Saturday, February 13, 2016

ടിവിഎസ്‌ എക്‌സ്‌ എല്‍ 100 ഫോര്‍ സ്‌ട്രോക്‌ മോപഡ്‌ കേരള വിപണിയിലെത്തി




കൊച്ചി : ടിവിഎസിന്റെ പ്രശസ്‌തമായ മോപഡ്‌ ബ്രാന്‍ഡായ ടിവിഎസ്‌ എക്‌സ്‌ എല്‍ 100 കേരള വിപണിയിലെത്തി. മുമ്പത്തെ മോപഡിന്റെ ഫോമും ഉപയോഗമൂല്യവും നിലനിര്‍ത്തിക്കൊണ്ടുതന്നെ, പുതിയ ടിവിഎസ്‌ എക്‌സ്‌ എല്‍ 100 ഇന്നത്തെ ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ നിറവേറ്റത്തക്കവിധമാണ്‌ രൂപകല്‍പന ചെയ്‌തിരിക്കുന്നത്‌.
99.7 സിസി ഫോര്‍ സ്‌ട്രോക്‌ എഞ്ചിന്‍ 4.2 പിഎസ്‌ കരുത്താണ്‌ പ്രദാനം ചെയ്യുന്നത്‌. മണിക്കൂറില്‍ 60 കിലോമീറ്ററാണ്‌ ഉയര്‍ന്ന വേഗത. ഒരു ലിറ്ററിന്‌ 67 കിലോമീറ്ററാണ്‌ മൈലേജ്‌.
ഉപഭോക്താവിന്‌ അനുയോജ്യമായ ഗുണമേന്മയുള്ള ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുക. എന്ന പ്രതിബദ്ധതയുടെ ഭാഗമാണ്‌ പുതിയ എക്‌സ്‌ എല്‍ 100 മോപ്പഡ്‌ എന്ന്‌ ടിവിഎസ്‌ മോട്ടോര്‍ കമ്പനി സെയില്‍സ്‌ ആന്‍ഡ്‌ സര്‍വീസ്‌ വൈസ്‌ പ്രസിഡന്റ്‌ ജെ എസ്‌ ശ്രീനിവാസന്‍ പറഞ്ഞു.
പുതിയ മോപ്പഡിന്റെ വീതിയേറിയ സീറ്റ്‌ യാത്ര കൂടുതല്‍ സുഖകരമാക്കുന്നു. പിന്‍ഭാഗത്തെ സീറ്റ്‌ ഇളക്കി മാറ്റാം. പ്ലാറ്റ്‌ഫോം പോലെ ലഭിക്കുന്ന ഭാഗത്ത്‌ കൂടുതല്‍ ലോഡ്‌ കയറ്റാന്‍ കഴിയും. മുന്‍ഭാഗത്തെ പ്ലാറ്റ്‌ഫോമിന്‌ വീതിയും നീളവും കൂടുതലാണ്‌. അതുകൊണ്ടുതന്നെ കൂടുതല്‍ സ്ഥലസൗകര്യവും ലഭിക്കും.
സെന്റര്‍ സ്റ്റാന്‍ഡിങ്ങ്‌ അനായാസമാണ്‌. ലളിതമായ കിക്‌സ്റ്റാര്‍ട്ട്‌, ബോള്‍ഡ്‌ സ്റ്റൈല്‍ മഫ്‌ളര്‍, വലിയ ടാങ്ക്‌, സ്റ്റെയിന്‍ലെസ്‌ സ്റ്റീല്‍ ബ്രേയ്‌ക്‌ കേബിളുകള്‍ എന്നിവയാണ്‌ മറ്റ്‌ ശ്രദ്ധേയമായ ഘടകങ്ങള്‍.
കറുപ്പ്‌, ചുവപ്പ്‌, പച്ച, നീല, ഗ്രേ നിറങ്ങളില്‍ ലഭ്യം. കേരളത്തിലെ എക്‌സ്‌ ഷോറൂം വില 29,914 രൂപ. ടിവിഎസ്‌ എക്‌സ്‌ എല്‍ സൂപ്പര്‍, എക്‌സ്‌ എല്‍ സൂപ്പര്‍ ഹെവി ഡ്യൂട്ടി എന്നിവയും കേരള വിപണിയില്‍ ഉണ്ട്‌.

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...