Wednesday, October 14, 2015

അത്തിയ ഷെട്ടി മേബെല്ലൈന്റെ ബ്രാന്‍ഡ്‌ അംബാസഡര്‍



കൊച്ചി : ലോകത്തിലെ തന്നെ ഏറ്റവും വലിയ കോസ്‌മെറ്റിക്‌ ബ്രാന്‍ഡായ മേബെല്ലൈന്‍ ന്യൂയോര്‍ക്കിന്റെ ബ്രാന്‍ഡ്‌ അംബാസഡറായി പ്രശസ്‌ത ബോളിവുഡ്‌ യുവ നടി, അത്തിയ ഷെട്ടിയെ നിയമിച്ചു. മേബെല്ലൈന്റെ ഏറ്റവും പുതിയ സ്റ്റൈലും ട്രെന്‍ഡുകളും അത്തിയ ഷെട്ടി ന്യൂയോര്‍ക്ക്‌ ഫാഷന്‍ സര്‍ക്യൂട്ടില്‍, മറ്റൊരു ബ്രാന്‍ഡ്‌ അംബാസഡര്‍ ആയ ആലിയ ഭട്ടിനൊപ്പം അവതരിപ്പിക്കും.
ആമസോണ്‍ ഇന്ത്യ ഫാഷന്‍ വീക്കില്‍, ന്യൂയോര്‍ക്ക്‌ ഫാഷന്‍ രംഗത്തു നിന്നുള്ള വിസ്‌മയകരമായ ബ്രാന്‍ഡുകള്‍ അത്തിയ ഷെട്ടി അവതരിപ്പിച്ചു. ഡിസൈനര്‍മാരായ രോഹിത്‌ ഗാന്ധിയും രാഹുല്‍ ഖന്നയും രൂപകല്‍പന ചെയ്‌ത നൂതന ഉല്‍പന്നനിര, ഫാഷന്‍ ആന്‍ഡ്‌ ബ്യൂട്ടി റാംപില്‍, അത്തിയ ഷെട്ടിയും ആലിയ ഭട്ടും ചേര്‍ന്നാണെത്തിച്ചത്‌.
മേക്കപ്പ്‌ ആചാര്യനും യൂ ട്യൂബ്‌ സെന്‍സേഷനുമായ, എല്‍ട്ടന്‍ ജെ ഫെര്‍ണാണ്ടസ്‌, മേബെല്ലൈന്‍ ന്യൂയോര്‍ക്കിന്റെ ഔദ്യോഗിക മേക്കപ്പ്‌ ആര്‍ട്ടിസ്റ്റായി ചുമതലയേറ്റിട്ടുണ്ട്‌. ആമസോണ്‍ ഇന്ത്യ ഫാഷന്‍ വീക്കില്‍ ട്രെന്‍ഡിയായ ഫാഷനുകള്‍ എല്‍ട്ടന്‍ അവതരിപ്പിക്കുകയുണ്ടായി.
വ്യക്തിത്വം അടയാളപ്പെടുത്തി ആത്മവിശ്വാസത്തോടെ മുന്നേറാന്‍ സ്‌ത്രീകളെ പ്രേരിപ്പിക്കുക എന്നതാണ്‌ തന്റെ ഉത്തരവാദിത്വമെന്ന്‌ അത്തിയ ഷെട്ടി പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ഫാഷന്‍ വീക്കുകളുടെ ഏറ്റവും വലിയ മേക്കപ്പ്‌ പങ്കാളികളാണ്‌ തങ്ങളെന്ന്‌ മേബെല്ലൈന്‍ ന്യൂയോര്‍ക്ക്‌ ഇന്ത്യ ജനറല്‍ മാനേജര്‍ പൂജാ സൈഗള്‍ പറഞ്ഞു. മേയ്‌ക്ക്‌ ഇറ്റ്‌ ഫാഷന്‍ എന്നതാണ്‌ കമ്പനിയുടെ പുതിയ മന്ത്രം. മേബെല്ലൈന്‍ ന്യൂയോര്‍ക്കിന്‌ 129 രാജ്യങ്ങളില്‍ സാന്നിധ്യം ഉണ്ട്‌.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...