Monday, December 21, 2015

ഹുണ്ടായ്‌ ക്രേറ്റയ്‌ക്കും യമഹ ആര്‍ 3-യ്‌ക്കും അവാര്‍ഡ്‌



കൊച്ചി : ഹുണ്ടായ്‌ ക്രേറ്റ്‌യ്‌ക്‌ക്‌ ഇന്ത്യന്‍ കാര്‍ ഓഫ്‌ ദി ഇയര്‍ (ഐകോട്ടി) 2016 അവാര്‍ഡ്‌. യമഹ ആര്‍ 3 ആണ്‌ ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ 2016 (ഐമോട്ടി). ഇന്ത്യന്‍ ഓട്ടോ വ്യവസായത്തിലെ പ്രമുഖ അവാര്‍ഡുകളിലൊന്നാണിത്‌.
അമേരിക്കന്‍ കാര്‍ ഓഫ്‌ ദി ഇയര്‍, യൂറോപ്യന്‍ കാര്‍ ഓഫ്‌ ദി ഇയര്‍, ജാപ്പനീസ്‌ കാര്‍ ഓഫ്‌ ദി ഇയര്‍ എന്നീ അവാര്‍ഡുകളുടെ ചുവടുപിടിച്ചാണ്‌ ഇന്ത്യന്‍ കാര്‍ ഓഫ്‌ ദി ഇയര്‍ (ഐകോട്ടി) ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ ഓഫ്‌ ദി ഇയര്‍ (ഐമോട്ടി) അവാര്‍ഡുകള്‍ രൂപകല്‍പന ചെയ്‌തിരിക്കുന്നത്‌.
ഇന്ത്യന്‍ ഓട്ടോ മൊബൈല്‍ വ്യവസായത്തിലെ അഭിമാനകരമായ ഈ അവാര്‍ഡുകള്‍ക്കുവേണ്ടി നടന്ന മത്സരത്തില്‍ ഒട്ടേറെ കാര്‍-മോട്ടോര്‍ സൈക്കിള്‍ കമ്പനികള്‍ പങ്കെടുത്തു. ചുരുക്കപ്പട്ടികയില്‍ ഇടം ലഭിച്ച ഹുണ്ടായ്‌ ക്രേറ്റ, മാരുതി സുസൂക്കി ബലേറോ, റിനോള്‍ട്ട്‌ ക്വിഡ്‌ എന്നിവയും മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തില്‍ യമഹ ആര്‍ 3, ബെനേലി ടിഎന്‍ടി 300, ഹോണ്ടാ സിബിആര്‍ 650 എന്നിവയും അവസാന നിമിഷം വരെ ഇഞ്ചോടിഞ്ചു പോരാട്ടത്തിലായിരുന്നു.
ഐകോട്ടി ചെയര്‍മാന്‍ കൂടിയായ ജെകെ ടയര്‍ മാനേജിംഗ്‌ ഡയറക്‌ടര്‍ ബോബ്‌ രൂപാനി ഐകോട്ടി അവാര്‍ഡും ഐമോട്ടി ചെയര്‍മാന്‍ ആസ്‌പി ബഥേന ഐമോട്ടി അവാര്‍ഡും വിതരണം ചെയ്‌തു.
ഇന്ത്യന്‍ ഓട്ടോ മൊബൈല്‍ വ്യവസായവും ഓട്ടോ അനുബന്ധ വ്യവസായ മേഖലയും ഒരു കുതിച്ചു ചാട്ടത്തിന്റെ വക്കിലാണെന്ന്‌ ജെ കെ ടയര്‍ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്‌ടറുമായ ഡോ. രഘുപതി സിംഘാനിയ ചൂണ്ടിക്കാട്ടി.
ബോബ്‌ രൂപാനി (ചെയര്‍മാന്‍), യോഗേന്ദ്ര പ്രതാപ്‌, രാഹുല്‍ഘോഷ്‌ (ഓട്ടോടുഡേ), ധ്രുവ്‌ ബേഹി, ഇഷാര്‍ രാഘവ (ഓട്ടോ എക്‌സ്‌), രോഹിന്‍ നഗ്‌രാനി (മോട്ടോറിംഗ്‌ വേള്‍ഡ്‌), ആസ്‌പി ബഥേന, അനിന്ദസര്‍ക്കാര്‍ (കാര്‍ ഇന്ത്യ), ബെര്‍ട്രാന്‍ഡ്‌ ഡിസൂസ (ഓവര്‍ ഡ്രൈവ്‌), ഗിരീഷ്‌ കര്‍ക്കരെ (ബിബിസി ടോപ്‌ ഗിയര്‍) സിരീഷ്‌ ചന്ദ്രന്‍, ഔസേഫ്‌ ചാക്കോ (ഇവോ ഇന്ത്യ) മുരളീധര്‍ സ്വാമിനാഥന്‍ (ഹിന്ദു ബിസിനസ്‌ലൈന്‍) പാബ്‌ളോ ചാറ്റര്‍ജി എന്നിവരായിരുന്നു ജൂറിയംഗങ്ങള്‍.


No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...