Monday, June 22, 2015

ബ്രിട്ടനില്‍ കുടിയേറ്റ നിയമം കര്‍ശനമാക്കുന്നു, നഴ്‌സുമാര്‍ ആശങ്കയില്‍



ലണ്ടന്‍
കുടിയേറ്റനിയമം കര്‍ശനമാക്കാന്‍ പോകുന്ന ബ്രിട്ടനില്‍ നിന്ന്‌ ഇന്ത്യയുള്‍പ്പെടെയുള്ള യൂറോപ്പിതര രാജ്യങ്ങളില്‍നിന്നുള്ള 30,000 നഴ്‌സുമാര്‍ നാട്ടിലേക്ക്‌ മടങ്ങേണ്ടിവരും. സര്‍ക്കാര്‍ തലത്തിലുള്ള ആരോഗ്യകേന്ദ്രങ്ങളില്‍ ജോലിചെയ്യുന്ന നഴ്‌സുമാര്‍ക്കാണ്‌ ഇതു ബാധകമാകുക. ജോലിയില്‍ പ്രവേശിച്ച്‌ ആറു വര്‍ഷത്തിനുശേഷവും 35,000 പൗണ്ട്‌(35.2 ലക്ഷം രൂപ) വാര്‍ഷിക ശമ്പളമില്ലാത്ത യൂറോപ്പിതര രാജ്യങ്ങളില്‍നിന്നുള്ള നഴ്‌സുമാര്‍ക്കാണ്‌ മടങ്ങേണ്ടി വരിക. 2011ല്‍ ഈ നിയമം നിലവില്‍ വന്നു. ആറുവര്‍ഷം തികയുന്ന 2017ല്‍ ഈ മാനദണ്ഡം പാലിക്കാന്‍ കഴിയാത്തവര്‍ക്ക്‌ തിരികെപോകേണ്ടി വരും. 

ബ്രിട്ടനില്‍ നഴ്‌സുമാര്‍ക്ക്‌ ലഭിക്കുന്ന ശരാശരി ശമ്പളം 21,000 മുതല്‍ 28,000 പൗണ്ട്‌ വരെ മാത്രമാണ്‌. യൂറോപ്പിതര രാജ്യങ്ങളില്‍നിന്നുള്ള 90 ശതമാനം നഴ്‌സുമാര്‍ക്കും ആറു വര്‍ഷം കൊണ്ട്‌ 35,000 പൗണ്ട്‌ വാര്‍ഷിക ശമ്പളം ഉണ്ടാവില്ലെന്നാണ്‌ കണക്കാക്കുന്നത്‌.
ബ്രിട്ടനിലേക്ക്‌ നഴ്‌സുമാരെ അയയ്‌ക്കുന്ന രണ്ടാമത്തെ പ്രധാന രാജ്യമാണ്‌ ഇന്ത്യ. ഇതില്‍ നല്ലൊരു പങ്ക്‌ മലയാളികളുമുണ്ട്‌. ഫിലിപ്പീന്‍സാണ്‌ ഒന്നാമത്‌. രാജ്യത്ത്‌ വിദേശ നഴ്‌സുമാരുടെ എണ്ണം വന്‍തോതില്‍ കുറയ്‌ക്കാന്‍ നിയമത്തിലൂടെ കഴിയുമെന്ന്‌ സര്‍ക്കാര്‍ കരുതുന്നു

പീഡന ശ്രമം അമ്മാവനും അയല്‍വാസിയും അറസ്റ്റില്‍
കൊച്ചി: 12 വയസ്‌ മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ അമ്മാവനെയും അയല്‍വാസിയെയും വരാപ്പുഴ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. പെണ്‍കുട്ടിയുടെ അമ്മാവന്‍ തൃശൂര്‍ പാമ്പാന്‍തോട്‌ പൂഴിത്തറ വീട്ടില്‍ മണികണ്‌ഠന്‍ (38), അയല്‍വാസി കടമക്കുടി ചോതിചരിയന്‍ തുരുത്ത്‌ കുഞ്ഞുമോന്‍ എന്ന്‌ വിളിക്കുന്ന ഉദയന്‍ (48) എന്നിവരെയാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. ജനുവരിയില്‍ പെണ്‍കുട്ടിയുടെ അമ്മ വീടായ പെരുമ്പിള്ളിശേരി ചരിയംതുരുത്തില്‍ വച്ചായിരുന്നു ആദ്യ പീഡന ശ്രമം. ഈ മാസം എട്ടിന്‌ വീണ്ടും പീഡന ശ്രമമുണ്ടായതോടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകായിരുന്നു. 
പറവൂര്‍ സി.ഐ എസ്‌.ജയകൃഷ്‌ണന്റെ നിര്‍ദ്ദേശാനുസരം വരാപ്പുഴ സബ്‌ ഇന്‍സ്‌പെക്‌ടര്‍ കെ.എ മുഹമ്മദ്‌ നിസാര്‍, എ.എസ്‌.ഐ സുധീര്‍, പത്മകുമാര്‍, മനോജ്‌, ബിജു കെ.എ എന്നിവര്‍ ചേര്‍ന്നാണ്‌ പ്രതികളെ പിടികൂടിയത്‌. നോര്‍ത്ത്‌ പറവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക്‌ റിമാന്‍ഡ്‌ ചെയ്‌തു.

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...