Monday, May 23, 2016

ദീര്‍ഘകാലത്തില്‍ നല്ല റിട്ടേണിന്‌ മിഡ്‌ കാപ്‌ മ്യൂച്വല്‍ ഫണ്ടുകള്‍




കൊച്ചി: ഓഹരി വിപണിയില്‍നിന്നുള്ള വരുമാനം വേണം; പക്ഷേ ഗവേഷണം നടത്തി നിക്ഷേപം നടത്താനുള്ള സമയമില്ല. ഇതിനു പോം വഴിയുണ്ട്‌, സിസ്റ്റമാറ്റിക്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്ലാന്‍ അഥവാ എസ്‌ഐപി.
ഓഹരി നിക്ഷേപത്തിനുള്ള ആകര്‍ഷകമായ ഒരു ഓപ്‌ഷനാണ്‌ എസ്‌ഐപി. ഓരോ മാസവും നിശ്ചിത തുക നിക്ഷേപം നടത്തുകയാണ്‌ ഈ രതിയില്‍. ഇതുവഴി ഓഹരിയുടെ ശരാശരി വാങ്ങല്‍ ചെലവു കുറച്ചുകൊണ്ടുവരുവാന്‍ സഹായിക്കുന്നു. ഓഹരി വിപണിയില്‍ വില താഴുമ്പോള്‍ കൂടുതല്‍ യൂണിറ്റുകള്‍ വാങ്ങാന്‍ സാധിക്കുന്നു. മറിച്ചു വില ഉയരുമ്പോള്‍ ലഭിക്കുന്ന യൂണിറ്റുകളുട എണ്ണം കുറയുന്നു.
മിക്ക മ്യൂച്വല്‍ ഫണ്ടുകളും പ്രതിവാരം, പ്രതിമാസം, ത്രൈമാസം എന്നിങ്ങനെ നിരവധി എസ്‌ഐപി ഓപ്‌ഷനുകള്‍ നല്‍കുന്നുണ്ട്‌. ചില ഫണ്ടുകള്‍ പ്രതിദിന ഓപ്‌ഷനുകളും നല്‍കുന്നു. വര്‍ഷത്തിലൊരിക്കല്‍ നിക്ഷേപം നടത്താവുന്ന ഓപ്‌ഷനുകളും മ്യൂച്വല്‍ ഫണ്ടുകള്‍ നിക്ഷേപകര്‍ക്കു മുന്നില്‍ വച്ചിട്ടുണ്ട്‌.
പൊതുവെ പറഞ്ഞാല്‍ അനിശ്ചിതത്വത്തിന്റെ കാലഘട്ടത്തില്‍ ലാര്‍ജ്‌ കാപ്‌ ഫണ്ടുകള്‍ മികച്ച പ്രകടനം കാഴ്‌ച വച്ചുപോരുന്നു. പക്ഷേ ദീര്‍ഘകാലയളവു കണക്കിലെടുക്കുമ്പോള്‍ മിഡ്‌ കാപ്‌ ഫണ്ടുകള്‍ ലാര്‍ജ്‌ കാപ്‌ ഫണ്ടുകളേക്കാള്‍ മെച്ചപ്പെട്ട റിട്ടേണ്‍ നല്‍കുന്നുണ്ട്‌.
മിഡ്‌ കാപ്‌ ഫണ്ടുകളില്‍ ഏറ്റവും മുന്നിലുള്ള യുടിഐ മിഡ്‌കാപ്‌ ഫണ്ട്‌ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്ത്‌ 26.5 ശതമാനം വാര്‍ഷിക റിട്ടേണ്‍ നല്‍കിയിട്ടുണ്ട്‌.
`` ഏറ്റവും കൂടുതല്‍ വൈവിധ്യവത്‌കരിച്ചിട്ടുള്ള ഫണ്ടാണിത്‌. ഒരു ഓഹരിയിലും രണ്ടു ശതമാനത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തിയിട്ടില്ല. എസ്‌ഐപിയില്‍ നിക്ഷേപത്തിനായി ഓഹരി തെരഞ്ഞെടുക്കുന്നതിനു പ്രധാന്യമുണ്ട്‌. മൊത്തം ആസ്‌തിയായ 3227 കോടി രൂപയുടെ 15 ശതമാനത്തോളം ധനകാര്യ മേഖലയിലാണ്‌ നിക്ഷേപിച്ചിട്ടുള്ളത്‌. എഫ്‌എംസിജി, ടെക്‌സ്റ്റൈല്‍സ്‌, സിമന്റ്‌ തുടങ്ങിയവയാണ്‌ മറ്റു പ്രധാനപ്പെട്ട നിക്ഷേപ മേഖലകള്‍. അതുകൊണ്ടുതന്നെ ഒരു മേഖലയില്‍ നിക്ഷേപം നടത്തുന്നതിലെ നഷ്‌ടസാധ്യത ഒഴിവാക്കാന്‍ സാധിച്ചിട്ടുണ്ട്‌.'' യുടിഐ മ്യൂച്വല്‍ ഫണ്ട്‌ പ്രോഡക്‌ട്‌ ഹെഡ്‌ ആര്‍ രാജ പറഞ്ഞു.
ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടിലേക്ക്‌ കഴിഞ്ഞ രണ്ടു വര്‍ഷമായി റിക്കാര്‍ഡ്‌ പണമൊഴുക്കാണ്‌ ദൃശ്യമായിട്ടുള്ളത്‌. 2015-16-ല്‍ മ്യൂച്വല്‍ ഫണ്ട്‌ വ്യവസായത്തിലേക്ക്‌ ഒഴുകിയെത്തിയത്‌ 93,000 കോടി രൂപയാണ്‌. അതിന്റെ തലേവര്‍ഷമിത്‌ 81,000 കോടി രൂപയായിരുന്നു.
ദീര്‍ഘകാല നിക്ഷേപ കാലയളവും യുക്തിസഹമായ റിട്ടേണ്‍ പ്രതീക്ഷയും വച്ചു പുലര്‍ത്തിക്കൊണ്ടു നിക്ഷേപം നടത്തുകയാണെങ്കില്‍ ഇക്വിറ്റി ഫണ്ടുകള്‍ നിക്ഷേപകര്‍ക്കു നല്ല ഫലം നല്‍കും.

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...