കൊച്ചി : രാജ്യത്തെ ഏറ്റവും വലിയ കമ്മോഡിറ്റി എക്‌സ്‌ചേഞ്ചായ എംസിഎക്‌സിന് 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 56.43 കോടി രൂപ ലാഭം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ലാഭത്തില്‍ 29 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 43.70 കോടി രൂപയായിരുന്നു ലാഭം. കമ്പനിയുടെ വരുമാനം 11 ശതമാനം വര്‍ധിച്ച് 122.70 കോടി രൂപയിലെത്തി.2020 ജൂണ്‍ 30 ന് അവസാനിച്ച ആദ്യ പാദത്തില്‍ എംസിഎക്‌സിന്റെ കമ്മോഡിറ്റി ഡെറിവേറ്റീവ് മാര്‍ക്കറ്റ് ഷെയര്‍ 96.71 ശതമാനമായി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ആദ്യ പാദത്തില്‍ ഇത് 91.60 ശതമാനമായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ എംസിഎക്‌സ് 21,028 മെട്രിക് ടണ്‍ ബേസ് മെറ്റല്‍ ഡെലിവറി നടത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 4773.50 മെട്രിക് ടണ്‍ ആയിരുന്നു.
Wednesday, July 29, 2020
എംസിഎക്‌സിന് 56.43 കോടി രൂപ ലാഭം 29 ശതമാനം ലാഭ വര്‍ധന
Subscribe to:
Post Comments (Atom)
പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍
കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്‍...
-
ഇന്ത്യയിലെ മുന്‍നിര എസ്യുവി നിര്‍മാതാക്കളായ മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് സ്കോര്‍പിയോ-എന്‍ ഇസഡ്8 ശ്രേണിയില്‍ പുതിയ പ്രീമിയം ...
No comments:
Post a Comment