Sunday, August 16, 2015

ഇ-ബേയില്‍ ഇനി പഴയ ഉല്‍പന്നങ്ങളും



കൊച്ചി : 30 ദശലക്ഷത്തിലേറെ ഉല്‍പന്നങ്ങളുടെ ലിസ്റ്റിംഗ്‌ ഉള്ള ഓണ്‍ലൈന്‍ വിപണിയായ ഇ-ബേ ഇന്ത്യ, ഉല്‍പന്ന മേഖല ശക്തിപ്പെടുത്തികൊണ്ട്‌ ഇ-ബേ ചോയ്‌സസ്‌ അവതരിപ്പിച്ചു. ഇനി മുതല്‍ www.ebay.in ല്‍ പുതിയ ഉല്‍പന്നങ്ങള്‍ക്കൊപ്പം പഴയതും ഉപയോഗിച്ചതും നവീകരിച്ചതുമായ ഉല്‍പന്നങ്ങളും വാങ്ങാം. 
സംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുമായി ഇ-ബേ ഇന്ത്യ ഇതിനായി ധാരണയിലെത്തിയിട്ടുണ്ട്‌. ബോബാബ്‌, ബുട്‌ലി, ഗ്രീന്‍ ഡസ്റ്റ്‌, ഐ2സി വേള്‍ഡ്‌, മൈ റിട്ടേണ്‍ സൊലൂഷന്‍സ്‌, മൊസ്വാപ്പ്‌, ശ്രീറാം ഇക്കോ രക്ഷാ കമ്പ്യൂട്ടര്‍ സര്‍വീസസ്‌, വാല്യൂ കാര്‍ട്ട്‌ എന്നിവ ഇതിലുള്‍പ്പെടും.
മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്‌, ടാബ്‌ലറ്റ്‌സ്‌ തുടങ്ങിയ 1000-ഓളം നവീകൃത ഉല്‍പന്നങ്ങള്‍ ഇ-ബേ ചോയ്‌സസില്‍ ലിസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌. ടിവി, റഫ്രിജറേറ്ററുകള്‍ തുടങ്ങിയവ ഉടനെ ഈ പ്ലാറ്റ്‌ഫോമിലെത്തും.
ഓണ്‍ലൈന്‍ വിപണിയില്‍ 2016-ഓടെ 100 ദശലക്ഷം വാങ്ങല്‍കാര്‍ ഉണ്ടാകുമെന്നാണ്‌ കണക്കുകള്‍. ഇ-ബേ ചോയ്‌സസുമായി ഇന്ത്യയിലെ 4556 ഇ-കൊമേഴ്‌സ്‌ ഹബുകളിലെ ഓണ്‍ലൈന്‍ ഷോപ്പേഴ്‌സിനു ബന്ധപ്പെടാന്‍ കഴിയും.
പരിധിയില്ലാത്ത വ്യത്യസ്‌ത ഉല്‍പ്പന്നങ്ങള്‍ കഴിഞ്ഞ 20 വര്‍ഷമായി ആഗോളതലത്തില്‍ ജനങ്ങള്‍ക്ക്‌ എത്തിച്ചുകൊണ്ടിരിക്കുകയാണെന്ന്‌ ഇ-ബേ ഇന്ത്യ മാനേജിംഗ്‌ ഡയറക്‌ടര്‍ ലത്തീഫ്‌ നഥാനി പറഞ്ഞു.
നിലവില്‍ 90 ശതമാനം മൊബൈല്‍ഫോണും ലാപ്‌ടോപ്‌സും ടാബ്‌ലറ്റ്‌സും പുതിയവയാണ്‌. 10 ശതമാനം മാത്രമാണ്‌ ഉപയോഗിച്ചിട്ടുള്ളവ. അടുത്ത വര്‍ഷം ഇത്‌ യഥാക്രമം 80 ശതമാനവും 20 ശതമാനവുമായി മാറുമെന്നും നഥാനി പറഞ്ഞു. 

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...