Tuesday, February 21, 2017

ടെലിറേഡിയോളജിയും ജി ഇ ഹെല്‍ത്ത്‌ കെയറും സംയുക്തസംരംഭത്തിന്‌




കൊച്ചി: ഇന്ത്യയിലെവിടെയും ഏറ്റവും കൃത്യതയുള്ള സ്‌കാനിങ്‌ റിപ്പോര്‍ട്ടുകള്‍ ലഭ്യമാക്കാന്‍ ടെലിറേഡിയോളജി സൊലൂഷന്‍സും വിപ്രോ ജിഇ ഹെല്‍ത്ത്‌കെയറും കൈകോര്‍ക്കുന്നു. റേഡിയോളജി ടെക്‌നോളജീസിന്റെ കീഴിലുള്ള റേഡ്‌സ്‌പാ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ നടത്തുന്ന റിമോട്ട്‌ റേഡിയോളജി റിപ്പോര്‍ട്ടിങ്‌ സര്‍വീസ്‌ ജിഇ ഹെല്‍ത്ത്‌ കെയറിന്റെ ഉപഭോക്താക്കള്‍ക്ക്‌ ലഭ്യമാകും. 

വൈദഗ്‌ധ്യമുളള റേഡിയോളജിസ്റ്റിന്റെ അഭാവത്തിലും കൃത്യതയുള്ള റിസള്‍ട്ട്‌ വേഗത്തില്‍ ലഭ്യമാക്കാന്‍ ഈ സംവിധാനത്തിനു കഴിയും. 365 ദിവസവും 24മണിക്കൂര്‍ സേവനം നല്‍കുന്ന ടെലിറേഡിയോളജി സൊല്യൂഷന്‍സില്‍ 50 ലേറെ വിദഗ്‌ധരായ റേഡിയോളജിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇവരാണ്‌ വിവിധ സെന്ററുകളിലിരുന്ന്‌ റിസള്‍ട്ട്‌ തയ്യാറാക്കുന്നത്‌.

വേണ്ടത്ര യോഗ്യതയും കഴിവുമുള്ള റേഡിയോളജിസ്റ്റ്‌ അടക്കമുള്ള മെഡിക്കല്‍ ജീവനക്കാരുടെ ദൗര്‍ലഭ്യമാണ്‌ ഇന്ത്യയിലെ ആരോഗ്യപരിപാലനമേഖലയുടെ വളര്‍ച്ചയ്‌ക്കും ഗുണനിലവാരമികവിനും തടസമാകുന്നത്‌. രോഗനിര്‍ണയത്തിനുള്ള ഉപകരണങ്ങള്‍ ശരിയായ വിധം ഉപയോഗിച്ച്‌ റിപ്പോര്‍ട്ട്‌ ശരിയായി അപഗ്രഥിക്കുന്നതിലൂടെ മാത്രമേ രോഗചികിത്സ ഫലപ്രദമാകൂ. എന്നാല്‍ അതിനുപറ്റിയ മിടുക്കരായ ജീവനക്കാരുടെ സേവനം എല്ലായിടത്തും ലഭ്യമല്ല. ഈയൊരു പ്രതിസന്ധി തരണം ചെയ്യാന്‍ ടെലിറേഡിയോളജി സെല്യൂഷന്‍സുമായുള്ള സഹകരണം തങ്ങള്‍ക്ക്‌ സഹായകമാകുമെന്ന്‌ ജിഇ ഹെല്‍ത്ത്‌കെയര്‍ ഇന്ത്യ ആന്‍ഡ്‌ സൌത്ത്‌ ഏഷ്യ സിഇയും പ്രസിഡന്റുമായ മിലന്‍ റാവു പറഞ്ഞു. രാജ്യത്തിന്റെ ഏതു കോണിലും ഏറ്റവും നല്ല റേഡിയോളജി സര്‍വീസ്‌ ലഭ്യമാക്കാന്‍ കഴിയും.

നഗര ഗ്രാമ ഭേദമില്ലാതെ രാജ്യത്തെവിടെയും ഏറ്റവും വിദഗ്‌ധരായ റേഡിയോളജിസ്റ്റുകളുടെ സേവനം ലഭ്യമാക്കുന്ന സാങ്കേതികവിദ്യയാണ്‌ തങ്ങളുടെതെന്ന്‌ ടെലിറേഡിയോളജി സൊലൂഷന്‍സിന്റെസ്ഥാപകനും സിഇഒയും ചീഫ്‌ റേഡിയോളജിസ്റ്റുമായ ഡോ. അര്‍ജുന്‍ കല്യാന്‍പൂര്‍ പറഞ്ഞു. രോഗികളെ ടെക്‌നീഷന്‍ സ്‌കാനിംഗിന്‌ / എക്‌സ്‌റേയ്‌ക്ക്‌ വിധേയമാക്കുകയും പിന്നീട്‌ ഇതിന്റെ ഇമേജ്‌ ഓണ്‍ലൈനായി ടെലിറേഡിയോളജി ടെക്‌നോളജീസിന്റെ സെന്ററിലേയ്‌ക്ക്‌ അയക്കുകയും ചെയ്യും. അവിടെയുള്ള വിദഗ്‌ധനായ റേഡിയോളസ്റ്റ്‌ ഇമേജ്‌ പരിശോധിച്ചതിനുശേഷം ഫലം ഓണ്‍ലൈനായി തിരികെ ഒരു മണിക്കൂര്‍ മുതല്‍ 24 മണിക്കൂര്‍ വരെ സമയത്തിനുള്ളില്‍ലഭ്യമാക്കുമെന്നുംഡോ. അര്‍ജുന്‍ പറഞ്ഞു.

റേഡിയോളജിസ്റ്റുകള്‍ക്കും രോഗികള്‍ക്കും ഇടയിലെ ഇന്ത്യയിലെ ഇപ്പോഴത്തെ അനുപാതം 1:120,000 ആണ്‌. പടിഞ്ഞാറന്‍ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത്‌ വളരെ കുറവാണ്‌.

പിഎച്ച്‌എഫ്‌ഐ നടത്തിയ ഒരു പഠനം അനുസരിച്ച്‌, വിവിധ ആരോഗ്യ തൊഴില്‍ ശേഷി വിഭാഗങ്ങള്‍ക്കിടയില്‍ ഇന്ത്യയിലെ വൈദഗ്‌ദ്ധ്യ വിടവ്‌ ഏതാണ്ട്‌ 97.9 ശതമാനം ആണ്‌. റേഡിയോഗ്രാഫിയിലും ഇമേജിംഗിലും മാത്രം ഇത്‌ 88.7 ശതമാനം വരും. മെഡിക്കല്‍ ടെക്‌നീഷ്യന്മാരുടെ വലിയ കുറവാണ്‌ ഇത്‌ കാണിക്കുന്നത്‌. ഈ വിടവ്‌ പരിഹരിക്കാന്‍, റേഡിയോളജി ടെക്‌നീഷ്യന്മാരെ സഹായിക്കുന്നതിനായി വിവിധ വൈദഗ്‌ദ്ധ്യ പ്രോഗ്രാമുകള്‍ ജിഇ ഹെല്‍ത്ത്‌കെയര്‍ എജ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ നടത്തുന്നുണ്ട്‌.


No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...