Friday, November 6, 2015

ലനോവോയുടെ പുതിയ സ്‌മാര്‍ട്‌ഫോണ്‍ വിപണിയില്‍



കൊച്ചി : ലെനോവോയുടെ സ്‌മാര്‍ട്‌ഫോണ്‍ വൈബ്‌ പി1എം വിപണിയിലെത്തി. ഇടമുറിയാത്ത പ്രവര്‍ത്തനം, ഗെയിമിങ്ങ്‌, കോളുകള്‍, മെസേജുകള്‍ എന്നിവയ്‌ക്കെല്ലാം അതിശക്തമായ ബാറ്ററിയാണ്‌ പുതിയ ഫോണിന്റെ പ്രധാന പ്രത്യേകത. 4 ജി കരുത്തുള്ള വൈബ്‌ പി1എം ഫോണിന്റെ വില 7,999 രൂപയാണ്‌.
16 മണിക്കൂര്‍ ടോക്‌ടൈമും 20 ദിവസത്തെ സ്റ്റാന്‍ഡ്‌ബൈയും നല്‍കുന്ന അതിശക്തമായ 4000 എംഎഎച്ച്‌ ബാറ്ററിയാണ്‌ പുതിയ ഫോണിന്റേത്‌. 
പി1എം-ന്റെ ഒറ്റിജി ചാര്‍ജിംഗ്‌ ഘടന ഉപയോഗിച്ച്‌ മറ്റ്‌ ഉപകരണങ്ങളും മറ്റുഫോണുകളും ചാര്‍ജ്‌ ചെയ്യാം. ഫോണിനുള്ളില്‍ തന്നെ 10 വാട്‌സ്‌ അതിവേഗ ചാര്‍ജര്‍ ഉണ്ട്‌. ബാറ്ററിലൈഫ്‌ വര്‍ധിപ്പിക്കാനുള്ള പവര്‍ സേവര്‍ ബട്ടണ്‍ ആണ്‌ മറ്റൊരു പ്രധാന ഘടകം.
12.7 സെന്റിമീറ്റര്‍ (5 ഇഞ്ച്‌) എച്ച്‌ഡി ഐപിഎസ്‌ സ്‌ക്രീന്‍, മെറ്റല്‍ പോലുള്ള ഫ്രെയിം, മാറ്റ്‌-ഫിനിഷ്‌ ബ്ലാക്‌, എന്നിവ പുതിയ ഫോണിന്‌ മറ്റൊരു പ്രീമിയം ദൃശ്യഭംഗി നല്‍കുന്നു. 64 ബിറ്റ്‌ ക്വാഡ്‌-കോര്‍ പ്രോസസര്‍, 2 ജിബി റാം, 32 ജിബിയിലേയ്‌ക്ക്‌ വികസിപ്പിക്കാവുന്ന 16 ജിബി മെമ്മറി, 8 എംപി റിയര്‍ കാമറ, 5 എംപി സെല്‍ഫി കാമറ എന്നിവയാണ്‌ മറ്റു ഘടകങ്ങള്‍.
എല്ലാ ഇന്ത്യന്‍ 4 ജി ബാന്‍ഡിനെയും പിന്തുണയ്‌ക്കുന്ന പുതിയ ഫോണിന്‌ ഇരട്ട സിം സ്ലോട്ടാണുള്ളത്‌. 5.1 ആന്‍ഡ്രോയ്‌ഡ്‌ ലോലിപോപ്പും.

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...