Wednesday, September 2, 2015

ഐസിഐസിഐ ലൊംബാര്‍ഡിന്റെ ഉത്‌പന്നങ്ങള്‍ കാത്തലിക്‌ സിറിയന്‍ ബാങ്ക്‌ ശാഖകള്‍ വഴി


കൊച്ചി: രാജ്യത്തെ പ്രമുഖ സ്വകാര്യ ജനറല്‍ ഇന്‍ഷുറന്‍സ്‌ കമ്പനികളിലൊന്നായ ഐസിഐസിഐ ലൊംബാര്‍ഡ്‌ ജനറല്‍ ഇന്‍ഷുറന്‍സ്‌ കമ്പനി, കാത്തലിക്‌ സിറിയന്‍ ബാങ്കുമായി ടൈ അപ്‌ പ്രഖ്യാപിച്ചു. ഇതിനുസരിച്ചു കാത്തലിക്‌ സിറിയന്‍ ബാങ്കിന്റെ കേരളം, തമിഴ്‌നാട്‌, കര്‍ണാടക, മഹാരാഷ്‌ട്ര എന്നിവിടങ്ങിളിലെ ബാങ്കിന്റെ ഇടപാടുകാര്‍ക്കു ഐസിഐസിഐ ലൊംബാര്‍ഡിന്റെ ജനറല്‍ ഇന്‍ഷുറന്‍സ്‌ ഉത്‌പന്നങ്ങള്‍ ബാങ്കിന്റെ ശാഖകള്‍ വഴി ലഭ്യമാക്കും.
ദക്ഷിണേന്ത്യയിലും പടിഞ്ഞാറന്‍ ഇന്ത്യയിലും നല്ല സാന്നിധ്യമുള്ള കാത്തലിക്‌ സിറിയന്‍ ബാങ്കിന്‌ രാജ്യമൊട്ടാകെ 431 ശാഖകളും 16.1 ലക്ഷം ഇടപാടുകാരുമുണ്ട്‌. തൊണ്ണൂറ്റി നാലു വര്‍ഷത്തെ ബാങ്കിംഗ്‌ പാരമ്പര്യമുള്ള കാത്തിലിക്‌ സിറിയന്‍ ബാങ്കിന്‌ രാജ്യത്തെ 15 സംസ്ഥാനങ്ങളിലും 4 കേന്ദ്രഭരണ പ്രദേശങ്ങളിലും ശാഖകളുണ്ട്‌. റീട്ടെയില്‍ ഇടപാടുകാര്‍ക്കു പുറമേ വിദേശ ഇന്ത്യക്കാര്‍, ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ എന്നീ മേഖലകളിലാണ്‌ ബാങ്ക്‌ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുളളത്‌.
റീട്ടെയില്‍, കോര്‍പറേറ്റ്‌ മേഖലകള്‍ക്കാവശ്യമായ വൈവിധ്യമാര്‍ന്ന ബിസിനസ്‌, മോട്ടോര്‍, ഹെല്‍ത്ത്‌ജനറല്‍ ഇന്‍ഷുറന്‍സ്‌ ഉത്‌പന്നങ്ങള്‍ കാത്തലിക്‌ സിറിയന്‍ ബാങ്കിന്റെ ഇടപാടുകാരുടെ ആവശ്യം കണക്കിലെടുത്തു ലഭ്യമാക്കിയിട്ടുണ്ടെന്ന്‌ ഐസിഐസിഐ ലൊംബാര്‍ഡ്‌ ജനറല്‍ ഇന്‍ഷുറന്‍സ്‌ കമ്പനി മാനേജിംഗ്‌ ഡയറക്‌ടറും സിഇഒയുമായ ഭാര്‍ഗവ ദാസ്‌ഗുപ്‌ത പറഞ്ഞു.
``തങ്ങളുടെ ഇടപാടുകാര്‍ക്കു കൂടുതല്‍ ഇന്നോവേറ്റീവായ ഉത്‌പന്നങ്ങള്‍ ലഭ്യമാക്കുന്നതില്‍ എപ്പോഴും പ്രത്യേക ശ്രദ്ധ നല്‌കാറുണ്ട്‌. പ്രത്യേകിച്ച്‌ എസ്‌എംഇ, റീട്ടെയില്‍ ഇടപാടുകാര്‍ക്ക്‌. ഐസിഐസിഐ ലൊംബാര്‍ഡുമായി സഹകരിച്ചു ലഭ്യമാക്കുന്ന ഇന്‍ഷുറന്‍സ്‌ ഉത്‌പന്നങ്ങള്‍ തങ്ങളുടെ ഇടപാടുകാര്‍ക്കു വളരെയധികം പ്രയോജനം ചെയ്യുമെന്നു കരുതുന്നു. '' കാത്തലിക്‌ സിറിയന്‍ ബാങ്ക്‌ മാനേജിംഗ്‌ ഡയറക്‌ടറും സിഇഒയുമായ ആനന്ദ്‌ കൃഷ്‌ണമൂര്‍ത്തി പറഞ്ഞു.

No comments:

Post a Comment

23 JUN 2025 TVM