Friday, July 3, 2020

ഹോട്ട്സ്റ്റാര്‍ മള്‍ട്ടിപ്ലെക്‌സ് ചിത്രങ്ങള്‍ നേരിട്ട് റിലീസ് ചെയ്യുന്നു!

ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയുടെ ഹോം ഡെലിവറി - ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍ മള്‍ട്ടിപ്ലെക്‌സ് അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍ എന്നിവരുടെ ബോളിവുഡ് ചിത്രങ്ങള്‍ നേരിട്ട് റിലീസ് ചെയ്യുന്നു! 





~ ദില്‍ ബിച്ചാരയില്‍ തുടങ്ങി ഹിന്ദിയില്‍ ആളുകള്‍ കാത്തിരിക്കുന്ന ചില ബ്ലോക്ക്ബസ്റ്റര്‍ സിനിമകളായ ലക്ഷ്മി ബോംബ്, ഭുജ്, സഡക്ക് 2, ദി ബിഗ് ബുള്‍ തുടങ്ങിയവ ലോഞ്ച് ചെയ്യുന്നു
ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയുടെ ഹോം ഡെലിവറി 2020 ജൂലൈ 24 മുതല്‍

തിരുവനന്തപുരം : ഇന്ത്യയിൽ വിജയകരമായി അവതരിപ്പിച്ചതിന് പിന്നാലെ ഡിസ്‍നി+ ഹോട്ട്സ്റ്റാർ ഇന്ത്യയിൽ കോടിക്കണക്കിന് ആളുകൾ സിനിമ കാണുന്ന രീതിയിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരുന്നു. ഡിസ്‍നി+ ഹോട്ട്സ്റ്റാർ മൾട്ടിപ്ലക്സ് അവതരിപ്പിച്ചുകൊണ്ട് ബോളിവുഡ് ബ്ലോക്ക്ബ്ലസ്റ്ററുകളുടെ നേരിട്ടുള്ള റിലീസാണ് ഈ പ്ലാറ്റ്‌ഫോം സാധ്യമാക്കുന്നത്. ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന സ്മാർട്ട്ഫോൺ ഉപയോക്താക്കളിലേക്ക് നേരിട്ടായിരിക്കും ഈ സംവിധാനത്തിലൂടെ സിനിമയെത്തുന്നത്.
ഇന്ത്യയിലുടനീളമുള്ള ആരാധകർ തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ സിനിമകൾ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഡിസ്നി+ ഹോട്ട്സ്റ്റാർ മൾട്ടിപ്ലെക്സ് ഇപ്പോൾ ഇത് സാധ്യമാക്കുകയാണ്.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...