Wednesday, September 2, 2015

ഡ്യൂലക്‌സ്‌ വെതര്‍ ഷീല്‍ഡിനൊപ്പം ബജാജ്‌ ഇന്‍ഷുറന്‍സ്‌ പരിരക്ഷയും



കൊച്ചി : അക്‌സോനോബല്‍ ഇന്ത്യയുടെ ഡെക്കറേറ്റീവ്‌ പെയിന്റായ ഡ്യൂലക്‌സ്‌ വാങ്ങുമ്പോള്‍ ബജാജ്‌ അലയന്‍സിന്റെ ഇന്‍ഷുറന്‍സ്‌ പരിരക്ഷയും ലഭ്യമാക്കുന്ന കരാറില്‍ ഇരുസ്ഥാപനങ്ങളും ഒപ്പുവച്ചു. ഡ്യൂലക്‌സ്‌ പ്രൊട്ടക്‌ടഡ്‌ പ്ലാന്‍ 10 ലക്ഷം രൂപ വരെയുള്ള ഹോം ഇന്‍ഷുറന്‍സ്‌ പരിരക്ഷയാണ്‌ ഉറപ്പുനല്‍കുന്നത്‌.
ഡ്യൂലക്‌സ്‌ വെതര്‍ ഷീല്‍ഡ്‌ ശ്രേണിയായ പ്രൊട്ടക്‌ട്‌, മാക്‌സ്‌, പവര്‍ ഫ്‌ളക്‌സ്‌ എന്നിവയുടെ ഓരോ 20 ലിറ്റര്‍ പായ്‌ക്കിനൊപ്പം ഡ്യൂലക്‌സ്‌ പ്രൊട്ടക്‌ടഡ്‌ പ്ലാന്‍ ലഭിക്കും.
ഈ ഓഫരിന്‌ കീഴില്‍, ഓരോ വീട്ടുടമക്കും പരമാവധി 10 ലക്ഷം രൂപ വരെയുള്ള ഇന്‍ഷുറന്‍സ്‌ പരിരക്ഷ പ്രയോജനപ്പെടുത്താന്‍ കഴിയും. 100 ശതമാനം സംരക്ഷണ ചിഹ്നമുള്ള എല്ലാ പായ്‌ക്കുകള്‍ക്കുമൊപ്പം അത്‌ ലഭിക്കും. www.dulux.in/protection ലോഗ്‌ ചെയ്‌ത്‌ കൂപ്പണുകള്‍ റിഡീം ചെയ്യാവുന്നതാണ്‌. പ്രത്യേക റിഡംപ്‌ഷന്‍ കോഡ്‌ 2016 മാര്‍ച്ച്‌ 31 വരെ ബാധകമായിരിക്കും. ഈ ഇന്‍ഷുറന്‍സിന്റെ സാധുത പോളിസി നല്‍കിയ തീയതി മുതല്‍ 12 മാസത്തേക്കാണ്‌.
ഡ്യൂലക്‌സ്‌ വെതര്‍ഷീല്‍ഡ്‌ ഉല്‍പ്പന്ന ശ്രേണി വീടിന്റെ ചുമരുകള്‍ മഴ, വെയില്‍, പൊടി, പൂപ്പല്‍ എന്നിവയില്‍ നിന്ന്‌ സംരക്ഷിക്കുന്നു. പ്രകൃതി ദുരന്തങ്ങളില്‍ നിന്നും ആകസ്‌മിക ദുരന്തങ്ങളില്‍ നിന്നും സംരക്ഷണമേകാന്‍ ബജാജ്‌ അലയന്‍സ്‌ ജനറല്‍ ഇന്‍ഷുറന്‍സുമായുള്ള പങ്കാളിത്തത്തിന്‌ കഴിയുമെന്ന്‌ അക്‌സോനോബല്‍ ഇന്ത്യ ഡയറക്‌ടര്‍ രാജീവ്‌ രാജ്‌ഗോപാല്‍ പറഞ്ഞു.
തങ്ങളുടെ ഉപഭോക്തൃ അടിത്തറ വിപുലമാക്കുന്നതിന്‌ പ്രീമിയം വീടുകളില്‍ ഡ്യൂലക്‌സിന്റെ കരുത്തോടെ എത്തിച്ചേരുകയാണ്‌ ലക്ഷ്യമെന്ന്‌ ബജാജ്‌ അലയന്‍സ്‌ ജനറല്‍ ഇന്‍ഷുറന്‍സ്‌ സിഇഒ തപന്‍ സിംഘെല്‍ പറഞ്ഞു.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...