കൊച്ചി : ടൈല്‍സിലും ഉള്‍ത്തള സൗന്ദര്യവല്‍ക്കരണത്തിലും ഇന്ത്യയിലെ മുന്‍നിരക്കാരായ നിറ്റ്‌കോ, എക്‌സ്‌പ്ലോറര്‍ എഡിഷന്‍ 2015 എന്ന പേരില്‍ ടൈലുകളുടെ ഏറ്റവും പുതിയ ശേഖരം വിപണിയിലിറക്കി. രൂപകല്‍പ്പനയിലും മികവിലും സൗന്ദര്യത്തിലും ഇവ മുന്നിലാണെന്ന് മാത്രമല്ല ദീര്‍ഘകാലം
ഈടു നില്‍ക്കുന്നവ കൂടിയാണ്.
വാള്‍ ടൈലുകള്‍, സെറാമിക് ഫ്‌ളോര്‍ ടൈലുകള്‍, ഗ്ലേയ്‌സ്‌ഡ് വിട്രിഫൈഡ് ടൈലുകള്‍, വിട്രിഫൈഡ് ഡബിള്‍ ചാര്‍ജ്‌ഡ് ടൈലുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. നിറ്റ്‌കോ കാസ, ഡ്യുറ ഡിഗി, ഡ്യുറകോട്ടുറ, ട്രൂലൈഫ് എന്നീ ശ്രേണികളിലായി മനോഹര വര്‍ണങ്ങളിലും രൂപകല്‍പ്പനയിലും എക്‌സ്‌പ്ലോറര്‍ എഡിഷന്‍ 2015 ലഭിമാണ്.
കാലാതീതമായ ആകൃതികളിലും രൂപങ്ങളിലും പാറ്റേണുകളിലും കലാപ്രചോദിതമായ നിറ്റ്‌കോ കാസ ടൈലുകള്‍ മാസ്റ്റര്‍പീസു തന്നെയാണ്. റിയാക്‌ടീവ് ഫിനിഷോടു കൂടിയ കാസ വോള്‍ ടൈലുകള്‍ എന്‍ഗ്രേവ് ചെയ്‌ത പ്രതലത്തിന്റെ പ്രതീതിയോടൊപ്പം പ്രകാശത്തെ പ്രതിഫലിപ്പിച്ച് കൂടുതല്‍ ദൃശ്യഭംഗി ലഭ്യമാക്കുന്നു. വീടുകള്‍ക്ക് ആര്‍ട്ട് ഗ്യാലറിയുടെ പ്രതീതിയാണ് ഇവ നല്‍കുന്നത്.
വരുംതലമുറ ടൈലുകളാണ് ഡ്യുറഡിഗി ശ്രേണിയിലുള്ളത്. മരം മുതല്‍ സ്ലേറ്റ് വരെയും, കല്ല് മുതല്‍ മാര്‍ബിള്‍, ജ്യാമിതി വരെയും വൈവിധ്യത്തോടെ ഡിജിറ്റലായി നിര്‍മിച്ചവയാണിവ. ഫ്‌ളാറ്റ്, ഡിജിറ്റല്‍ പ്രിന്റിങ് സാങ്കേതികവിദ്യകളുടെ സമന്വയം കൂടിയാണ് പുതിയ ടൈലുകള്‍.
ഡ്യുറ കോട്ടുറയാകട്ടെ സമകാലീനവും അതേസമയം അന്തസുറ്റവയുമായ കലാസൃഷ്‌ടികളാണ്. ട്രൂലൈഫ് ശ്രേണി പ്രകൃതിതാളങ്ങളില്‍ നിന്നും പ്രചോദിതമാണ്. അകത്തളങ്ങള്‍ക്ക് ജീവിതഗന്ധിയായ സൗമ്യതയാണ് ഇവ നല്‍കുക.
ജീവിക്കുന്ന ഇടങ്ങള്‍ക്ക് പുതിയ രൂപഭാവങ്ങളും ശൈലികളും നല്‍കുന്നതില്‍ ശ്രദ്ധാലുക്കളാണ് ഉപഭോക്താക്കളെന്ന് നിറ്റ്‌കോ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അശോക് ഗോയല്‍ പറഞ്ഞു. എക്‌സ്‌പ്ലോറര്‍ എഡിഷന്‍ 2015 പ്രകൃതിയില്‍ നിന്നും പ്രചോദിതമായ ടൈലുകളുടെ ശേഖരമാണ്.
No comments:
Post a Comment