കൊച്ചി: ഐക്യരാഷ്ട്ര സഭയുടെയും യൂറോപ്യന്‍ പാര്‍ലമെന്റിന്റെയും അംഗീകാരത്തോടെ പ്ര വര്‍ത്തിക്കുന്ന സര്‍ക്കാരേതര സംഘടനയായ ഏരിയല്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ (എ.എഫ്.ഐ) ബോര്‍ഡ് ഓഫ് ഡയറക്ടറായി കണ്ണൂര്‍ സ്വദേശി കമല്‍ മുഹമ്മദ് നിയമിതനായി. എ എഫ് ഐ ചെയര്‍മാന്‍ ജോസഫ് ഹഗ്ഗിന്‍സാണ് നിര്‍ണ്ണായക പ്രഖ്യാപനം നടത്തിയത്. ഏഴ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ ചുമതലയാണ് ഇദ്ദേഹത്തിന് നല്‍കിയിട്ടുള്ളത്. ചൊവ്വ ഇംഗ്ലീഷ് സ്കൂളിലെ 1980 ബാച്ച് വിദ്യാര്‍ഥിയായിരുന്ന കമല്‍ മനുഷ്യാവകാശ, ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
ഇന്ത്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവടങ്ങളില്‍ വിവിധ വ്യവസായ മേഖലകളിലായി മുപ്പത് വര്‍ഷത്തിലേറെ പ്രവര്‍ത്തന പരിചയമുള്ള കമല്‍ മുഹമ്മദ് ഏകകണ്ഠമായാണ് ഡയറക്ടര്‍ ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പയ്യാമ്പലം സ്വദേശിയായ കമല്‍ മുഹമ്മദ് കൊകിലബെന്‍ ധീരുഭായ് അംബാനി ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയുട്ടിന്റെ ഇന്റര്‍നാഷണല്‍ ബിസിനസ് അസോസിയേറ്റാണ്.
കമല്‍ മുഹമ്മദിന്റെ രാജ്യാന്തര മാര്‍ക്കറ്റിങ്ങ്, ട്രെയിനിംഗ് പരിചയം ഏരിയല്‍ ഫൗണ്ടേഷന്റെ ദക്ഷിണേഷ്യയിലെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന് സഹായകരമാകുമെന്ന് എ.എഫ്.ഐ സ്ഥാപകനും പ്രസിഡന്റുമായ ഡോ. ഏരിയല്‍ കിംഗ് അഭിപ്രായപ്പെട്ടു.
ഇരുപത്തൊന്നാം വയസില്‍ സെയില്‍സ് ട്രെയിനിയായി ഔദ്യോഗിക ജീവിതം ആരംഭിച്ച കമല്‍ മുഹമ്മദ് തന്റെ പുരുഷായുസ്സ് മുഴുവന്‍ ഗള്‍ഫിലും മിഡില്‍ ഈസ്റ്റിലുമായാണ് ജോലി ചെയ്തത്. വര്‍ഷങ്ങള്‍ നീണ്ട കഠിനാധ്വാനത്തിലൂടെയും അര്‍പ്പണബോധത്തോടെയുമുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് കമല്‍ നേട്ടങ്ങള്‍ കൊയ്‌തെടുത്തത്. എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ മെഡിക്കല്‍ ട്രാവല്‍ പ്രമോഷനായി 2018 ല്‍ ഒണ്‍ലിമെറിറ്റ് എന്ന പേരില്‍ കമല്‍ മുഹമ്മദ് ആരംഭിച്ച സ്ഥാപനം ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.
2002 ല്‍ അമേരിക്ക, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളിലാണ് എ എഫ്.ഐ പ്രവര്‍ത്തനം ആരംഭിച്ചത്. വിദ്യാര്‍ഥികളെയും യുവ സംരംഭകരേയും പ്രോത്സാഹിപ്പിക്കുകയും യു എന്‍ പരിപാടികളില്‍ അവസരങ്ങള്‍ ഒരുക്കി കൊടുക്കുന്നതിലും നിര്‍ണായക പങ്കാണ് എ എഫ്.ഐ വഹിക്കുന്നത്. ലോക സമാധാനത്തിനായും വിവിധ രാജ്യങ്ങളുടെ അഭിവൃദ്ധിക്കായും വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനങ്ങളാണ് എ എഫ് ഐ നടത്തുന്നത്. ദക്ഷിണേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലേക്കും എ.എഫ്.ഐ പ്രവര്‍ത്തനം വ്യാപിപ്പിച്ചു കഴിഞ്ഞു.
No comments:
Post a Comment