌ ക്യു 338 - 6499 എന്നിങ്ങനെയാണ്‌ വിലനിലവാരം. എല്ലാവര്‍ക്കും സ്‌മാര്‍ട്‌ഫോണ്‍ എന്ന ആശയം പ്രചരിപ്പിക്കാന്‍ മൈക്രോമാക്‌സ്‌ വടക്കേ ഇന്ത്യയില്‍ പ്രമുഖ ഹാസ്യനടന്‍ കപില്‍ ശര്‍മയുടേയും തെക്കേ ഇന്ത്യയില്‍ ബാഹുബലി ഫെയിം റാണാ ഡഗുബതിയുടേയും സേവനം പ്രയോജനപ്പെടുത്തും.
ടച്ച്‌ സ്‌ക്രീന്‍ ഉപയോഗിക്കാനുള്ള വിമുഖതയും ഇംഗ്ലീഷ്‌ ഭാഷാ പരിജ്ഞാനകുറവും ആണ്‌ സ്‌മാര്‍ട്‌ഫോണിലേയ്‌ക്ക്‌ തിരിയാന്‍ പലരും മടിക്കുന്നതിന്റെ കാരണം. വലിയ സ്‌ക്രീന്‍ സൈസും പ്രാദേശിക ഭാഷാ പിന്തുണയുംകൊണ്ട്‌ ഈ പ്രശ്‌നം മറികടക്കാനാണ്‌ മൈക്രോമാക്‌സ്‌ പരിപാടി.
ബോര്‍ട്‌ സ്‌മാര്‍ട്‌ഫോണ്‍ പരമ്പരയില്‍ ഫസ്റ്റ്‌ ടച്ച്‌ എന്ന പേറ്റന്‍ഡഡ്‌ ട്രാന്‍സ്‌ലേറ്റര്‍ ഉണ്ടായിരിക്കും. ഇതുപയോഗിച്ച്‌ ഇംഗ്ലീഷില്‍ നിന്നും പ്രാദേശിക ഭാഷയിലേക്കും തിരിച്ചും തര്‍ജ്ജമ ചെയ്യാം. 850-ഓളം വരുന്ന മൈക്രോമാക്‌സ്‌ സര്‍വീസ്‌ സെന്ററുകളും കൂടുതല്‍ വിപുലമാക്കും.
മൈക്രോമാക്‌സ്‌ ബോള്‍ട്‌ ഉടമകള്‍ക്ക്‌ സൗജന്യ വാട്‌സ്‌അപ്പോ പ്രതിമാസം 40 രൂപയുടെ എയര്‍ടെല്‍ ടോക്‌ടൈമോ ആദ്യത്തെ 5 മാസത്തേക്ക്‌ തെരഞ്ഞെടുക്കാം. പ്രതിവര്‍ഷം 70-80 ദശലക്ഷം ഇന്ത്യക്കാര്‍ ഫീച്ചര്‍ ഫോണില്‍ നിന്നും സ്‌മാര്‍ട്‌ ഫോണിലേക്ക്‌ മാറികൊണ്ടിരിക്കുകയാണെന്ന്‌ മൈക്രോമാക്‌സ്‌ സിഎംഒ ശുഭാജിത്‌ സെന്‍ പറഞ്ഞു. ലോകത്തിലെ 10-ാമത്തെ വലിയ മൊബൈല്‍ ഫോണ്‍ കമ്പനിയാണ്‌ മൈക്രോമാക്‌സ്‌.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...