കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ ക്വിക് സര്‍വീസ് റസ്റ്റോറന്റ് ശൃംഖലയായ ഗോലിവടാപാവ്, കൊച്ചിയില്‍ ഏഴാമത്തെ സ്റ്റോര്‍ തുറന്നു. പാലാരിവട്ടം സെന്റ് മാര്‍ട്ടിന്‍ പള്ളിക്കു സമീപമാണ് പുതിയ സ്റ്റാര്‍.
ഇതോടെ ദക്ഷിണേന്ത്യന്‍ നഗരങ്ങളിലെ ഗോലിവടാപാവ് സ്റ്റോറുകളുടെ എണ്ണം 135 ആയി. ഇന്ത്യയിലെ 19 സംസ്ഥാനങ്ങളിലെ 88 നഗരങ്ങളിലായി 350-ലേറെ സ്റ്റോറുകളാണുള്ളത്.
ദക്ഷിണേന്ത്യയില്‍ മാത്രമായി 50 പുതിയ സ്റ്റോറുകള്‍ ഉടനെ തുറക്കും. കേരളത്തിലും തമിഴ്‌നാട്ടിലുമായി അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 200 സ്റ്റോറുകള്‍ തുറക്കാനാണ് പരിപാടി. 2020-ഓടെ സ്റ്റോറുകളുടെ എണ്ണം 1000 ആയി ഉയര്‍ത്തും. കണ്ണൂര്‍, കോട്ടയം, തിരുവനന്തപുരം ജില്ലകളിലും സാന്നിധ്യം ശക്തമാക്കും.
ദക്ഷിണേന്ത്യന്‍ വിപണി തങ്ങളെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണെന്ന് ഗോലിവടാപാവ് സഹസ്ഥാപകനും സിഇഒയുമായ വെങ്കടേഷ് അയ്യര്‍ പറഞ്ഞു. ഗോലിവടാപാവിന് ഏറ്റവും വലിയ റവ്യൂ വരുമാനം ലഭിക്കുന്നതും ദക്ഷിണേന്ത്യന്‍ വിപണിയില്‍ നിന്നാണ്. അതുകൊണ്ട് ദക്ഷിണേന്ത്യയില്‍ സാന്നിധ്യം ശക്തമാക്കാന്‍ ലക്ഷ്യമിടുന്നത്. ഉപഭോക്താക്കളുടെ സൗകര്യം കണക്കിലെടുത്ത് ഒരു ഓണ്‍ലൈന്‍ - ഓഫ്‌ലൈന്‍ സംവിധാനം ഏര്‍പ്പെടുത്താനും പരിപാടി ഉണ്ട്.
No comments:
Post a Comment