Tuesday, October 13, 2015

വീഡിയോ, ഫോട്ടോ എസ്‌ഡി കാര്‍ഡുകളുടെ പുതിയ ശ്രേണിയുമായി സോണി



കൊച്ചി : ഫോട്ടോ, വീഡിയോ പ്രൊഫണലുകള്‍ക്കുവേണ്ടി എസ്‌എഫ്‌-32പി, എസ്‌എഫ്‌ 64പി, എസ്‌ഡി കാര്‍ഡുകളുടെ പുതിയ ശ്രേണി, സോണി ഇന്ത്യ പുറത്തിറക്കി. പ്രൊഫഷണലുകള്‍ക്കുവേണ്ടി പ്രത്യേകം രൂപകല്‍പന ചെയ്‌ത 10 എക്‌സ്‌ ദൃഡതയുള്ള ഈ കാര്‍ഡുകള്‍ക്ക്‌ ഒട്ടേറെ സവിശേഷതകള്‍ ഉണ്ട്‌.
വിപണിയില്‍ ഇപ്പോള്‍ ഉള്ളതില്‍ ദീര്‍ഘകാല ഈടാണ്‌ കമ്പനിയുടെ ഉറപ്പ്‌. വര്‍ധിത ഫയല്‍ റസ്‌ക്യൂ സോഫ്‌റ്റ്‌വെയറിനും മെച്ചപ്പെട്ട തോതിലുള്ള ഡാറ്റാ റിക്കവറിക്കും ഒപ്പമാണ്‌ പുതിയ എസ്‌ഡി കാര്‍ഡ്‌ എത്തുന്നത്‌.
ഏറ്റവും പുതിയ സോണി വീഡിയോ ഫോര്‍മാറ്റുകളെ പ്രസ്‌തുത കാര്‍ഡുകള്‍ പിന്തുണയ്‌ക്കുന്നു. വീഡിയോ ഫയല്‍ ആന്‍ഡ്‌ ഫോര്‍ഡര്‍, സ്‌ട്രക്‌ചര്‍ റിക്കവറിക്കുള്ള ഒരു ഓപ്‌ഷന്‍ ഉപഭോക്താവിന്‌ നല്‍കുന്നുണ്ട്‌.
എസ്‌ഡി കാര്‍ഡുകള്‍ വാട്ടര്‍ പ്രൂഫും ഡസ്റ്റ്‌ പ്രൂഫുമാണ്‌. സാധാരണ എസ്‌ഡി കാര്‍ഡുകളെ അപേക്ഷിച്ച്‌ 2500 ജി ആഘാതം താങ്ങാനുള്ള ശേഷിയും ഉണ്ട്‌.
സമാനതകള്‍ ഇല്ലാത്ത 4കെ വീഡിയോ റോക്കോഡിംഗ്‌ ഫോര്‍മാറ്റാണ്‌ ഇതിനുള്ളത്‌. എസ്‌ഡി കാര്‍ഡ്‌ എക്‌സ്‌എവിസി ലോംഗ്‌ 420-ഉം, എക്‌സ്‌എവിസി -എസ്‌ ഉം, 4കെ വീഡിയോ റെക്കോഡിംഗ്‌ ഉറപ്പു നല്‍കുന്നു. എസ്‌എഫ്‌ 32 പിയുടെ വില 4310 രൂപ. എസ്‌ എഫ്‌ 64 പിയുടെ വില 7770 രൂപയും.

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...