Monday, January 19, 2015

ഡാറ്റ്‌സണ്‍ ഗോ പ്ലസ്‌ : നിസ്സാന്‍ ഗ്രൂപ്പില്‍ നിന്ന്‌ 3.79 ലക്ഷം രൂപയ്‌ക്ക്‌ കുടുംബ കാര്‍


കൊച്ചി : രാജ്യത്തെ കാര്‍ പ്രേമികള്‍ക്ക്‌ അധിക സൗകര്യങ്ങളുടെ പുതിയ ലോകം തുറന്നു കൊണ്ട്‌ ഡാറ്റ്‌സണ്‍ ഗോപ്ലസ്‌ ഡാറ്റ്‌സണ്‍ ഇന്ത്യ വിപണിയിലെത്തിച്ചു. ഡാറ്റ്‌വണ്‍ ഇന്ത്യ ഇറക്കുന്ന രണ്ടാമത്തെ കാറായ ഡാറ്റ്‌സണ്‍ ഗോ പ്ലസ്‌ 4 മീറ്ററില്‍ താഴെയുള്ള കോംപാക്‌റ്റ്‌ ഫാമിലി വാഗണാണ്‌. കാറിന്റെ അകം വളരെ സ്ഥല സൗകര്യമുള്ളതാണ്‌. 5 മുതിര്‍ന്നവര്‍ക്കും 2 കുട്ടികള്‍ക്കും യാത്ര ചെയ്യാന്‍ സാധിക്കും വിധം മൂന്ന്‌ നിരയിലായി സീറ്റുകളൊരുക്കിയിരിക്കുന്നു. തികച്ചും വ്യത്യസ്‌തമായ പുതിയ നിലവാരം പുലര്‍ത്തുന്ന ഗോ പ്ലസ്‌ ഇന്ത്യന്‍ കാര്‍ വിപണിയില്‍ കോംപാക്‌റ്റ്‌ എംപിവി എന്ന പുതിയ വിഭാഗത്തിന്‌ തുടക്കമിടുകയും ചെയ്യുന്നു.

ഡാറ്റ്‌സണ്‍ ഗോ പ്ലസ്സിന്റെ കൊച്ചി എക്‌സ്‌ - ഷോറൂം വില 3.81 ലക്ഷം രൂപയില്‍ തുടങ്ങുന്നു. ഡാറ്റ്‌സണ്‍ ഗോ പ്ലസ്‌ ഡി - 3.86 ലക്ഷം രൂപ, ഡിറ്റ്‌സണ്‍ ഗോ പ്ലസ്‌ ഡി 2- 3.89 ലക്ഷം രൂപ, ഡാറ്റ്‌സണ്‍ ഗ്ലോ പ്ലസ്‌ എ - 4.22 ലക്ഷം രൂപ, ഡാറ്റ്‌സണ്‍ ഗോ പ്ലസ്‌ ടി - 4.69 ലക്ഷം രൂപ എന്നിങ്ങനെയാണ്‌ വില. ടി മോഡലില്‍ ഇലക്‌ട്രോണിക്‌ പവര്‍ സ്റ്റീയറിങ്‌, ഫ്രണ്ട്‌ പവര്‍ വിന്റോ, മൊബൈല്‍ ഡോക്കിങ്‌ സിസ്റ്റം എന്നിവയുണ്ട്‌, രാജ്യത്തെ, ഡാറ്റ്‌സണ്‍, നിസ്സാന്‍ ഷോറൂമുകളിലെല്ലാം ഗോ പ്ലസ്‌ ലഭ്യമാണ്‌.

കാര്‍ യാത്ര കൂടുതല്‍ പേര്‍ക്ക്‌ സ്വായത്തമാക്കാനും അത്‌ കൂടുതല്‍ ആകര്‍ഷകമാക്കാനും പ്രയത്‌നിക്കുമെന്ന ഡാറ്റ്‌സണ്‍ ഇന്ത്യയുടെ വാഗ്‌ദാനം യാഥാര്‍ഥ്യമാക്കുന്ന ഉല്‍പന്നമാണ്‌ ഡാറ്റ്‌സന്റെ ഇന്ത്യയിലെ രണ്ടാമത്‌ ഉല്‍പന്നമായ ഡാറ്റ്‌സണ്‍ ഗ്ലോ പ്ലസ്‌ എന്ന്‌ കാര്‍ കൊച്ചിയില്‍ വിപണിയിലിറക്കിക്കൊണ്ട്‌ നിസ്സാന്‍ മോട്ടോര്‍ ഇന്ത്യ പ്രൈവറ്റ്‌ ലിമിറ്റഡ്‌ മാനേജിങ്‌ ഡയരക്‌റ്റര്‍ അരുണ്‍ മല്‍ഹോത്ര പറഞ്ഞു. കമ്പനിയുടെ �നയീ പരമ്പരം� ക്യാംപയിന്‍ ഇതില്‍ പ്രതിഫലിച്ചിട്ടുള്ളതായി കാണാം. 4 മീറ്റര്‍ താഴെ മാത്രമാണ്‌ നീളമെങ്കിലും കൂടുതല്‍ പേര്‍ക്ക്‌ യാത്ര ചെയ്യാനും കൂടുതല്‍ ലഗേജുകള്‍ സൂക്ഷിക്കാനും സാധിക്കുന്നു എന്നതാണ്‌ ഡാറ്റ്‌സണ്‍ ഗോ പ്ലസ്സിന്റെ പ്രത്യേകതയെന്ന്‌ അരുണ്‍ മല്‍ഹോത്ര ചൂണ്ടിക്കാട്ടി.

തികച്ചും വ്യത്യസ്‌തമായ രൂപകല്‍പനയിലൂടെ 21-ാം നൂറ്റാണ്ടിലെ ഡാറ്റ്‌സണ്‍ ബ്രാന്റിന്റെ പുതുമയും കാഴ്‌ചപ്പാടും ഡാറ്റ്‌സണ്‍ ഗോ പ്ലസ്സില്‍ ആവാഹിച്ചിട്ടുണ്ട്‌. മൂന്നാം നിരയിലെ സീറ്റുകളും ലഗ്ഗേജുകള്‍ സൂക്ഷിക്കാന്‍ കൂടുതല്‍ സ്ഥലവും കണ്ടെത്തുന്നതിനായി തികച്ചും അത്യാധുനികമായ രൂപകല്‍പനയാണ്‌ കാറിനകത്ത്‌ ഒരുക്കിയിരിക്കുന്നത്‌. 4 മീറ്ററില്‍ താഴെയുള്ള വേറൊരു കാറിലും ഇത്തരം സൗകര്യമില്ല. ഈ സെഗ്‌ മെന്റില്‍ ഇതാദ്യമായി നട്ടെല്ലിന്‌ ബലം നല്‍കുന്നതും തളര്‍ച്ച ഇല്ലാതാക്കുന്നതുമായ മുന്‍ സീറ്റ്‌, ഒപ്‌റ്റിമം ഗിയര്‍ ഷിഫ്‌റ്റ്‌ ഇന്‍ഡക്കേറ്ററോടു കൂടിയ സ്‌മാര്‍ട്ട്‌ മീറ്റര്‍, ഡിജിറ്റല്‍ ട്രിപ്‌ കമ്പ്യൂട്ടര്‍, ഫോളോ മി ഹോം ഹെഡ്‌ ലാംപ്‌, ഇന്റലിജന്റ്‌, സ്‌പീഡ്‌ സെന്‍സിറ്റീവ്‌ വൈപ്പര്‍, കൂട്ടി യോജിപ്പിച്ച്‌ മുന്‍ സീറ്റുകള്‍, വെന്റിലേറ്റ്‌ ചെയ്യപ്പെട്ട ഫ്രണ്ട്‌ ഡിസ്‌ക്‌ ബ്രേക്ക്‌ എന്നിവ ഡാറ്റ്‌സണ്‍ ഗോ പ്ലാസ്സിലൊതുക്കിയിരിക്കുന്നു. ടി മോഡലിലെ മൊബൈല്‍ ഡോക്കിവങ്‌ സ്റ്റേഷനും ഈ വിഭാഗത്തില്‍ ഇതാദ്യമാണ്‌.

164 എന്‍ എം ടോര്‍ക്കില്‍ 68 പിഎസ്‌ കരുത്ത്‌ പ്രദാനം ചെയ്യുന്ന അത്യാധുനികവും കാര്യക്ഷമവുമായ 1.2 - ലീറ്റര്‍, 3- സിലിണ്ടര്‍ എഞ്ചിനാണ്‌ ഡാറ്റ്‌സണ്‍ ഗോ പ്ലസ്സിലേത്‌. 20.6 കിലോ മീറ്റര്‍ മൈലേജ്‌ നല്‍കുക വഴി ഇതേ ഗണത്തില്‍പെടുന്ന ഇതര വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും കുറഞ്ഞ ഇന്ധനച്ചെലവാണ്‌ ഡാറ്റ്‌സണ്‍ ഗോ പ്ലസ്‌ വാഗ്‌ദാനം ചെയ്യുന്നത്‌.

5 നിറങ്ങളില്‍ ഡാറ്റ്‌സണ്‍ ഗോ പ്ലസ്‌ ലഭ്യമാണ്‌ - റെഡ്‌, ഗോള്‍ഡ്‌, വൈറ്റ്‌, സില്‍വര്‍, ബ്രോണ്‍സ്‌ ഗ്രേ. എത്ര കിലോമിറ്റര്‍ ഓടിയാലും രണ്ട്‌ വര്‍ഷത്തെ വാറണ്ടി കമ്പനി നല്‍കുന്നു. 

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...