കൊച്ചി: സ്‌ക്കോഡ കാറുകള്‍ വാങ്ങുന്നവര്‍ക്കായി ആകര്‍ഷകമായ ഫിനാന്‍സ് പദ്ധതികള്‍ അവതരിപ്പിച്ചു. റാപിഡ്, യെതി, സൂപര്‍ബ് മോഡല്‍ ശ്രേണികളില്‍ ആകര്‍ഷകമായ ഓഫറുകള്‍ ലഭ്യമാണ്. റാപിഡ്, സൂപര്‍ബ് മോഡല്‍ ശ്രേണികളില്‍ ആറു മാസത്തേക്ക് ഒരു രൂപ മാത്രം ഇ.എം.ഐ. വരുന്ന ഇ.എം.ഐ. ഹോളീഡേ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവയുടെ എല്ലാ വേരിയന്റുകള്‍ക്കും 7.99 ശതമാനം പലിശയും പ്രഖ്യാപിച്ചിട്ടുണ്ട്. യെതി 4 എക്‌സ് 2 വേരിയന്റിന് ഏഴു ശതമാനമാണ് പലിശ. ജൂണ്‍ 30 വരെയാണ് ഈ ആനുകൂല്യങ്ങള്‍ ലഭ്യമാകുക.
ഏളുപ്പത്തിലുള്ളതും സൗകര്യപ്രദമായതുമായ ഫിനാന്‍സ് സൗകര്യങ്ങള്‍ തെരഞ്ഞെടുക്കാനുള്ള അവസരമാണ് ഈ പദ്ധതി പ്രഖ്യാപിച്ചതിലൂടെ സ്‌ക്കോഡ വാങ്ങുന്നവര്‍ക്കു ലഭിക്കുന്നത്. റാപിഡ്, സൂപര്‍ബ് മോഡലുകള്‍ക്കുള്ള ഇ.എം.ഐ. ഹോളീഡേ ആനുകൂല്യം അനുസരിച്ച് ഏഴു വര്‍ഷത്തേക്കുള്ള (84 മാസം) ഫിനാന്‍സ് പദ്ധതിയാണ് ലഭിക്കുന്നത്. റാപിഡ്, സൂപര്‍ബ് ശ്രേണിയില്‍ 7.99 ശതമാനം പലിശയുള്ള ആനുകൂല്യം തെരഞ്ഞെടുക്കുന്നവര്‍ക്ക് അഞ്ചു വര്‍ഷം വരെയുള്ള പദ്ധതിയാണു ലഭിക്കുക. എക്‌സ്റ്റന്റഡ് വാറണ്ടി തെരഞ്ഞെടുക്കാനുള്ള അവസരവും ഉപഭോക്താക്കള്‍ക്കു ലഭിക്കും.
സ്‌ക്കോഡയുടെ ആകര്‍ഷകമായ എസ്.യു.വി. യെതിക്ക് ഏഴു വര്‍ഷ പലിശ നിരക്കിലുള്ള ആനുകൂല്യം അഞ്ചു വര്‍ഷത്തെ പദ്ധതിക്കാണു ലഭ്യമാക്കിയിരിക്കുന്നത്. 4 എക്‌സ് 2 വേരിയന്റിനാവും ഇതു ലഭ്യമാകുക.
സ്‌ക്കോഡ ഫിനാന്‍സ് വഴിയാവും ഈ ആനുകൂല്യങ്ങളെല്ലാം ലഭ്യമാകുക. എല്ലാ സ്‌കോഡ ഡീലര്‍മാരും ജൂണ്‍ 30 വരെ ഈ ആനുകൂല്യങ്ങള്‍ ലഭ്യമാക്കും.
No comments:
Post a Comment