Wednesday, June 17, 2015

ഏറ്റവും വലിയ ഓണ്‍ലൈന്‍ വാച്ച്‌ മാള്‍ ഇബേയില്‍



കൊച്ചി : ലൈഫ്‌ സ്റ്റൈല്‍ മേഖലയില്‍ സാന്നിധ്യം കൂടുതല്‍ ശക്തമാക്കിക്കൊണ്ട്‌ ഇബേ ഇന്ത്യ, www.ebay.in, ഏറ്റവും വലിയ ഓണ്‍ലൈന്‍ വാച്ച്‌ മാള്‍ ആരംഭിച്ചു. 65000 -ലേറെ വാച്ചുകളുടെ ശേഖരമാണ്‌ ഇബേയില്‍ ഉള്ളത്‌.
മോണ്‍ടേയ്‌ന്‍, സ്വിസ്‌ ലെജന്‍ഡ്‌, വീക്വിന്‍, റോയല്‍ ലണ്ടന്‍, ബെന്‍ഷെര്‍മാന്‍ തുടങ്ങി 26 പ്രമുഖ അന്താരാഷ്‌ട്ര ബ്രാന്‍ഡുകള്‍ പ്രസ്‌തുത ശേഖരത്തില്‍ ഉള്‍പ്പെടുന്നു. 200-ലേറെ ആഗോള, പ്രാദേശിക ബ്രാന്‍ഡ്‌ വാച്ചുകള്‍ ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക്‌ ലഭ്യമാക്കും.
ഇന്ത്യയിലെ മൊത്തം വാച്ചു വിപണി 834 ദശലക്ഷം അമേരിക്കന്‍ ഡോളറിന്റേതാണ്‌. പ്രതിവര്‍ഷം വളര്‍ച്ച 10 ശതമാനം വീതമാണ്‌. ഓണ്‍ലൈന്‍ വാച്ച്‌ വിപണി 32 ദശലക്ഷം അമേരിക്കന്‍ ഡോളറിന്റേതാണ്‌. പ്രതിവര്‍ഷം 35 ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തുന്നുണ്ട്‌. ഇബേ ഇന്ത്യയുടെ വിപണി പങ്കാളിത്തം 21 ശതമാനമാണ്‌. 
മൊത്തം വാച്ചുവില്‍പനയുടെ 5 ശതമാനമാണ്‌ കേരളത്തിന്റെ വിഹിതം. ഓണ്‍ലൈന്‍ വഴി വാച്ച്‌ വാങ്ങുന്നവരില്‍ ഭൂരിഭാഗവും കൊല്ലം, കണ്ണൂര്‍, പാലക്കാട്‌ ജില്ലക്കാരാണ്‌. കേരളീയരുടെ പ്രിയ ബ്രാന്‍ഡുകള്‍ അര്‍മാനി, ഗസ്‌, ഡീസല്‍, ടൈറ്റാന്‍, ഗ്ലോര്‍ഡാനോ എന്നിവയാണെന്ന്‌ ഇബേ ലൈഫ്‌സ്റ്റൈല്‍ തലവന്‍ നവീന്‍ മിസ്‌ട്രി പറഞ്ഞു.
ebay.in -ലെ 85,000- ഓളം പട്ടികയില്‍ 50 ശതമാനം വാച്ചുകള്‍ ക്രോണോഗ്രാഫ്‌ വിഭാഗത്തിലുള്‍പ്പെടുന്നവയാണ്‌. 30 ശതമാനം അനലോഗ്‌ വിഭാഗത്തിലും 20 ശതമാനം സ്‌മാര്‍ട്‌ വാച്ച്‌ ഇനത്തിലും ഉള്‍പ്പെടുന്നു.
ഇബേയില്‍ വാച്ചുകള്‍ക്ക്‌ 30 ശതമാനം ഡിസ്‌കൗണ്ട്‌ ഉണ്ട്‌. ഐസിഐസിഐ, സിറ്റിബാങ്ക്‌, എച്ച്‌ഡിഎഫ്‌സി ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉടമകള്‍ക്ക്‌ തവണ വ്യവസ്ഥയിലും ലഭ്യമാണ്‌. ഇബേ ഗാരന്റി, റീഫണ്ട്‌, റീപ്ലേയ്‌സ്‌മെന്റ്‌ എന്നിവയാണ്‌ മറ്റ്‌ ആകര്‍ഷക ഘടകങ്ങള്‍

No comments:

Post a Comment

10 APR 2025