Tuesday, February 21, 2017

ഫെഡറല്‍ആശ്വാസ്‌ പുരസ്‌ക്കാരങ്ങള്‍ വിതരണംചെയ്‌തു




കൊച്ചി:ഏറ്റവുംമികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഫെഡറല്‍ആശ്വാസ്‌ സാമ്പത്തിക സാക്ഷരതാകേന്ദ്രങ്ങള്‍ക്കുള്ള പുരസ്‌ക്കാരങ്ങള്‍ക്ക്‌മൂക്കന്നൂര്‍, തൊടുപുഴ, പേരാമ്പ്ര കേന്ദ്രങ്ങള്‍ അര്‍ഹമായി. ഏറ്റവുംമികച്ച മൂന്ന്‌ സാമ്പത്തിക സാക്ഷരതാകേന്ദ്രങ്ങള്‍ക്കായുള്ളഫെഡറല്‍ ബാങ്കിന്റെആശ്വാസ്‌ പുരസ്‌ക്കാരം ഈ വര്‍ഷമാണ്‌ആദ്യമായി ഏര്‍പ്പടുത്തിയത്‌. എറണാകുളത്തെ ഫെഡറല്‍ടവറില്‍സംഘടിപ്പിച്ച 
പുരസ്‌ക്കാരദാന ചടങ്ങ്‌ഫെഡറല്‍ ബാങ്ക്‌ചീഫ്‌ഓപ്പറേറ്റിങ്‌ഓഫിസര്‍ശാലിനി വാര്യര്‍ഉദ്‌ഘാടനം ചെയ്‌തു. ആലപ്പുഴ സാമ്പത്തിക സാക്ഷരതാകേന്ദ്രത്തിലെചീഫ്‌കൗണ്‍സിലര്‍ ചന്ദ്രശേഖരന്‍ നായര്‍ക്കുള്ള പ്രത്യേക പുരസ്‌ക്കാരവും ചടങ്ങില്‍വിതരണംചെയ്‌തു. ഫെഡറല്‍ ബാങ്ക്‌ചീഫ്‌ ജനറല്‍മാനേജര്‍ ജോസ്‌വി. ജോസഫ്‌, റിസര്‍വ്വ്‌ ബാങ്ക്‌ എ.ജി.എം. സി. ജോസഫ്‌, എസ്‌.എല്‍.ബി.സി. എ.ജി.എം. സാബു
മെച്ചേരി, എറണാകുളംലീഡ്‌ ബാങ്ക്‌മാനേജര്‍ സി. സതീഷ്‌, ഫെഡറല്‍ആശ്വാസ്‌ ട്രസ്റ്റ്‌മാനേജിങ്‌ ട്രസ്റ്റിജോണ്‍ കുര്യന്‍, അല്‍ട്ടര്‍നേറ്റീവ്‌മാനേജിങ്‌ ട്രസ്റ്റി ഇ. മാധവന്‍, ട്രസ്റ്റിഡോ. കെ.വി. പീറ്റര്‍തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 
ഫെഡറല്‍ആശ്വാസ്‌ സാമ്പത്തിക സാക്ഷരതാകേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും പ്രവര്‍ത്തിപ്പിക്കുകയുംചെയ്യുക എന്ന ലക്ഷ്യത്തോടെ 2010 ല്‍ ആണ്‌ഫെഡറല്‍ ബാങ്ക്‌ഫെഡറല്‍ആശ്വാസ്‌ ട്രസ്റ്റ്‌രൂപവല്‍ക്കരിച്ചത്‌. നിലവില്‍കേരളത്തില്‍ 19 കേന്ദ്രങ്ങളാണ്‌ ബാങ്കിനുള്ളത്‌. ഇതിനു പുറമെതമിഴ്‌നാട്‌, മഹാരാഷ്‌ട്ര, ഗുജറാത്ത്‌എന്നീസംസ്ഥാനങ്ങളില്‍ഓരോഫെഡറല്‍ആശ്വാസ്‌കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്‌.

No comments:

Post a Comment

സ്റ്റുഡന്റ്സ് ബിനാലെയ്ക്കുള്ള ക്യൂറേറ്റർമാരെ പ്രഖ്യാപിച്ച് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍

കൊച്ചി: വളർന്നു വരുന്ന യുവ കലാകാരന്മാർക്കായുള്ള കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ (കെബിഎഫ്) കലാവിദ്യാഭ്യാസ സംരംഭമായ സ്റ്റുഡന്റ്‌സ് ബിനാലെയ്...