4,999 രൂപയ്ക്ക് കോഴിക്കോട് നിന്ന് നേരിട്ട് ദുബായിക്ക് വിമാന ടിക്കറ്റെന്ന ഓഫറുമായി സ്പൈസ്ജെറ്റ്. ഇന്നു മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാം. അടുത്തമാസം 15 മുതൽ വിമാന സർവീസ് തുടങ്ങും. പുതിയ സർവീസ് ഇറക്കുന്നതിന്റെ ഭാഗമായാണ് ഈ സൗകര്യമെന്ന് സ്പൈസ്ജെറ്റ് അറിയിച്ചു. അമൃത്സറിൽ നിന്നും ദുബായിക്ക് ടിക്കറ്റിന് ഇതേ നിരക്കേയുള്ളൂ.
എട്ട് ഇന്ത്യൻ നഗരങ്ങളിൽ നിന്ന് നേരിട്ട് ദുബായിക്കുള്ള സർവീസാണ് സ്പൈസ്ജെറ്റ് ആരംഭിച്ചിരിക്കുന്നത്. ഡൽഹി, മുംബൈ, അഹമ്മദാബാദ്, പുണെ, കൊച്ചി, മധുര, അമൃത്സർ, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നാണ് നേരിട്ടുള്ള വിമാന സർവീസ്. കൂടാതെ മറ്റു സ്ഥലങ്ങളെ ബന്ധിപ്പിച്ച് കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നും വിമാന സർവീസുണ്ട്.
കോഴിക്കോട്-ദുബായ് റൂട്ടിൽ ദിവസേനെ വിമാന സർവീസ് ഉണ്ടാകും. അമൃത്സറിൽ നിന്നുള്ള വിമാന സർവീസ് ശനി ഒഴിച്ചുള്ള എല്ലാ ദിവസവും ഉണ്ടാകും. പുതിയ സർവീസിനായി ബോയിങ് 737എൻജി വിമാനങ്ങളാണ് സ്പൈസ്ജെറ്റ് ഉപയോഗിക്കുന്നത്.
No comments:
Post a Comment