Wednesday, June 17, 2015

കീസ്‌ ഹോട്ടല്‍സ്‌ കൊച്ചിയില്‍


കൊച്ചി: ഇടത്തരം ഹോട്ടല്‍ വിഭാഗത്തില്‍ രാജ്യത്തെ പ്രമുഖ ബ്രാന്‍ഡായ കീസ്‌ ഹോട്ടല്‍സ്‌ ആന്‍ഡ്‌ റിസോര്‍ട്‌സ്‌ കൊച്ചിയില്‍ ഹോട്ടല്‍ തുറന്നു. കേരളത്തിലെ രണ്ടാമത്തേയും രാജ്യത്തെ പതിനാറാമത്തേയും `കീസ്‌ 'ഹോട്ടലാണിത്‌. തിരുവനന്തപുരത്താണ്‌ ആദ്യ കീസ്‌ ഹോട്ടല്‍ തുറന്നത്‌.
ന്യൂയോര്‍ക്ക്‌ കേന്ദ്രമാക്കിയുളള ബെര്‍ഗുരേന്‍ ഹോള്‍ഡിംഗ്‌സിന്റെ സഹായത്തോടെ 2006-ല്‍ സ്ഥാപിച്ച ബെര്‍ഗുരേന്‍ ഹോട്ടല്‍സ്‌ ആണ്‌ ``കീസ്‌ ഹോട്ടല്‍സ'' ബ്രാന്‍ഡില്‍ ഇന്ത്യയില്‍ ഇടത്തരം ഹോട്ടല്‍ ശൃംഖല സ്ഥാപിച്ചുവരുന്നത്‌.
എംജി റോഡ്‌, ഫോര്‍ട്ട്‌ കൊച്ചി, എന്‍എച്ച്‌ ബൈപാസ്‌, ഇന്‍ഫോപാര്‍ക്ക്‌ എന്നിവിടങ്ങളില്‍നിന്നു എളുപ്പത്തില്‍ എത്തിച്ചേരവുന്ന `കീസ്‌ കൊച്ചി' ഹോട്ടല്‍ കുണ്ടന്നൂര്‍-ഐലന്റ്‌ നാഷണല്‍ഹൈവേയ്‌ക്കും തേവര ഫെറി റോഡിനും(പണ്ഡിറ്റ്‌ കറുപ്പന്‍ റോഡ്‌) അഭിമുഖമായി കായലിന്‌ സമീപമാണ്‌ സ്ഥാപിച്ചിരിക്കുന്നത്‌. കോണ്‍ഫറന്‍സ്‌ ആവശ്യത്തിനുളള എല്ലാ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുളള ഹോട്ടലില്‍ 151 മുറികള്‍ ഒരുക്കിയിരിക്കുന്നു. മൂന്നു സ്വീറ്റുകളും ലഭ്യമാക്കിയിട്ടുണ്ട്‌. കേരളത്തിന്റെ ബാക്ക്‌വാട്ടര്‍ സൗന്ദര്യം ആസ്വദിക്കാവുന്ന വിധത്തിലാണ്‌ ഹോട്ടലിലെ പല മുറികളും രൂപകല്‌പന ചെയ്‌തിട്ടുളളത്‌. 24 മണിക്കൂര്‍ റൂം സര്‍വീസും വൈഫി സൗകര്യവുമൊരുക്കിയിട്ടുണ്ട്‌.
സ്‌ത്രീ യാത്രക്കാര്‍ക്കു വേണ്ടി പ്രത്യേകം രൂപകല്‌പന ചെയ്‌ത 10 മുറികളും ലഭ്യമാക്കിയിട്ടുണ്ട്‌. ഇതിനായി ഹോട്ടലിന്റെ ഒരു നില മാറ്റി വച്ചിരിക്കുകയാണ്‌. ഒറ്റയ്‌ക്കു യാത്ര ചെയ്യേണ്ടിവരുന്ന സ്‌ത്രീകളുടെ യാത്രയ്‌ക്കും താമസത്തിനും ആവശ്യമായ എല്ലാ സുരക്ഷിതത്വ സംവിധാനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്‌. ഭിന്ന ശേഷിയുളള ആളുകള്‍ക്കു യോജിച്ച വിധത്തില്‍ ഏതാനും മുറികള്‍ കീസ്‌ കൊച്ചിയില്‍ പ്രത്യേകം രൂപകല്‌പന ചെയ്‌തിട്ടുണ്ട്‌.
ഇന്ത്യന്‍, ചൈനീസ്‌, കോണ്ടിനെന്റല്‍ ഭക്ഷ്യവിഭവങ്ങള്‍ ഒരുക്കിയിട്ടുളള കീസ്‌ കഫേയാണ്‌ മറ്റൊരു പ്രത്യേകത. `വീട്ടിലെ സ്വാദ്‌' എന്ന പേരില്‍ പ്രത്യേക വിഭാഗം തന്നെ തുറന്നിട്ടുണ്ട്‌.
ആഭ്യന്തര,രാജ്യാന്തര വിനോദസഞ്ചാരികള്‍ക്കിടയില്‍ കേരളത്തിനു കൂടിക്കൂടി വരുന്ന സ്വീകാര്യതയാണ്‌ കേരളത്തില്‍ ഹോട്ടലുകള്‍ തുറക്കാന്‍ പ്രേരണയാകുന്നതെന്ന്‌ ബെര്‍ഗുരേന്‍ ഹോട്ടല്‍സ്‌ സിഇഒ അന്‍ഷു സരിന്‍ പറഞ്ഞു.
ബെര്‍ഗുരേന്‍ ഹോട്ടല്‍സ്‌ ഇതുവരെ പതിനാറു കീസ്‌ ഹോട്ടലുകള്‍ ഇന്ത്യയില്‍ തുറന്നിട്ടുണ്ട്‌. ഇതില്‍ ആറെണ്ണം സ്വന്തവും 6 എണ്ണത്തില്‍ മാനേജ്‌മെന്റ്‌ നിയന്ത്രണവും 4 എണ്ണം ഫ്രാഞ്ചൈസ്‌ കോണ്‍ട്രാക്‌ട്‌ അടിസ്ഥാനത്തിലുമുളളതാണ്‌. ഇത്തരത്തില്‍ 19 ഹോട്ടലുകള്‍ കൂടി തുറക്കാന്‍ ഉദ്ദേശിക്കുന്നു. വിവിധ സ്റ്റേജുകളില്‍ ഇവയുടെ പണി നടന്നുവരികയാണ്‌.
കീസ്‌ ഹോട്ടല്‍സിന്‌ ഇപ്പോള്‍ ഇന്ത്യയില്‍ 1500 മുറികളാണുളളത്‌. ഔറംഗബാദ്‌, ബംഗളരു, ചെന്നൈ, ഗോവ, ജയപ്പൂര്‍, ലുധിയാന, മഹാബാലേശ്വര്‍, മുംബൈ, പൂന, സില്‍വാസ, ശ്രിദ്ധി, തിരുപ്പതി, തിരുവനന്തപുരം, കൊച്ചി എന്നിവടങ്ങളിലാണ്‌ ഹോട്ടലുകളുളളത്‌. 

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...