Wednesday, October 14, 2015

എജ്യുകോംപ്‌ സ്‌കൂള്‍ കോണ്‍ക്ലേവ്‌ സമാപിച്ചു



തൃശ്ശൂര്‍ : സ്‌കൂളുകള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെപ്പറ്റി, സ്‌മാര്‍ട്‌ ക്ലാസ്‌ രംഗത്തെ പ്രമുഖരായ എജ്യുകോംപ്‌ സൊലൂഷന്‍സ്‌ തൃശൂരില്‍, വിദ്യാഭ്യാസ വികസന കോണ്‍ക്ലേവ്‌ സംഘടിപ്പിച്ചു. �ദേര്‍ ഈസ്‌ അനദര്‍ വേ� എന്ന വിഷയത്തെ അടിസ്ഥാനമാക്കി എജ്യുകോംപ്‌ 55 നഗരങ്ങളില്‍ നടത്തുന്ന റോഡ്‌ഷോയുടെ ഭാഗമായിരുന്നു സ്‌കൂള്‍കോണ്‍ക്ലേവ്‌.
വിദ്യാഭ്യാസ വിദഗ്‌ദ്ധരും നഗരത്തിലെ വിവിധ സ്‌കൂളുകളിലെ പ്രിന്‍സിപ്പാള്‍മാരും സ്‌കൂള്‍ മാനേജ്‌മെന്റും പങ്കെടുത്ത കോണ്‍ക്ലേവ്‌ 21-ാം നൂറ്റാണ്ടില്‍ സ്‌കൂളുകള്‍ നേരിടുന്ന വെല്ലുവിളികള്‍ ചര്‍ച്ചചെയ്‌ത്‌ അവയ്‌ക്ക്‌ പ്രതിവിധികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്‌തു.
തൃശ്ശൂരിലെ വിവിധ സ്‌കൂളുകളിലെ 40-ലേറെ പ്രിന്‍സിപ്പള്‍മാര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. പുതിയ സാങ്കേതികവിദ്യ പ്ലാറ്റ്‌ഫോമുകളും കോണ്‍ക്ലേവില്‍ അവതരിപ്പിച്ചു. വിദ്യാഭ്യാസ പ്രക്രിയ നേരിടുന്ന നിര്‍ണായക വിടവുകള്‍ നികത്തുന്നതിനെപ്പറ്റിയും പ്രിന്‍സിപ്പള്‍മാരും മാനേജ്‌മെന്റ്‌ പ്രതിനിധികളും ചര്‍ച്ച ചെയ്‌തു.
ഐടി, സൈബര്‍ സെക്യൂരിറ്റി വിദഗ്‌ദ്ധനായ രക്ഷിത്‌ ടണ്ടന്‍ ആയിരുന്നു മുഖ്യപ്രഭാഷകന്‍. എജ്യുകോംപിന്റെ ഇ-ഡാക്‌, സ്‌മാര്‍ട്‌ ക്ലാസ്‌ ഓണ്‍ലൈന്‍ പ്രോജക്‌റ്റുകളും സെമിനാറില്‍ അവതരിപ്പിച്ചു. സ്‌കൂളുകളിലെ വരുംതലമുറ വിദ്യാഭ്യാസ ഇക്കോസിസ്റ്റം പുനര്‍നിര്‍വചിക്കപ്പെടുന്ന സംവിധാനങ്ങളാണിവ.
പുത്തന്‍ സാങ്കേതികവിദ്യകളുടെ സഹായത്തോടെ കുട്ടികള്‍ക്ക്‌ പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠനവുമായി പരസ്‌പരം കൈമാറാനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ഇ-ഡാക്‌, സ്‌മാര്‍ട്‌ ക്ലാസ്‌ എന്നിവ കഴിയും.
വിദ്യാഭ്യാസ മേഖലയിലെ നൂതന സാങ്കേതികവിദ്യകളെപ്പറ്റി അവബോധം ഉണ്ടാക്കാനും ഭാവി വെല്ലുവിളികളെ അതിജീവിക്കാനുള്ള പ്രതിവിധികള്‍ക്ക്‌ രൂപം കൊടുക്കാനും കോണ്‍ക്ലേവിന്‌ കഴിഞ്ഞതായി എജ്യുകോംപ്‌ റീജിയണല്‍ സിഇഒ എം ആര്‍ കൃഷ്‌ണമൂര്‍ത്തി പറഞ്ഞു. സമഗ്രമായ സാങ്കേതികവിദ്യയുടെ പിന്‍ബലം മികച്ച വിദ്യാഭ്യാസത്തിന്‌ അനിവാര്യമാണ്‌. ഇത്തരം കോണ്‍ക്ലേവുകള്‍ സ്‌കൂളുകള്‍ക്ക്‌ അവരുടെ പെഡഗോഗി ശേഷി വര്‍ധിപ്പിക്കാന്‍ സഹായകമാണെന്ന്‌ അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ 55 നഗരങ്ങളില്‍ സംഘടിപ്പിക്കുന്ന കോണ്‍ക്ലേവുകളില്‍ 4000 സ്‌കൂളുകള്‍ പങ്കെടുക്കുമെന്നാണ്‌ പ്രതീക്ഷ. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെയുള്ള നാല്‌ മേഖലകളിലും റോഡ്‌ഷോ പര്യടനം നടത്തും. 55 നഗരങ്ങളില്‍ മൂന്നു മാസം കൊണ്ട്‌ നടത്തുന്ന കോണ്‍ക്ലേവ്‌ സ്‌കൂള്‍തലത്തില്‍ നടത്തുന്ന ഏറ്റവും വലിയ പരിപാടിയാണ്‌. 
വിദ്യാഭ്യാസ നയരൂപീകരണത്തിലും നടത്തിപ്പിലും ഡിജിറ്റല്‍ ഇന്ത്യയുടെ ആഗോള സാധ്യതകള്‍ നിര്‍ണായകമാണ്‌. വിദ്യാഭ്യാസത്തിന്റെ ഗുണമേ� വര്‍ധിപ്പിക്കുന്നതിലും ഇതിന്റെ സ്വാധീനം വലുതാണ്‌. 

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...