Wednesday, August 17, 2016

പഴയിടം രണ്ട്‌ പാചകശാലകള്‍ കൂടി തുറന്നു; ഇവന്റ്‌ പ്ലാനിങ്‌, കയറ്റുമതി രംഗത്തേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു






കൊച്ചി: പന്ത്രണ്ടു വര്‍ഷം തുടര്‍ച്ചയായി സംസ്ഥാന സ്‌കൂള്‍ യുവജനോത്സവങ്ങള്‍ക്ക്‌ സദ്യ വിളമ്പി പ്രസിദ്ധനായ പാചകവിദഗ്‌ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ കേറ്ററിംഗ്‌ രംഗത്ത്‌ മുന്‍നിര സ്ഥാനമുറപ്പിച്ച പഴയിടം ബ്രാന്‍ഡ്‌ കയറ്റുമതി, ഇവന്റ്‌ പ്ലാനിംഗ്‌ മേഖലകളിലേയ്‌ക്ക്‌ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ദുബായ്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോലം ഗ്രൂപ്പ്‌ ഓഫ്‌ റെസ്‌റ്റോറന്റ്‌സ്‌ ആന്‍ഡ്‌ കാറ്ററേഴ്‌സുമായിച്ചേര്‍ന്നാണ്‌ വിപുലീകരണമെന്ന്‌ പഴയിടം കാറ്ററേഴ്‌സ്‌ ആന്‍ഡ്‌ എക്‌സ്‌പോര്‍ട്ടേഴ്‌സ്‌ മാനേജിംഗ്‌ ഡയറക്ടര്‍ പഴയിടം മോഹനന്‍ നമ്പൂതിരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

വിപുലീകരണത്തിന്റെ ഭാഗമായി കമ്പനിയുടെ രണ്ട്‌ പുതിയ പാചകശാലകള്‍ ആലുവയിലെ കടുങ്ങല്ലൂരിലും തിരുവനന്തപുരത്തും പ്രവര്‍ത്തനമാരംഭിച്ചു. പുതിയ പാചകശാലകളിലായി ഒരേസമയത്ത്‌ 1500 പേര്‍ക്ക്‌ വീതം സദ്യയൊരുക്കാന്‍ സാധിക്കും. ഇതോടെ കമ്പനിക്ക്‌ ഒരേസമയം 13,000 പേര്‍ക്ക്‌ സദ്യയൊരുക്കാനാകും. 'കോട്ടയം ജില്ലയിലെ കുറിച്ചിത്താനത്തുള്ള പ്രധാന പാചകശാലയില്‍ നിന്നുമാണ്‌ ഇതുവരെ ഞങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സദ്യവട്ടങ്ങള്‍ എത്തിച്ചിരുന്നത്‌. ഇവിടെ 10,000 പേര്‍ക്കുള്ള സദ്യയൊരുക്കാനുള്ള സൗകര്യമുണ്ട്‌. പുതിയ പാചകശാലകള്‍ തുറന്നതോടെ കേരളത്തിന്റെ ഏത്‌ ഭാഗത്ത്‌ നിന്നുള്ള ഓര്‍ഡറുകള്‍ സ്വീകരിക്കാനും ബുദ്ധിമുട്ടുണ്ടാകില്ല,' പഴയിടം മോഹനന്‍ നമ്പൂതരി പറഞ്ഞു. സദ്യ വിളമ്പാനുള്ള ജോലിക്കാര്‍, ഭക്ഷണം ആവശ്യക്കാര്‍ക്ക്‌ എത്തിക്കുന്നതിനുള്ള വാഹനങ്ങള്‍ തുടങ്ങിയ സംവിധാനങ്ങളും വിപുലീകരിച്ചു കഴിഞ്ഞു. വിപൂലീകരണത്തിന്റെ ഭാഗമായി ആലുവ, എറണാകുളം, ഗുരുവായൂര്‍, കൊല്ലം, തിരുവനന്തപുരം എന്നവിടങ്ങളില്‍ ബുക്കിംഗ്‌ ഓഫീസുകള്‍ തുറക്കുമെന്നും ഡയറക്ടര്‍ സതീഷ്‌ മോഹന്‍ നായര്‍ പറഞ്ഞു.
നേരത്തെ പ്രമുഖ ഭക്ഷ്യോല്‍പ്പന്ന കയറ്റുമതി കമ്പനികള്‍ക്കായി കരാറടിസ്ഥാനത്തില്‍ സ്‌നാക്‌സും മറ്റ്‌ ഭക്ഷ്യവസ്‌തുക്കളും തയ്യാറാക്കികൊടുത്തിരുന്ന പഴയിടം, 'പഴയിടം ടോപ്‌ ടേസ്റ്റ്‌' എന്ന സ്വന്തം ബ്രാന്‍ഡ്‌ നാമത്തില്‍ കയറ്റുമതി രംഗത്തേക്കും കടക്കുകയാണ്‌. ഓസ്‌ട്രേലിയന്‍ വിപണിയെയാണ്‌ കമ്പനി ആദ്യം ലക്ഷ്യമിടുന്നത്‌. 'ആദ്യ കണ്‍സൈന്‍മെന്റ്‌ ഈ വരുന്ന ഒക്ടോബറില്‍ അയക്കാനാണ്‌ ഞങ്ങള്‍ ആലോചിക്കുന്നത്‌. ഓസ്‌ട്രേലിയയില്‍ കേരള ഭക്ഷണത്തിന്‌ നല്ല സ്വീകാര്യതയുള്ളതുകൊണ്ടാണ്‌ ആദ്യ വിപണിയായി ആ രാജ്യം തെരഞ്ഞെടുക്കാന്‍ കാരണം,' പഴയിടം പറഞ്ഞു. ഫ്രോസണ്‍ സ്‌നാക്‌സ്‌ കൂടാതെ കാളന്‍, പച്ചടി, അവിയല്‍ തുടങ്ങിയ വിഭവങ്ങളാണ്‌ കയറ്റിയയക്കുക. കയറ്റിയയക്കുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ കേടുവരാതിരിക്കാനായി യാതൊരുവിധ രാസവസ്‌തുക്കളും ചേര്‍ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ഉല്‍പന്നങ്ങളും മൈനസ്‌ 18 ഡിഗ്രി സെല്‍ഷ്യസിലാണ്‌ പായ്‌ക്ക്‌ ചെയ്യുകയും കയറ്റിയയക്കുകയും ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.
തൊടുപുഴയില്‍ ഈയിടെ ആരംഭിച്ച കമ്പനിയുടെ ആദ്യ റസ്‌റ്റോറന്റായ പഴയിടം അക്ഷയ ഭവന്റെ വിജയത്തിന്‌ പിന്നാലെ കൊച്ചിയിലും ബാംഗല്‍രിലും പുതിയ റസ്‌റ്റോറന്റുകള്‍ ആരംഭിക്കാനും കമ്പനിക്ക്‌ പദ്ധതിയുണ്ട്‌. 

ഇവന്റ്‌ പ്ലാനിംഗിലേക്ക്‌ കടക്കുന്നതിന്റെ ഭാഗമായി ഈവ്‌ ഈവന്റസ്‌, ഇവോ പ്ലാന്‍സ്‌ എന്നീ രണ്ട്‌ ഇവന്റ്‌ മാനേജ്‌മെന്റ്‌ സ്ഥാപനങ്ങളുമായി പഴയിടം കാറ്ററേഴ്‌സ്‌ ആന്‍ഡ്‌ എക്‌സ്‌പോര്‍ട്ടേഴ്‌സ്‌ കരാര്‍ ഒപ്പുവെച്ചു.



വിപണന വിപുലീകരണത്തിന്റെ ഭാഗമായി പഴയിടവും തൃശൂര്‍ ഇവോ പ്ലാന്‍സും ഒപ്പുവെച്ച ധാരണാപത്രം പഴയിടം കാറ്ററേഴ്‌സ്‌ ആന്‍ഡ്‌ എക്‌സ്‌പോര്‍ട്ടേഴ്‌സ്‌ മാനേജിംഗ്‌ ഡയറക്ടര്‍ പഴയിടം മോഹനന്‍ നമ്പൂതിരി ഇവോ പ്ലാന്‍സ്‌ മാനേജിംഗ്‌ പാര്‍ട്‌ണര്‍ ജയേഷിനു കൈമാറുന്നു. (ഇടത്തു നിന്ന്‌) ഇവോ പ്ലാന്‍സ്‌ പാര്‍ട്‌ണര്‍ കിഷോര്‍ വി. ദാസ്‌, കോലം ഗ്രൂപ്പ്‌ മാനേജിംഗ്‌ ഡയറക്ടര്‍ സതീഷ്‌ മോഹന്‍ നായര്‍ എന്നിവരേയും കാണാം.



No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...