ബബിള്‍ റാപ്പ്‌സ്, എയര്‍ പില്ലോസ് മുതലായ പ്ലാസ്റ്റിക് പാക്കേജിംഗ് വസ്തുക്കള്‍ ഒഴിവാക്കി പകരം 'പേപ്പര്‍ കുഷ്യനുകള്‍' ഉപയോഗിച്ചുകൊണ്ട് ഈ ദിശയിലേക്കുള്ള ആദ്യനേട്ടം 2019 ഡിസംബറില്‍ കമ്പനി കൈവരിച്ചിരുന്നു. പിന്നീട്, ഉപഭോക്താക്കളുടെ വസ്തുക്കള്‍ ഷിപ്പ് ചെയ്യുന്നതിനു പൂര്‍ണ്ണമായും പ്ലാസ്റ്റിക് രഹിതവും സംസ്‌ക്കരിക്കാവുന്നതുമായ പേപ്പര്‍ ടേപ്പുകള്‍ കമ്പനി അവതരിപ്പിച്ചു.
പാക്കേജിംഗ്- ഫ്രീ ഷിപ്പിംഗ് നൂറിലധികം നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ ആമസോണ്‍ ഇന്ത്യ ഫുള്‍ഫില്‍മെന്റ് സെന്ററുകളില്‍ നിന്ന് ഷിപ്പ് ചെയ്യുന്ന 40 ശതമാനം ഓര്‍ഡറുകള്‍ പാക്കേജിംഗ് ഫ്രീയോ വളരെ കുറഞ്ഞ പാക്കേജിങ്ങോടു കൂടിയതോ ആണ്. ആമസോണ്‍ ഫുള്‍ഫില്‍മെന്റ് ശൃംഖലയില്‍ നിന്നുണ്ടാകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് തുല്യമായ അളവില്‍ മാലിന്യം ശേഖരിക്കുന്നതിന് കളക്ഷന്‍ ഏജന്‍സികളെയും നിയോഗിച്ചിട്ടുണ്ട്.
കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച വെല്ലുവിളി നേരിടുന്നതിനായി തയ്യാറാക്കിയ പാരീസ് ഉടമ്പടി നിറവേറ്റുന്നതിനായുള്ള കാലാവസ്ഥാ പ്രതിജ്ഞയില്‍ വെരിസോണ്‍, ഇന്‍ഫോസിസ്, റെക്കിറ്റ് ബെന്‍കൈസര്‍ (ആര്‍ബി) എന്നീ കമ്പനികള്‍ 2020 ജൂണില്‍ ആമസോണിനൊപ്പം ഒപ്പിട്ടിരുന്നു. സീറോ കാര്‍ബണ്‍ ലക്ഷ്യമിടുന്ന ഷിപ്പ്‌മെന്റ് സീറോ- എല്ലാ ഷിപ്പ്‌മെന്റുകളും കാര്‍ബണ്‍ രഹിതമാക്കുന്നതിനുള്ള ആമസോണിന്റെ നൂതന പദ്ധതിയാണ്.
ഫ്രസ്റ്റേഷന്‍- ഫ്രീ പാക്കേജിംഗ്, ഷിപ്പ് ഇന്‍ ഓണ്‍ കണ്ടെയ്‌നര്‍ തുടങ്ങിയ സുസ്ഥിര പാക്കേജിംഗ് പദ്ധതികള്‍, 2015 മുതല്‍ പാക്കേജിംഗ് മാലിന്യം 25 ശതമാനം വരെ കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.amazon.com/abou
No comments:
Post a Comment