Tuesday, February 21, 2017

ഗാര്‍വാറെ ലാഭത്തില്‍ 22 ശതമാനം വര്‍ധന




കൊച്ചി: പ്രമുഖ ടെക്‌നിക്കല്‍ ടെക്ക്‌സ്റ്റൈല്‍സ്‌ ഉല്‍പ്പാദകരായ ഗാര്‍വാറെ വോള്‍ റോപ്‌സിന്റെ മൂന്നാപാദത്തിലെ മൊത്തം വില്‍പ്പന 4.8 ശതമാനം വര്‍ധനവോടെ 194.28 കോടി രൂപയിലെത്തി. നികുതിക്കു മുമ്പുള്ള വരുമാനം 31.7 ശതമാനം കൂടി 25.96 കോടി രൂപയായി. ത്രൈ മാസത്തെ അറ്റാദായം 22.3 ശതമാനം വളര്‍ന്ന്‌ 17.86 കോടി രൂപയിലെത്തി. പ്രതിഓഹരി വരുമാനം 22.3 ശതമാനം വളര്‍ന്ന്‌ 8.16 രൂപയായി.
സാമ്പത്തിക വര്‍ഷത്തിലെ ഒമ്പതു മാസത്തെ ആകെ വില്‍പ്പന രണ്ടു ശതമാനം വര്‍ധിച്ച്‌ 651.22 കോടിയായി. നികുതിക്കു മുമ്പുള്ള ലാഭം 47.3 ശതമാനം വര്‍ധിച്ച്‌ 92.50 കോടി രൂപയിലെത്തി. അറ്റാദായം 42.7 ശതമാനം വര്‍ധനയോടെ 63.64 കോടി രൂപയായി. ഒമ്പതു മാസത്തെ പ്രതിഓഹരി വരുമാനം 42.7 വര്‍ധനവോടെ 29.08 രൂപയായി. 
നോട്ട്‌ അസാധുവാക്കലിനെ തുടര്‍ന്നുണ്ടായ അഭ്യന്തര ഡിമാന്‍ഡ്‌ ഇടിവിലും മൂന്നാം ത്രൈമാസത്തില്‍ മികച്ച പ്രകടനമാണ്‌ കാഴ്‌ചവച്ചതെന്നും പ്രതിസന്ധികളെ മറികടന്ന്‌ ആഭ്യന്തര വിപണിയിലെ വില്‍പ്പനയിലും കയറ്റുമതിയിലും മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാന്‍ സാധിച്ചെന്നും ഗാര്‍വാറെ വോള്‍ റോപ്‌സ്‌ സിഎംഡി വായു ഗാര്‍വറെ പറഞ്ഞു

No comments:

Post a Comment

സ്റ്റുഡന്റ്സ് ബിനാലെയ്ക്കുള്ള ക്യൂറേറ്റർമാരെ പ്രഖ്യാപിച്ച് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍

കൊച്ചി: വളർന്നു വരുന്ന യുവ കലാകാരന്മാർക്കായുള്ള കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ (കെബിഎഫ്) കലാവിദ്യാഭ്യാസ സംരംഭമായ സ്റ്റുഡന്റ്‌സ് ബിനാലെയ്...