കൊച്ചി: തങ്ങളുടെ ഉപഭോക്താക്കള്ക്ക് അത്യാധുനീക സൈബര്‍ സുരക്ഷാ സംവിധാനങ്ങള്‍ ഏര്പ്പെടുത്തുന്നതിനായി ടെക് മഹീന്ദ്രയും ഹിന്ദുജാ ഗ്രൂപ്പിന്റെ സൈക്യൂറെക്സും ആഗോള തലത്തിലുള്ള സഹകരണത്തിനു തുടക്കമിട്ടു.
സൈക്യൂറെക്സിന്റെ എസ്ഡിപി സാങ്കേതികവിദ്യയും സൈബര്‍ സുരക്ഷാ രംഗത്തെ ടെക് മഹീന്ദ്രയുടെ മികവും പ്രയോജനപ്പെടുത്തി ഈ രംഗത്തു വിട്ടുവീഴ്ചയില്ലാത്ത മുന്നിരക്കാരായി മാറുകയുമാണ് തന്ത്രപരമായ ഈ സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്.
ഡാറ്റാ ഇന്‍ മോഷന്‍, ഡാറ്റാ ഇന്‍ യൂസ്, ഡാറ്റാ ഇന്‍ റെസ്റ്റ് തുടങ്ങി ഡാറ്റയുമായി ബന്ധപ്പെട്ട എല്ലാ ഘട്ടങ്ങളിലും അത്യൂധിനീക സൈബര്‍ സുരക്ഷയാകും ഇതിലൂടെ ലഭ്യമാക്കുക.
ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്നു കൂടുതല്‍ ശക്തമായും സ്മാര്ട്ട് ആയും മുന്നേറുവാന്‍ സ്ഥാപനങ്ങള്‍ ഡിജിറ്റല്‍ ട്രാന്സ്ഫോര്മേഷന്‍ യാത്ര ത്വരിതപ്പെടുത്തുകയാണെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച ടെക് മഹീന്ദ്ര മാനേജിങ് ഡയറക്ടറും സിഇഒയുമായ സി പി ഗുര്നാനി പറഞ്ഞു.
സൈബര്‍ സുരക്ഷാ രംഗത്തെ വന്‍ മാറ്റങ്ങള്ക്കാവും ഈ പങ്കാളിത്തം വഴി തുറക്കുകയെന്ന് ഹിന്ദുജാ ഗ്രൂപ്പ് കോ ചെയര്മാന്‍ ജി പി ഹിന്ദുജ ചൂണ്ടിക്കാട്ടി.
No comments:
Post a Comment