കൊച്ചി
ലെനോവോ സ്‌മാര്‍ട്ട് ഫോണുകളുടെ ദേശീയ വിതരണക്കാരായ സിംടെല്‍ ട്രേഡിംഗ് കോര്‍പ്പറേഷന്‍ ഹാഷ്‌ടാഗുമായി ചേര്‍ന്ന് രാജ്യത്തിലാദ്യമായി കേരളത്തില്‍ ലെനോവോ സ്മാര്ട്ട് ഫോണുകള്‍ക്ക് പൂര്‍ണ്ണ സുരക്ഷ ലഭ്യമാകുന്ന പദ്ധതി അവതരിപ്പിച്ചു. ഈ സംരക്ഷണത്തിനായി ഉപഭോക്താവ് 99 രൂപ നല്‍കുമ്പോള്‍ നാല് വിവിധതരത്തിലുള്ള സുരക്ഷയാണ് ലഭിക്കുന്നത്.വെള്ളം കയറി സംഭവിക്കാവുന്ന കേടുപാടുകള്‍,താഴെ വീണു സംഭവിക്കാവുന്ന കേടുപാടുകള്‍, നഷ്‌ടപ്പെടുകയോ ,മോഷണമോ,തകരാറുകളുടെ റിപ്പയറിംഗ് ഉള്‍പ്പെടുന്ന എല്ലാ ഭാഗങ്ങളിലും ഇതിന്റെ പരിധിയില്‍ വരുന്നതാണ്. വാറണ്ടയില്‍ ഉള്‍പ്പെടാത്ത റിപ്പയര്‍ ചാര്‍ജുകളും ലഭിക്കുന്നതാണ്.
ഇന്ന് വിപണയില്‍ ഇത്തരത്തിലുള്ള പദ്ധതികള്‍ക്ക് 500 രൂപ മുതല്‍ 3000 രൂപ വരെ വില നല്‍കേണ്ട സ്ഥാനത്ത് സിംടെല്‍ ലെനോവയുമായി ചേര്‍ന്ന് അവതരിപ്പിക്കുന്ന ഹാഷ്‌ടാഗ് സ്‌കീമിന് 99 രൂപ മാത്രം നല്‍കിയാല്‍ മതിയാകും.
ഹാഷ്‌ടാഗിന്റെ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഗിഫ്‌റ്റ് കോഡിലൂടെ ഉപഭോക്താവിന് പ്രമുഖ കമ്പനികളുടെ ( Go lbibo,Reliance Footprint,Jabong,Mynttra,Ticket goose,Uber,Foot Panda,Dominos Piza & Appolo Clinic ) ഉല്‍പ്പന്നങ്ങള്‍ക്ക് ഡിസികൗണ്ട് സേവന സേവന കാലയളവില്‍ ലഭിക്കുന്നതാണ്. ഏകദേശം 1500 രൂപയോളം വിലവരുന്ന ഡിസ്‌കൗണ്ട് കൂപ്പണുകളാണ് ലഭിക്കുന്നത്. ഉപഭോക്താവിന് വളരെ ലളിതമായ രീതിയിലൂടെ രജിസ്‌റ്റര്‍ ചെയ്യാവുന്നതാണ്. ലെനോവോ ഫോണുകള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന ഹാഷ്‌ടാഗ് പാക്കറ്റിനുള്ളില്‍ നിന്നും ലഭിക്കുന്ന കോഡ് നമ്പര്‍ എസ്‌എംഎസ് ചെയ്‌താല്‍ ഈ പദ്ധതിയിലേക്ക് ലോഗിന്‍ ചെയ്യാവുന്ന പാസ് വേഡ് ലഭിക്കുകയും അതിലൂടെ ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്‌ത് ഈ പദ്ധതിയില്‍ അംഗമാകാം.
ഉപഭോക്താവിന് എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുകായണെങ്കില്‍ പായക്കില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഫോണ്‍ നമ്പറില്‍ മിസ്‌ഡ് കോള്‍ അയച്ചാല്‍ കമ്പനിയുടെ പ്രതിനിധികള്‍ ബന്ധപ്പെട്ട് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതായിരിക്കും. അതുമല്ലെങ്കില്‍ നിങ്ങള്‍ക്ക് ഓണ്‍ലൈനായി ഈ പദ്ധതിയില്‍ ചേരാവുന്നതാണ് .എല്ലാ നിര്‍ദ്ദേശങ്ങളും പായ്‌ക്കില്‍ പ്രതിപാദിച്ചിട്ടുണ്ട്.
ഭാവിയില്‍ നിസാരമായ നിരക്കില്‍ ഉപഭോക്താവിന് സൗകര്യപ്രദമായ സമയത്ത് ചെന്ന് ഫോണ്‍ വാങ്ങുകയും അംഗീകൃതമായ കേന്ദ്രങ്ങളില്‍ അത് എത്തിച്ച് പ്രശ്‌നങ്ങള്‍ പരിഹരിച്ചതിനു ശേഷം തിരിച്ച് ഉപഭോക്താവിന് തന്നെ നല്‍കുകയും ചെയ്യുന്നു. മഴക്കാലവും ഓണാഘോഷവും കണക്കിലെടുത്താണ് ലെനോവോ ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
No comments:
Post a Comment