Saturday, March 19, 2016

ബിഎംഡബ്ല്യു മിനി കണ്‍വര്‍ട്ടബിള്‍ വിപണിയില്‍



കൊച്ചി : ഇലക്‌ട്രിക്കല്‍ സോഫ്‌റ്റ്‌ ടോപ്പുമായി, ബിഎംഡബ്ല്യു മിനി കണ്‍വര്‍ട്ടബിള്‍ വിപണിയിലെത്തി. കംപ്ലീറ്റ്‌ലി ബില്‍റ്റ്‌ അപ്‌ യൂണിറ്റായി പുതിയ മിനി ലഭിക്കും, എക്‌സ്‌ ഷോറൂം വില 34,90,000 രൂപ. ബിഎംഡബ്ല്യു ഗ്രൂപ്പ്‌ ഇന്ത്യ പ്രസിഡന്റ്‌ ഫിലിപ്‌ വോണ്‍ സഹ്‌ര്‍ പുതിയ മിനി വിപണിയിലിറക്കി.
പുതിയ മിനി കണവര്‍ട്ടിബിള്‍ പെപ്പര്‍ വൈറ്റ്‌, വോള്‍ക്കാനിക്‌ ഓറഞ്ച്‌ എന്നീ നോണ്‍ മെറ്റാലിക്‌ പെയിന്റ്‌ വര്‍ക്കുകളിലും. കരീബിയന്‍ അക്വ, മെല്‍റ്റിങ്‌ സില്‍വര്‍, മൂണ്‍വാക്ക്‌ ഗ്രേ, ബ്ലേസിങ്‌്‌ റെപ്‌ഡ്‌, ബ്രിട്ടീഷ്‌ റേസിങ്‌ ഗ്രീന്‍, ഐസ്‌ഡ്‌ ചോക്കളേറ്റ്‌, മിഡ്‌നൈറ്റ്‌ ബ്ലാക്ക്‌, ഡീപ്പ്‌ ബ്ലൂ, വൈറ്റ്‌ സില്‍വര്‍, തണ്ടര്‍ ഗ്രേ, ലാപിസ്‌ ലക്ഷ്വറി ബ്ലൂ എന്നീ മെറ്റാലിക്‌ വര്‍ക്കുകളിലും ലഭിക്കും.
അധിക ഡ്രൈവിങ്‌ ആസ്വാദനം, സാങ്കേതിക മികവ്‌, റിഫൈന്‍ഡ്‌ പ്രീമിയം സവിശേഷതകള്‍ എന്നിവ പ്രതിഫലിപ്പിക്കുന്നതാണ്‌ പുതിയ മിനി കണ്‍വര്‍ട്ടിബിളിന്റെ എക്‌സ്റ്റീരിയര്‍ ഡിസൈന്‍. ഇതാദ്യമായി പൂര്‍ണമായും ഓട്ടോമാറ്റിക്‌ ഇലക്‌ട്രിക്‌ പവേഡ്‌ സോഫ്‌റ്റ്‌ ടോപ്‌ ഓപ്പറേഷന്‍ സിസ്റ്റം, പൂര്‍ണ ഏകോപിത റോളോവര്‍ പ്രൊട്ടക്ഷന്‍ എന്നിവയുമായാണ്‌ പുതിയ മിനി കണ്‍വര്‍ട്ടിബിള്‍ എത്തുന്നത്‌.
വിന്‍ഡ്‌ ഡിഫ്‌ളക്‌ടര്‍ മുന്‍ സീറ്റുകള്‍ക്ക്‌ പിന്നിലായി ലോക്ക്‌ ചെയ്യാനാകും. ഓപ്പണ്‍ ടോപ്പ്‌ ഡ്രൈവിങില്‍ അനാവശ്യമായ എയര്‍ ടര്‍ബുലന്‍സ്‌ ഒഴിവാക്കാന്‍ സഹായകവുമാണ്‌. പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥ മാറ്റങ്ങളോട്‌ പ്രതികരിച്ച്‌ സോഫ്‌റ്റ്‌ ടോപ്‌ കേവലം 18 സെക്കന്‍ഡില്‍ അടക്കാനും തുറക്കാനും കഴിയും.
ഓരോ സൂക്ഷ്‌മാംശത്തിലും പ്രത്യേക ശ്രദ്ധകൊടുക്കുന്നതാണ്‌ ഇന്റീരിയര്‍ ഡിസൈന്‍. മള്‍ട്ടി ഫങ്‌ഷന്‍ ലെതര്‍ സ്റ്റിയറിങ്‌ വീലും ഡ്രൈവര്‍ക്കും മുന്‍നിര യാത്രക്കാര്‍ക്കുമുള്ള സ്‌പോര്‍ട്‌സ്‌ സീറ്റുകളും സ്റ്റാന്‍ഡേഡ്‌ ഫീച്ചറെന്ന നിലയില്‍ പുതിയ മിനി കണ്‍വെര്‍ട്ടിബിളിന്റെ തനതായ ഗോ കാര്‍ട്ട്‌ അനുഭവത്തിന്‌ മാറ്റുകൂട്ടുന്നു.
സുഗമമായി കൈകാര്യം ചെയ്യാവുന്ന വിശാലമായ ലഗേജ്‌ കംപാര്‍ട്ടുമെന്റ്‌ 215 ലിറ്റര്‍ വരെയുള്ള ശേഷി എന്നിവ പുതിയ മിനി കണ്‍വെര്‍ട്ടിബിളിനെ ദീര്‍ഘയാത്രകള്‍ക്ക്‌ സജ്ജമാക്കുന്നു. മുന്‍ഗാമിയെക്കാള്‍ 25 ശതമാനം കൂടുതലാണ്‌ ഈ ലഗേജ്‌ സ്‌പേസ്‌.
ട്വിന്‍ പവര്‍ ടര്‍ബോ ടെക്‌നോളജിയോടു കൂടിയ 2 ലിറ്റര്‍ 4 സിലിണ്ടര്‍ എഞ്ചിന്‍ പുതിയ മിനി കണ്‍വെര്‍ട്ടിബിളിന്റെ പ്രകടനം മികച്ചതാക്കുകയും ഇന്ധനക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. 141 കെഡബ്ല്യു/192 എച്ചപി പീക്ക്‌ ഔട്ട്‌പുട്ടും 280 എന്‍എം കൂടിയ ടോര്‍ക്കുമാണ്‌ ഈ എഞ്ചിന്‍ സമ്മാനിക്കുന്നത്‌. 100 കെഎം/എച്ചആര്‍ ലേക്ക്‌ കാര്‍ എത്തുന്നത്‌ കേവലം 7.1 സെക്കന്‍ഡുകളില്‍. 233 കെഎം/എച്ചആര്‍ ആണ്‌ ടോപ്‌ സ്‌പീഡ്‌.
ഓപ്‌ഷണല്‍ ഡൈനാമിക്‌ ഡാംപര്‍ കണ്‍ട്രോള്‍, മിനി ഹെഡ്‌ അപ്പ്‌ ഡിസ്‌പ്ലെ, ഹര്‍മന്‍ കര്‍ദോണ്‍ ഹൈ ഫൈ സിസ്റ്റം, കോര്‍ണറിങ്‌ ഫങ്‌ഷനോടു കൂടിയ എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍ എന്നിവയാണ്‌ മറ്റ്‌ പ്രത്യേകതകള്‍.

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...