സൂഫിയും സുജാതയും റിലീസിനു മുന്നോടിയായി ആമസോണ്‍ പ്രൈം വിഡിയോയും ഫ്രൈഡേ മ്യൂസിക് കമ്പനിയും ചേര്ന്ന് സംഗീതസാന്ദ്രമായ പ്രണയകഥയിലെ മറ്റൊരു ഗാനം - അല്ഹംദുലില്ലാ – പുറത്തിറക്കി
ആമസോണ്‍ പ്രൈം വിഡിയോയും ഫ്രൈഡേ മ്യൂസിക് കമ്പനിയും ചേര്‍ന്ന് സൂഫിയും സുജാതയും ആല്‍ബത്തിലെ അല്‍ഹംദുലില്ല എന്ന രണ്ടാമത്തെ ഗാനവും പുറത്തിറക്കി. ഈ സിനിമയുടെ അടിസ്ഥാനഭാവമാണ് സൂഫി സംഗീതം എന്നിരിക്കെ അല്‍ഹംദുലില്ല എന്ന ഗാനം പ്രേക്ഷകര്‍ക്കും സംഗീതാസ്വാദകര്‍ക്കും അതിഗംഭീരമായ സംഗീതാനുഭവമാകുമെന്നാണ് പ്രതീക്ഷ. ഒരു മ്യൂസിക്കല്‍ റൊമാന്റിക് ഡ്രാമയായ ഈ സിനിമയിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് അതിഥി റാവു ഹൈദരി, ജയസൂര്യ, ദേവ് മോഹന്‍ എന്നിവരാണ്. സുദീപ് പാലനാട്, അമൃത സുരേഷ് എന്നിവരുടെ മനം മയക്കുന്ന സ്വരമാധുരിയിലാണ് ഗാനങ്ങളുടെ ആലാപനം. ദേവും അതിഥിയും വേഷമിടുന്ന കഥാപാത്രങ്ങളുടെ പ്രണയകഥയുടെ ആരംഭം ചിത്രീകരിക്കുന്ന അല്‍ഹംദുലില്ല എന്ന ഗാനത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സുധീപ് പാലനാടും ഗാനരചയിതാവ് ബി കെ ഹരി നാരായണനുമാണ്. പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ഈ സിനിമയുടെ ആഗോള പ്രീമിയര്‍ 200-ലേറെ രാജ്യങ്ങളിലായി ആമസോണ്‍ പ്രൈം വിഡിയോയിലൂടെ ജൂലൈ 3-ന് നടക്കും.
ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് സൂഫിയും സുജാതയും നിര്‍മിക്കുന്നത്. നരണിപ്പുഴ ഷാനാവാസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
അല്‍ഹംദുലില്ല എന്ന ഗാനത്തിലേയ്ക്കുള്ള ലിങ്ക്:
എം. ജയചന്ദ്രനും https://www.youtube.com/watch? v=HHxtLPECrQA&feature=youtu.be
No comments:
Post a Comment