കൊച്ചി :
ബിഎംഡബ്ല്യു ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഇന്ത്യയിലെ നിക്ഷേപം വര്‍ധിപ്പിച്ചു.
2012-ലെ 5.3 ബില്യണ്‍ രൂപയില്‍ നിന്ന് (80 മില്യണ്‍ യൂറോ) 6.4 ബില്യണ്‍ രൂപ (98
മില്യണ്‍ യൂറോ) യായാണ് വര്‍ധന.
പ്രൈവറ്റ് കോര്‍പ്പറേറ്റ് ഉപഭോക്താക്കളുടെ
ഏറ്റവും മികച്ച പങ്കാളിയായ ബിഎംഡബ്ല്യു ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഫിനാന്‍സിങ്,
ലീസിങ്, ഇന്‍ഷുറന്‍സ്, ഡീലര്‍ ഫിനാന്‍സിങ് എന്നിവ അടക്കം സമ്പൂര്‍ണ പ്രൊഡക്‌ട്
പോര്‍ട്ട്‌ഫോളിയോയാണ് മുന്നോട്ടു വയ്‌ക്കുന്നത്.
പ്രത്യേകം രൂപകല്‍പ്പന
ചെയ്‌ത പേമെന്റ് പ്ലാനുകള്‍, ആകര്‍ഷകമായ ഓഫറുകള്‍, അതിവേഗ അപ്രൂവലുകള്‍, ഫാസ്റ്റ്
ടേണ്‍ എറൗണ്ട് ടൈം, സ്‌പെഷ്യല്‍ ലോയല്‍റ്റി ആനുകൂല്യങ്ങള്‍ എന്നിവ ബിഎംഡബ്ല്യു
ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ പ്രത്യേകതകളാണ്.
ബിഎംഡബ്ല്യു ലോകോത്തരമെന്നത്
കേവലം തങ്ങള്‍ നിര്‍മ്മിക്കുന്ന വാഹനങ്ങളില്‍ മാത്രമൊതുങ്ങുന്നതല്ലെന്ന്
ബിഎംഡബ്ല്യു ഇന്ത്യ പ്രസിഡന്റ് ഫിലിപ് വോണ്‍ സഹര്‍ പറഞ്ഞു. സേവനങ്ങളിലും ഇത്
സ്‌പഷ്‌ടമാണ്. ഷോറൂം മുതല്‍ റോഡ് വരെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളില്‍
അവിഭാജ്യഘടകമാണ് ബിഎംഡബ്ല്യു ഫിനാന്‍ഷ്യല്‍ സര്‍വീസസ് - അദ്ദേഹം
കൂട്ടിച്ചേര്‍ത്തു.
ബിഎംഡബ്ല്യു ഉപഭോക്താക്കള്‍, മള്‍ട്ടി മേക്ക്
ഉപഭോക്താക്കള്‍ എന്നിവര്‍ക്കുള്ള റീട്ടെയ്‌ല്‍ ഓട്ടോമൊബൈല്‍ ഫിനാന്‍സിങ്
പരിഹാരങ്ങള്‍, ഫ്‌ളീറ്റ് ഓണര്‍മാര്‍ക്കുള്ള ഫിനാന്‍സിങ്, ബിഎംഡബ്ല്യു
ഡിലര്‍ഷിപ്പുകള്‍ക്കും മള്‍ട്ടി മേക്ക് ഡീലര്‍ഷിപ്പുകള്‍ക്കുമുള്ള കോമേഴ്‌സ്യല്‍
ഫിനാന്‍സിങ് എന്നിവ ബിഎംഡബ്ല്യു ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലഭ്യമാക്കുന്നു.
പ്രൊഡക്‌ട്‌സിന്റെയും സര്‍വീസസിന്റെയും പൂര്‍ണശ്രേണി സംബന്ധിച്ച വിവരങ്ങള്‍
നല്‍കി ഉപഭോക്താക്കളെ സഹായിക്കുന്ന പ്രൊഫഷണലുകളുമായി ഇന്‍ ഹൗസ് കസ്റ്റമര്‍
ഇന്ററാക്ഷന്‍ സെന്ററും ബിഎംഡബ്ല്യു ഫിനാന്‍ഷ്യല്‍ സര്‍വീസസ്
ഇന്ത്യയ്‌ക്കുണ്ട്.
No comments:
Post a Comment