Tuesday, October 13, 2015

ടാലി യുടെ റിലീസ്‌ 5.1 വിപണിയില്‍



കൊച്ചി : ഇന്ത്യയിലെ പ്രീമിയര്‍ സോഫ്‌റ്റ്‌വെയര്‍ കമ്പനിയായ ടാലി സൊലൂഷന്‍സ്‌, സ്യൂട്ടിന്റെ റിലീസ്‌ 5 പരമ്പരയിലെ ഏറ്റവും പുതിയ പതിപ്പായ റിലീസ്‌ 5.1 പുറത്തിറക്കി. കേരളം ഉള്‍പ്പെടെ ആറ്‌ സംസ്ഥാനങ്ങളിലെ നികുതി സംബന്ധമായ വിഷയങ്ങളും പുതിയ വാറ്റ്‌ ഘടനയും റിലീസ്‌ 5.1-ലുണ്ട്‌. 
കഴിഞ്ഞ ജൂലൈയില്‍ വിപണിയിലെത്തിയ റിലീസ്‌ 5.0-ല്‍ ഉള്ള എല്ലാ പ്രത്യേകതകള്‍ക്കും പുറമേ വാറ്റിന്റെ ശേഷിയും ഉള്‍പ്പെടുന്നതാണ്‌ റിലീസ്‌ 5.1 ടാലി. ഇആര്‍പി 9, റിലീസ്‌ 5 നൊപ്പം 100 ശതമാനം കൃതമായ നികുതി റിട്ടേണുകള്‍ മിനിട്ടുകള്‍ക്കുള്ളില്‍ തയ്യാറാക്കാന്‍ സഹായിക്കുന്നു. അനായാസം, അതിലളിതം, അതിവേഗം എന്നതാണ്‌ റിലീസ്‌ 5 പരമ്പരയുടെ തീം. 
ടാലി ഇആര്‍പി 9 റിലീസ്‌ 6 ന്റെ ഓണ്‍-ഡിമാന്‍ഡ്‌ സിങ്കണൈസേഷന്‍ ശേഷി ഒന്നിലേറെ സ്ഥലങ്ങളിലുള്ള ബ്രാഞ്ചുകള്‍ക്ക്‌ പരസ്‌പരം വിവരങ്ങള്‍ സ്വതന്ത്രമായും ആശ്രയയോഗ്യമായും സൗകര്യപ്രദമായ വിധത്തില്‍ കൈമാറാന്‍ സഹായകമാണ്‌.
റിലീസ്‌ 5 വരുന്നത്‌ തടസ്സരഹിതമായ ഒരു പ്രോഡക്‌ട്‌ അപ്‌ഡേറ്റ്‌ സൗകര്യത്തിനൊപ്പമാണ്‌, അത്‌ ഉപയോക്താക്കളെ പഴയ എല്ലാ പതിപ്പുകളില്‍ നിന്നും നിലവിലെ പതിപ്പിലേക്ക്‌ അനായാസം അപ്‌ഗ്രേഡ്‌ ചെയ്യാന്‍ സഹായിക്കുന്നു. 
ഉപയോക്താക്കള്‍ക്ക്‌ തങ്ങളുടെ ഭൂപ്രദേശത്തിനും ഉപയോഗത്തിനും വേണ്ടിയുള്ള വ്യക്തിഗത പ്രോഡക്‌ട്‌ അപ്‌ഡേറ്റുകള്‍ ലഭിക്കും. ഇത്‌ അപ്‌ഡേറ്റ്‌ വലിപ്പം ഗണ്യമായി കുറയ്‌ക്കുകയും അങ്ങനെ അപ്‌ഡേറ്റ്‌ അനുഭവം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഈ പുതിയ പതിപ്പ്‌ കുറഞ്ഞ മെമ്മറി സ്‌പേസ്‌ മാത്രം മതി. 
ടാലി ഇആര്‍പി 9 റിലീസ്‌ 5 മിനിട്ടുകള്‍ക്കം ലേഔട്ട്‌ സൃഷ്‌ടിക്കുന്നതിനുള്ള പ്രത്യേകം ടൂളുകളും ലഭ്യമാക്കുന്നുണ്ട്‌. ഒപ്പം സമയം ലാഭിക്കുകയും ചെയ്യും. പങ്കാളികള്‍ക്ക്‌ തങ്ങള്‍ ടാലി ഇആര്‍പി 9 ന്റെ നേരത്തെയുള്ള റിലീസുകളില്‍ വികസിപ്പിച്ചവ കുറഞ്ഞ സമയം കൊണ്ട്‌ തടസ്സരഹിതമായി പുതിയ പതിപ്പിലേക്ക്‌ മൈഗ്രേറ്റ്‌ ചെയ്യാന്‍ കഴിയും, നേരത്തെ ചെലവാക്കിയ സമയവും പണവും പാഴാകുകയുമില്ല. 

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...