പത്തനാപുരം : ഗാന്ധിഭവന് ലുലു ഗ്രൂപ്പ്
പ്രതിവര്‍ഷം നല്‍കുന്ന ഗ്രാന്റ് വര്‍ദ്ധിപ്പിച്ച് 65 ലക്ഷം രൂപയുടെ സഹായം കൈമാറി.
ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി ഗാന്ധിഭവന്‍ സന്ദര്‍ശിച്ചപ്പോള്‍ വാഗ്‌ദാനം
ചെയ്‌ത 25ലക്ഷം രൂപയാണ് ഇപ്പോള്‍ വര്‍ദ്ധിപ്പിച്ച് നല്‍കിയത്. പുതിയ കെട്ടിടം
നിര്‍മ്മിക്കുവാന്‍ ഒരു കോടിയും പ്രതിവര്‍ഷം ഗ്രാന്റിലേക്കുള്ള സഹായമായി 25 ലക്ഷം
രൂപയും കഴിഞ്ഞ വര്‍ഷം ഗാന്ധിഭവന് എം.എ യൂസഫലി കൈമാറിയിരുന്നു. കഴിഞ്ഞ ദിവസം
ഗാന്ധിഭവനില്‍ നടന്ന ചടങ്ങില്‍ ലുലു ഗ്രൂപ്പ് മീഡിയ കോഓര്‍ഡിനേറ്റര്‍ എന്‍.ബി.
സ്വരാജ്, ലുലു ലക്‌നൗ ഫിനാന്‍ഷ്യല്‍ കണ്ട്രോളര് ഇ. നജിമുദ്ദീന്‍ എന്നിവരില്‍
നിന്നും ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍, ട്രസ്റ്റ് ഭാരവാഹികള്‍,
ഗാന്ധിഭവന്‍ അമ്മമാര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. പ്രതിവര്‍ഷം
25ലക്ഷമെന്നത് 65ലക്ഷമായി വര്‍ദ്ധിപ്പിച്ചാണ് തുക കൈമാറിയത്. ഗാന്ധിഭവന്റെ
പ്രവര്‍ത്തനങ്ങള്‍ക്ക് ലുലു ഗ്രൂപ്പിന്റെ സഹായം തുടരുമെന്നും ജീവകാരുണ്യ
പ്രവര്‍ത്തനങ്ങളില്‍ ഗാന്ധിഭവന്‍ മാതൃകയാകുന്നതായും ലുലു ഗ്രൂപ്പ് പ്രതിനിധികള്‍
പറഞ്ഞു. ഗാന്ധിഭവന് വൈസ് ചെയര്‍മാന്‍ പി.എസ്. അമല്‍രാജ്, അസി. സെക്രട്ടറി ജി.
ഭുവനചന്ദ്രന്‍, ചീഫ് ജനറല്‍ മാനേജര്‍ വിജയന്‍ ആമ്പാടി, കെ.എം. നജീബ് എന്നിവര്‍
പങ്കെടുത്തു. ഗാന്ധിഭവന്‍ കുടുംബാംഗങ്ങളെയും ഗാന്ധിഭവന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍
കുട്ടികളേയും ലുലുഗ്രൂപ്പ് പ്രതിനിധികള്‍
സന്ദര്‍ശിച്ചു.
പത്തനാപുരം
ഗാന്ധിഭവന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി നല്‍കുന്ന 65 ലക്ഷം രൂപയുടെ
സഹായം ലുലു ഗ്രൂപ്പ് മീഡിയ കോ-ഓര്‍ഡിനേറ്റര്‍ എന്‍.ബി. സ്വരാജ്, ലുലു ലഖ്‌നൗ
ഫിനാന്‍ഷ്യല്‍ കണ്ട്രോളര് ഇ.നജിമുദ്ദീന്‍ എന്നിവരില്‍ നിന്നും ഗാന്ധിഭവന്‍
സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജനും ട്രസ്റ്റ് ഭാരവാഹികളും ഗാന്ധിഭവന്‍ അമ്മമാരും
ചേര്‍ന്ന് ഏറ്റുവാങ്ങുന്നു.
No comments:
Post a Comment