Saturday, February 25, 2017

സ്‌ത്രീകള്‍ക്ക്‌ റേസര്‍ തന്നെ അനുയോജ്യം




കൊച്ചി : സ്‌ത്രീകള്‍ക്ക്‌ രോമ നശീകരണത്തിന്‌ ഏറ്റവും ഫലപ്രദമായ മാര്‍ഗം പരമ്പരാഗത ചര്‍മ-സൗഹൃദ രീതിയായ ഷേവിങ്ങ്‌ ആണെന്ന്‌ 300 ത്വക്‌രോഗ വിദഗ്‌ദ്ധര്‍ക്കിടയില്‍ സ്‌ത്രീകളുടെ റേസര്‍ ബ്രാന്‍ഡായ ജില്ലറ്റ്‌ വീനസ്‌ നടത്തിയ പഠനം വ്യക്തമാക്കുന്നു. ജില്ലറ്റ്‌ വീനസിനുവേണ്ടി മാര്‍ക്കറ്റ്‌ എക്‌സല്‍ മാട്രിക്‌സ്‌ നടത്തിയ സര്‍വേയില്‍ 300 ഡെര്‍മറ്റോളജിസ്റ്റുകള്‍ പങ്കെടുത്തു.
ഹെയര്‍ റിമൂവലിന്‌ സ്‌ത്രീകള്‍ വാക്‌സുകളും ക്രീമുകളും ഉപയോഗിക്കുന്നതിനോട്‌ ത്വക്‌രോഗ വിദഗ്‌ദ്ധര്‍ക്ക്‌ വിയോജിപ്പാണുള്ളത്‌. ഷേവിംഗ്‌ പുരുഷ�ാര്‍ക്കു മാത്രമുള്ളതാണെന്ന പരമ്പരാഗത വിശ്വാസം ഡോക്‌ടര്‍മാര്‍ തിരുത്തികുറിക്കുന്നു.
ആധുനിക ജീവിതചര്യകള്‍ക്കുനസരിച്ചുള്ള ബ്യൂട്ടി ചോയ്‌സുകളെക്കുറിച്ച്‌ സ്‌ത്രീകളെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായിരുന്നു സര്‍വേ. സ്‌ത്രീകള്‍ക്ക്‌ ശുപാര്‍ശ ചെയ്യാവുന്ന ഏറ്റവും മികച്ച ഹെയര്‍ റിമൂവല്‍ രീതി കണ്ടെത്താനായിരുന്നു ഇന്ത്യയിലുടനീളമുള്ള ത്വക്ക്‌ രോഗ വിദഗ്‌ധരോട്‌ ആവശ്യപ്പെട്ടത്‌. 70 ശതമാനം ത്വക്ക്‌ രോഗ വിദഗ്‌ധരും ഏറ്റവും സുരക്ഷിതവും സൗകര്യപ്രദവും ശുചിത്വമുള്ളതുമായ കേശനശീകരണ രീതിയായി ഷേവിംഗിനെ അനുകൂലിക്കുന്നതായി സര്‍വേ വ്യക്തമാക്കുന്നു. 
വാക്‌സുകളുടെയും ക്രീമുകളുടെയും ഉപയോഗവും ഷേവിംഗുമായും നടത്തിയ താരതമ്യ പഠനത്തിലും ഷേവിംഗ്‌ ഏറ്റവും മികച്ചതായി കാണപ്പെട്ടു. സുരക്ഷയുടെ കാര്യത്തില്‍ 62 ശതമാനം ത്വക്ക്‌ രോഗ വിദഗ്‌ധരും ഷേവിംഗാണ്‌ മികച്ചതെന്ന്‌ ശുപാര്‍ശ ചെയ്‌തു. ഡെല്‍ഹിയിലെ 90 ശതമാനം ത്വക്ക്‌ രോഗ വിദഗ്‌ധരും ബാംഗളൂരിലെ 70 ശതമാനം വിദഗ്‌ധരും ഷേവിംഗ്‌ മൂലം രോമം കട്ടിയായി വളരില്ലെന്നാണ്‌ പറയുന്നത്‌. 
ചര്‍മ പരിപാലനത്തിന്‌ സൗന്ദര്യ സംരക്ഷണ ഉത്‌പന്നങ്ങളും രീതികളും തിരഞ്ഞെടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തണമെന്ന്‌ ജില്ലറ്റ്‌ വീനസ്‌ ബ്രാന്‍ഡ്‌ അംബാസഡര്‍ ദീപിക പദുക്കോണ്‍ പറഞ്ഞു. 
ഷേവിംഗാണ്‌ സ്‌ത്രീകള്‍ക്ക്‌ ഹെയര്‍ റിമൂവലിന്‌ യോജിച്ച ഏറ്റവും മികച്ച ത്വക്ക്‌-സൗഹൃദ രീതിയെന്ന്‌ പഠനം വ്യക്തമാക്കുന്നതായി ഏസ്‌തെറ്റിക്‌ ഫിസിഷ്യനും സെലിബ്രിറ്റി ഡെര്‍മറ്റോളജിസ്റ്റുമായ ഡോ. രഷ്‌മി ഷെട്ടി പറഞ്ഞു.  

പ്രദര്‍ശനത്തെക്കുറിച്ച്‌ കൂടുതല്‍ അറിയുവാനായി പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ വി.പി. പ്രിന്‍നുമായി ബന്ധപ്പെടേണ്‌്‌ട നമ്പര്‍ 9400190421

No comments:

Post a Comment

10 APR 2025