കൊച്ചി : ഇന്ത്യയിലെ മുന്‍നിര ഹാന്‍ഡ്‌സെറ്റ്
നിര്‍മാതാക്കളായ മൈക്രോമാക്‌സ് ഇന്‍ഫോമാറ്റിക്‌സ്, ബോള്‍ട് ക്യു 333
സ്‌മാര്‍ട്‌ഫോണ്‍ വിപണിയിലെത്തിച്ചു. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ
ഫ്‌ളിപ്‌കാര്‍ട്ടില്‍ 3,499 രൂപയ്‌ക്ക് പുതിയ ഫോണ്‍ ലഭിക്കും.
1.2
ജിഎച്ച്‌സെഡ് ക്വാഡ്‌കോര്‍ പ്രോസസര്‍, 4-5 ഇഞ്ച് ഡിസ്‌പ്ലേ, 5എംപി കാമറ
എന്നിവയാണ് പ്രധാന ഘടകങ്ങള്‍. പുതിയ സ്‌മാര്‍ട് ഫോണിന് വോഡാഫോണിന്റെ പ്രത്യേക
ഓഫറും ഉണ്ട്. ഓഫര്‍ പ്രകാരം 500 എംബി 3ജി ഡാറ്റാ രണ്ടുമാസത്തേയ്‌ക്ക് സൗജന്യമായി
ലഭിക്കും.
മള്‍ട്ടി ടാസ്‌കിംഗ് അതിവേഗത്തിലാക്കാന്‍ 512 എംബി റാം സജ്ജമാണ്.
5.5 മണിക്കൂര്‍വരെ ടോക്‌ടൈമിനെ പിന്തുണയ്‌ക്കുന്ന 1650 എംഎഎച്ച് ബാറ്ററിയുടെ
സ്റ്റാന്‍ഡ്‌ബൈ 280 മണിക്കൂറാണ്. 32 ജിബി വരെ മെമ്മറി വികസിപ്പിക്കാവുന്ന 4 ജി റോം
ആണ് മറ്റൊരു ഘടകം. 5 എംപി റിയര്‍ കാമറയും 2 എംപി ഫ്രണ്ട് കാമറയും ദൃശ്യങ്ങള്‍
വ്യക്തതയോടെ ഒപ്പിയെടുക്കും ഒപ്പം സെല്‍ഫിയും.
ഇക്കൊല്ലം അവസാനത്തോടെ ഇന്ത്യയിലെ
3ജി വരിക്കാരുടെ എണ്ണം 100 ദശലക്ഷം ആകുമെന്ന് മൈക്രോമാക്‌സ് സിഇഒ വിനീത് തനേജ
പറഞ്ഞു. 5000 രൂപയില്‍ താഴെയുള്ള വിലയ്‌ക്ക് ഹാന്‍ഡ് സെറ്റ് എത്തിക്കുകയാണ്
മൈക്രോമാക്‌സിന്റെ ലക്ഷ്യം
No comments:
Post a Comment