Wednesday, January 18, 2017

സ്‌മാര്‍ട്ട്‌ ട്രെയിനിങ്‌ റിസോഴ്‌സസ്‌ 400 സ്ഥാപനങ്ങളിലേക്കുകൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു



കൊച്ചി : കാമ്പസ്‌ റിക്രൂട്ട്‌മെന്റ്‌ പരിശീലനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചെന്നൈ ആസ്ഥാനമായുള്ള സ്‌മാര്‍ട്ട്‌ ട്രെയിനിങ്‌ റിസോഴ്‌സസ്‌, ദക്ഷിണേന്ത്യയില്‍ 400 വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്‌ക്കുകൂടി പ്രവര്‍ത്തനമേഖല വ്യാപിപ്പിക്കുന്നു. നിലവില്‍ രാജ്യത്തെ 185 ഇടങ്ങളിലായി 650 ലേറെ സ്ഥാപനങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്‌.
കാമ്പസ്‌ റിക്രൂട്ട്‌മെന്റ്‌ പരിശീലനം, കമ്പനിയധിഷ്‌ഠിത പരിശീലനം, ലാംഗ്വേജ്‌ സ്‌കില്‍ ഡെവലപ്പ്‌മെന്റ്‌, അഭിമുഖ ശില്‍പ്പശാല, സാങ്കേതിക പരിശീലനം തുടങ്ങി വ്യത്യസ്‌ത ഇനങ്ങളിലാണ്‌ കമ്പനി ഇപ്പോള്‍ പരിശീലനം നല്‍കി വരുന്നത്‌. 
ഇതിനോടകം 13 ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ക്ക്‌ പരിശീലനം നല്‍കി തൊഴില്‍ നേടാന്‍ അവസരമൊരുക്കിയിട്ടുണ്ടെന്ന്‌ സ്‌മാര്‍ട്ട്‌ ട്രെയിനിങ്‌ റിസോഴ്‌സസ്‌ മാനേജിങ്‌ ഡയറക്ടര്‍ അര്‍ച്ചന റാം അറിയിച്ചു. 2020 ഓടെ പരിശീലനം നല്‍കിയ വിദ്യാര്‍ഥികളുടെ എണ്ണം 30 ലക്ഷം തികയ്‌ക്കുകയാണ്‌ കമ്പനിയുടെ ലക്ഷ്യം. ഇതിനായി കൂടുതല്‍ സ്ഥലങ്ങളിലേയ്‌ക്ക്‌ പ്രവര്‍ത്തന മേഖല വളരെ വേഗത്തില്‍ വിപുലീകരിക്കുന്നുണ്ടെന്നും അര്‍ച്ചന റാം പറഞ്ഞു.
സ്‌മാര്‍ട്ടിന്റെ വിപുലമായ പ്രവര്‍ത്തന മേഖലയെയും മികച്ച പരിശീലന നിലവാരത്തെയും കണക്കിലെടുത്ത്‌ വിവിധ കോര്‍പ്പറേറ്റ്‌ സ്ഥാപനങ്ങള്‍ വിവിധ തസ്‌തികകളിലേയ്‌ക്കുള്ള ഒഴിവ്‌ നികത്താന്‍ യോഗ്യരായവരെ തേടി തങ്ങളെ സ്ഥിരമായി സമീപിക്കുന്നുണ്ടെന്ന്‌ കമ്പനി വ്യക്തമാക്കി.
നവാഗതര്‍ക്ക്‌ തൊഴില്‍ നേടാന്‍ അവസരമൊരുക്കുന്നതിനൊപ്പം കോര്‍പ്പറേറ്റ്‌ മേഖലയ്‌ക്ക്‌ അവശ്യമായ സേവനങ്ങളും സ്‌മാര്‍ട്ട്‌ നല്‍കുന്നുണ്ട്‌. കോര്‍പ്പറേറ്റ്‌ ട്രെയ്‌!നിങ്‌ കാമ്പസ്‌, റിക്രൂട്ട്‌മെന്റ്‌ മൂല്യനിര്‍ണ്ണയം, പ്രീ സെലക്ഷന്‍ സര്‍വീസ്‌, ലൈഫ്‌ സ്‌കില്‍ ട്രെയിനിങ്‌ എന്നിവ അതില്‍ പെടുന്നു.
തൊഴില്‍ ദാതാക്കള്‍ നടത്തുന്ന പരീക്ഷകളില്‍ വിജയം നേടുന്നതിനായി പരിശീലനം കൊടുക്കുന്ന 50 സ്‌മാര്‍ട്ട്‌ ലേണിങ്‌ സെന്ററുകളും പുതിയ 10 ഇ ലേണിങ്‌ പ്രോഗ്രാമുകളും ആരംഭിക്കാനും സ്‌മാര്‍ട്ട്‌ തയ്യാറെടുക്കുന്നുണ്ട്‌.
നേരിട്ട്‌ ക്യാംപസ്‌ സെലക്ഷന്‍ ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്കും ജോലി നേടാനും അതില്‍ ശോഭിക്കാനും ആവശ്യമായ പരിശീലനം നല്‍കുന്ന പരിപാടികള്‍ വിപുലീകരിക്കാനാണ്‌ സ്‌മാര്‍ട്ടിന്റെ പദ്ധതി. നിലവില്‍ കേരളത്തിലെ 15 കോളേജുകളുമായി സഹകരിച്ച്‌ ഇത്തരം പരിശീലനപരിപാടി നടത്തുന്നുണ്ട്‌, 2017 ഡിസംബറോടെ ഇത്‌ ഇരട്ടിയാക്കാനാണ്‌ സ്‌മാര്‍ട്ടിന്റെ ലക്ഷ്യം. രാജ്യമൊട്ടാകെ 200 കോളേജുകളിലേയ്‌ക്ക്‌ ഈ സേവനം വ്യാപിപ്പിക്കും. പ്രതിവര്‍ഷ വരുമാനം 10 കോടിയില്‍ നിന്ന്‌ 2018 ല്‍ 25 കോടി രൂപയായി ഉയര്‍ത്താനാണ്‌ കമ്പനിയുടെ ശ്രമങ്ങള്‍.

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...