കൊച്ചി: എംടിഎസ് ബ്രാന്‍ഡില്‍ ടെലികോം
സേവനങ്ങള്‍ നല്‌കി വരുന്ന സിസ്റ്റമെ ശ്യാം ടെലി സര്‍വീസസ് അവരുടെ പോസ്റ്റ്
പെയ്‌ഡ്- പ്രീപെയ്‌ഡ് വരിക്കാര്‍ക്ക് ഇന്റര്‍നെറ്റ് കോളിംഗ് പ്‌ളാനുകള്‍
പുറത്തിറക്കി.
ഇതനുസരിച്ച് വരിക്കാര്‍ക്കു ഡേറ്റ ഉപയോഗിച്ചു വാട്‌സ് ആപ്,
സ്‌കൈപ്, വൈബര്‍ , തുടങ്ങിയ ഇന്‍ര്‍നെറ്റ് കോളിംഗ് ആപ്‌ളിക്കേഷന്‍ വഴി
ഇന്റര്‍നെറ്റ് കോള്‍ നടത്താം. ഇടപാടുകാര്‍ക്ക് 5 ജിബി ഡേറ്റ ഉപയോഗിച്ച് 5000
മിനിറ്റ് ഇന്റര്‍നെറ്റ് കോള്‍ വരെ നടത്താം. ഇതിന് 499 രൂപയാണ് ചാര്‍ജെന്നു
എംടിഎസ് ഇന്ത്യയുടെ ചീഫ് മാര്‍ക്കറ്റിംഗ് ആന്‍ഡ് ബ്രാന്‍ഡ് ഓഫീസര്‍ സന്ദീപ്
യാദവ് പറഞ്ഞു.
വളരെ വൈവിധ്യമാര്‍ന്ന പ്രീ പെയ്‌ഡ്, പോസ്റ്റ് പെയ്‌ഡ്
പ്ലാനുകള്‍ കമ്പനി പുറത്തിറക്കിയിട്ടുണ്ട്. പ്രീ പെയ്‌ഡില്‍ 198 രൂപ മുതല്‍ 699
രൂപ വരെയുളള പ്‌ളാനുകളാണുളളത്. പ്രീ പെയ്‌ഡ് പ്‌ളാനില്‍ 28 ദിവസത്തേക്ക് 1 ജിബി
ഡേറ്റയ്‌ക്ക് 198 രൂപയാണ്. 249 രൂപയ്‌ക്ക് 1.5 ജിബിയും 399 രൂപയ്‌ക്ക് 3
ജിബിയും 499 രൂപയ്‌ക്ക് 5 ജി ബിയും 699 രൂപയ്‌ക്ക്‌് 7 ജിബി ഡേറ്റയുമാണ്
കിട്ടുക.
പോസ്‌റ്റ് പെയ്‌ഡില്‍ 1 മാസമാണ് കാലയളവ്. 599 രൂപയ്‌ക്ക് 10 ജിബി
അണ്‍ലിമിറ്റഡ് പ്‌ളാന്‍ ലഭിക്കും. 799 രൂപയ്‌ക്ക് 14 ജി ബിയും 999 രൂപയ്‌ക്ക് 24
ജിബി ഡേറ്റയുമാണ് ലഭിക്കുക. 1999 പ്‌ളാനില്‍ 30 ജിബി അണ്‍ലിമിറ്റഡ് ഡേറ്റയും
കിട്ടും.
പതിനായിരത്തിലധികം ഭക്ഷ്യവസ്‌തുക്കളുമായി
No comments:
Post a Comment